ഡബ്ലിൻ: ഐആർപി കാർഡ് പുതുക്കാൻ കാലതാമസം തുടരുന്ന പശ്ചാത്തലത്തിൽ സമരം പ്രഖ്യാപിച്ച് ക്രാന്തി അയർലൻഡ്. ഈ മാസം 12 ന് രാവിലെ 11 മണിയ്ക്ക് സമരം ചെയ്യുമെന്നാണ് പ്രഖ്യാപനം. ജിഎൻഐബി ഓഫീസിന് മുൻപിൽ ആണ് സമരം നടത്തുന്നത്. പ്രശ്നം പരിഹരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ശക്തമായ മാർഗ്ഗങ്ങളുമായി മുന്നോട്ട് പോകാനാണ് കാന്ത്രി അയർലൻഡിന്റെ ആലോചന.
മാസങ്ങളുടെ കാലതാമസം ആണ് ഐആർപി കാർഡ് പുതുക്കലിന് ഉണ്ടാകുന്നത്. ഇത് നിരവധി പേരുടെ യാത്രകളെയും ജോലിയെയും ബാധിച്ചിട്ടുണ്ട്. നിലവിൽ ഐആർപി കാർഡില്ലാതെ യാത്ര ചെയ്യാനുള്ള ഇളവ് അവസാനിച്ചിരിക്കുകയാണ്. ഇതോടെയാണ് ആളുകൾ പ്രതിസന്ധിയിലായത്. ഉറ്റവരുടെ വിയോഗത്തെ തുടർന്ന് നാട്ടിലേക്ക് പോകാൻ കഴിയാത്തവർ ഉൾപ്പെടെ ഇതിൽ ഉൾപ്പെടുന്നു.

