പോർട്ട്ലാവോയിസ്: മിഡ്ലാൻഡ്സ്, പോർട്ട്ലാവോയിസ് ജയിൽ സമുച്ചയത്തിലേക്ക് മയക്കുമരുന്നു ഫോണുകളും എത്തിക്കാനുള്ള ശ്രമം തടഞ്ഞ് പോലീസ്. രണ്ട് ഡ്രോണുകൾ പിടികൂടി. ഈ ആഴ്ചയാണ് ഇരു സംഭവങ്ങളും ഉണ്ടായത്.
ഡിവിഷണൽ ഡ്രഗ്സ് യൂണിറ്റ്, ഡിറ്റക്ടീവ് യൂണിറ്റ് എന്നിവർ ചേർന്നാണ് ഡ്രോണുകൾ പിടികൂടിയത്. തിങ്കളാഴ്ച ആയിരുന്നു ആദ്യ സംഭവം ഉണ്ടായത്. ജയിൽ വളപ്പിലേക്ക് ഫോണും മയക്കുമരുന്നുമായി ഡ്രോൺ എത്തുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം ആയിരുന്നു രണ്ടാമത്തെ സംഭവം.
Discussion about this post

