- വിവാഹദിനത്തിൽ സുഹൃത്തുക്കൾ നൽകിയ സർപ്രൈസിൽ ഞെട്ടി വധു , പിന്നാലെ ബോധം കെട്ട് വീണു
- യുഡിഎഫ് പിന്തുണ ലഭിച്ചതിന് പിന്നാലെ വെള്ളാപ്പള്ളി നടേശനുമായി കൂടിക്കാഴ്ച നടത്തി ജി. സുധാകരൻ
- ഹോർമുസ് കടലിടുക്കിലൂടെ ഇന്ത്യൻ കപ്പലുകൾ കടന്നുപോകാൻ ഇറാൻ അനുവദിച്ചത് എന്തുകൊണ്ട് ? വെളിപ്പെടുത്തി എസ്. ജയശങ്കർ
- സി.സി. മുകുന്ദന് പിന്തുണയുമായി ബിജെപി ; നാട്ടികയിൽ സ്ഥാനാർത്ഥിയാകുമെന്ന് സൂചന
- ‘ ഇപ്പോൾ പോകാനുള്ള സമയമായി ‘ ; ഹരീഷ് റാണയ്ക്ക് യാത്രാമൊഴിയേകാനെത്തി കുടുംബാംഗങ്ങൾ
- രക്തസാക്ഷികളുടെ ഫണ്ട് തട്ടിയെടുത്തവർ എങ്ങനെ ഇടതുപക്ഷക്കാരനാകും ? സ്വതന്ത്രനായി മത്സരിക്കാൻ കുഞ്ഞികൃഷ്ണൻ
- അമ്പലപ്പുഴയിൽ യുഡിഎഫ് സ്ഥാനാർത്ഥിയെ നിർത്തുന്നില്ല : പകരം ജി സുധാകരന് പിന്തുണ
- സിപിഎമ്മിന്റെ 56 എംഎൽഎമാർ വീണ്ടും ജനവിധി തേടും ; 75 ഇടത്ത് സിപിഎം സ്ഥാനാര്ഥികള്; പിബിയില് നിന്ന് പിണറായി മാത്രം
Author: sreejithakvijayan
ഡബ്ലിൻ: ഗർഭഛിദ്രത്തിനെതിരെ അവബോധം തുടരുന്നതിനിടെ അയർലന്റിൽ കഴിഞ്ഞ വർഷം നടന്ന ഗർഭഛിദ്രങ്ങളുടെ കണക്ക് പുറത്ത്. 2024 ൽ 10,852 ഗർഭഛിദ്രങ്ങളാണ് നടന്നത് എന്നാണ് റിപ്പോർട്ടുകൾ. ഇതിൽ ഭൂരിഭാഗവും നേരത്തെയുള്ള ഗർഭധാരണത്തെ തുടർന്നുളളതാണ്. നേരത്തെയുള്ള ഗർഭധാരണത്തെ തുടർന്ന് 10,711 അബോർഷനുകളാണ് നടത്തിയത്. ആരോഗ്യവുമായി ബന്ധപ്പെട്ട ആശങ്കയെ തുടർന്ന് 24 ഗർഭഛിദ്രങ്ങളും നടത്തി. ഭ്രൂണത്തിന് ജീവൻ നഷ്ടമായതിനെ തുടർന്ന് 108 ഗർഭഛിദ്രങ്ങളാണ് അയർലന്റിൽ കഴിഞ്ഞ വർഷം നടത്തിയത്. ജനുവരിയിൽ ആയിരുന്നു ഏറ്റവും കൂടുതൽ അബോർഷനുകൾ നടന്നത്. 1056 എണ്ണം. മെയിൽ 967 അബോർഷനുകളും ജൂണിൽ 952 അബോർഷനുകളും നടന്നു. കഴിഞ്ഞ വർഷം ഗർഭഛിദ്രത്തിന് വിധേയരായവരിൽ 4,125 പേർ ഡബ്ലിൻ സ്വദേശിനികളാണ്.
ഡബ്ലിൻ: അയർലന്റിന്റെ സമ്പദ്‌വ്യവസ്ഥ വലിയ വെല്ലുവിളിയിലൂടെ കടന്ന് പോകുകയാണെന്ന് ഉപപ്രധാനമന്ത്രി സൈമൺ ഹാരിസ്. മന്ത്രിസഭയിൽ പങ്കെടുക്കുന്നതിന് മുന്നോടിയായി മാദ്ധ്യമങ്ങളോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 30 ശതമാനം താരിഫിന്റെ സ്വാധീനം അസാധാരണമായിരിക്കുമെന്നും സൈമൺ ഹാരിസ് പ്രതികരിച്ചു. 30 ശതമാനം താരിഫ് ഏർപ്പെടുത്തിക്കൊണ്ടുള്ള അമേരിക്കയുടെ തീരുമാനം അയർലന്റിന്റെ സമ്പദ്‌വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കും. ഇത് രാജ്യത്ത് വൻ തൊഴിൽ നഷ്ടത്തിനും കാരണമാകും. താരിഫിൽ ചർച്ചകൾ പുരോഗമിക്കുകയാണ്. 30 ശതമാനം താരിഫ് അസാധാരണമായ സ്വാധീനം ആയിരിക്കും അയർലന്റിൽ ഉണ്ടാക്കുക. അതുകൊണ്ട് സാദ്ധ്യമായ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്നും സൈമൺ ഹാരിസ് കൂട്ടിച്ചേർത്തു.
ഡബ്ലിൻ: ഡബ്ലിൻ സിറ്റി സെന്ററിൽ കത്തിക്കുത്ത്. സംഭവത്തിൽ യുവാവിന് പരിക്കേറ്റു. ഇന്നലെ രാത്രി ജെയിംസ് ജോയ്‌സ് സ്ട്രീറ്റിൽ ആയിരുന്നു സംഭവം. പരിക്കേറ്റയാൾ ആശുപത്രിയിൽ ചികിത്സയിലാണ്. രാത്രി 8.30 ഓടെയായിരുന്നു ആക്രമണം ഉണ്ടായത്. സൈക്കിളിൽ എത്തിയ ആൾ കുത്തിപ്പരിക്കേൽപ്പിച്ചെന്നാണ് പരിക്കേറ്റയാൾ പോലീസിന് നൽകിയിരിക്കുന്ന മൊഴി. ആക്രമണത്തിൽ യുവാവിന് സാരമായി പരിക്കേറ്റിരുന്നു. ഉടനെ സംഭവം കണ്ടയാൾ ഫസ്റ്റ് എയ്ഡ് നൽകിയത് യുവാവിന് സഹായകരമായി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മേറ്റർ ആശുപത്രിയിലാണ് പരിക്കേറ്റയാൾ ചികിത്സയിൽ കഴിയുന്നത്. അദ്ദേഹം അപകടനില തരണം ചെയ്തതായി പോലീസ് അറിയിച്ചു.
വെസ്റ്റ്മീത്ത്: കൗണ്ടി വെസ്റ്റ്മീത്തിൽ ഉണ്ടായ വെടിവയ്പ്പ് സംഭവത്തിൽ രണ്ട് കൗമാരക്കാർ അറസ്റ്റിൽ. ഇന്ന് രാവിലെയോടെയാണ് ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്. ഇന്നലെയായിരുന്നു ഇരുവരും പ്രതികളായ വെടിവയ്പ്പ് സംഭവം ഉണ്ടായത്. മുള്ളിംഗറിലെ ആർഡ്‌ലീ പാർക്കിൽ ആയിരുന്നു സംഭവം. പ്രതികളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. അതേസമയം സംഭവത്തിന് ദൃക്‌സാക്ഷികൾ ഉണ്ടെങ്കിൽ എത്രയും വേഗം വിവരം നൽകണമെന്ന് പോലീസ് അറിയിച്ചു. ഗാർഡയെ മുള്ളിംഗർ ഗാർഡ സ്റ്റേഷനിൽ (044) 938 4000 എന്ന നമ്പറിലോ, ഗാർഡ കോൺഫിഡൻഷ്യൽ ലൈനിൽ 1800 666 111 എന്ന നമ്പറിലോ, ഏതെങ്കിലും ഗാർഡ സ്റ്റേഷനിലോ ബന്ധപ്പെടമെന്നാണ് നിർദ്ദേശം. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.
ബെൽഫാസ്റ്റ്: ട്വെൽത്ത് നെെറ്റ് ആഘോഷങ്ങൾക്കിടെ ഉണ്ടായ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് കൗമാരക്കാരൻ അറസ്റ്റിൽ. 16 വയസ്സുള്ള കുട്ടിയെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ കുട്ടിയ്ക്ക് പിന്നീട് ജാമ്യം ലഭിച്ചു. ഇക്കഴിഞ്ഞ 12 ന് ആയിരുന്നു സംഭവം. ഡൊണഗൽ റോഡിൽവച്ചായിരുന്നു കുട്ടിയുടെ പരാക്രമം. 16 കാരന്റെ ആക്രമണത്തിൽ ആളുകൾക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്. എന്നാൽ ഇവർ പോലീസുമായി ഇതുവരെ ബന്ധപ്പെട്ടിട്ടില്ല.
ഡബ്ലിൻ: അയർലന്റിൽ ഈ വാരം അസ്ഥിര കാലാവസ്ഥ. ഈ ആഴ്ച മുഴുവനും രാജ്യത്ത് മഴയും വെയിലും ഇടകലർന്ന കാലാവസ്ഥയായിരിക്കുമെന്നാണ് മെറ്റ് ഐറാന്റെ പ്രവചനം. ഇടിമിന്നലിനും സാദ്ധ്യതയുണ്ട്. മേഘാവൃതമായ കാലാവസ്ഥയായിരിക്കും ഇന്ന് രാജ്യത്തിന്റെ പല ഭാഗങ്ങളിലും അനുഭവപ്പെടുക. അതിരാവിലെ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയും ഇടിയും ഉണ്ടാകും. അറ്റ്‌ലാന്റിൽ നിലവിൽ ന്യൂനമർദ്ദം സ്ഥിതി ചെയ്യുന്നുണ്ട്. ഇത് അയർലന്റിലേക്ക് നീങ്ങുന്നതാണ് മഴയ്ക്ക് കാരണം. രാത്രിയും പുലർച്ചെയും ആയിരിക്കും മഴ ലഭിക്കുക. പകൽ സമയത്ത് തെളിഞ്ഞ വെയിലുള്ള അന്തരീക്ഷം ആകും അനുഭവപ്പെടുക.
ഡബ്ലിൻ: മദ്യപിച്ച് വാഹനമോടിച്ച് അപകടം ഉണ്ടാക്കിയ സംഭവത്തെ ദു:സ്വപ്‌നമെന്ന് വിശേഷിപ്പിച്ച് ജോക്കി ഒയിസിൻ മർഫി. മാധ്യമത്തട് സംസാരിക്കുന്നതിനിടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. താൻ അന്ന് ചെയ്ത തെറ്റ് ഒരിക്കലും മറക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ കഴിഞ്ഞ മാസം മർഫിയ്ക്ക് കോടതി 70,000 യൂറോ പിഴ ശിക്ഷയായി വിധിച്ചിരുന്നു. തെറ്റ് ആവർത്തിക്കാതിരിക്കുക എന്നത് പ്രധാനപ്പെട്ട ഒരു കാര്യമാണ്. എല്ലാവർക്കുമെന്നത് പോലെ തനിക്കും അതൊരു പേടി സ്വപ്‌നം ആയിരുന്നു. തെറ്റ് വീണ്ടും ആവർത്തിക്കാതിരിക്കുക എന്നതാണ് പ്രധാനം. മദ്യപിച്ച് വാഹനം ഓടിച്ച് അപകടം ഉണ്ടാക്കുന്ന ആദ്യത്തെ വ്യക്തി താനല്ല. അപകടത്തിന് ഇരയായ വ്യക്തി പൂർണ ആരോഗ്യത്തോടെ ഇരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
ഡബ്ലിൻ: അയർലന്റിലെ ഏറ്റവും വലിയ ഹോട്ടൽ ഗ്രൂപ്പായ ദലാറ്റ ഏറ്റെടുക്കാൻ സ്‌കാൻഡിനേവിയൻ കമ്പനികൾ. ഏറ്റെടുക്കൽ സംബന്ധിച്ച് ഇന്ന് നടന്ന ചർച്ചയിൽ അന്തിമ ധാരണയായി. സ്‌കാൻഡിനേവിയൻ പ്രോപ്പർട്ടി കമ്പനികളായ പാൻഡക്‌സും ഐൻഡോംസ്പാർ എഎസും ചേർന്നാണ് ദലാറ്റ സ്വന്തമാക്കുന്നത്. 1.4 ബില്യൺ യൂറോയ്ക്ക് ആണ് ദലാറ്റയെ കമ്പനികൾ വാങ്ങുന്നത്. ജൂണിൽ ഇതേ കമ്പനികൾ പ്രമുഖ ഹോട്ടൽ ഗ്രൂപ്പിനെ സ്വന്തമാക്കാൻ താത്പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാൽ വിലയെ തുടർന്നുള്ള തർക്കങ്ങളെ തുടർന്ന് ഇത് ദലാറ്റ നിരസിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് നടന്ന ചർച്ചയിൽ ദലാറ്റ വാങ്ങാൻ ധാരണയായത്. മൽഡ്രോൺ, ക്ലേട്ടൻ ബ്രാൻഡുകൾക്ക് കീഴിൽ 56 ഹോട്ടലുകളാണ് ദലാറ്റയ്ക്കുള്ളത്. ഇവയിൽ ഭൂരിഭാഗവും അയർലന്റിലും ബ്രിട്ടണിലുമാണ്.
കാവൻ: കൗണ്ടി കാവനിലെ നദിയിൽ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊന്തിയ സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. ഇൻലാന്റ് ഫിഷറീസ് അയർലന്റിന്റെ നേതൃത്വത്തിലാണ് അന്വേഷണം. അന്വേഷണത്തിന്റെ ഭാഗമായി അധികൃതർ നദിയിൽ നിന്നും സാമ്പിളുകൾ ശേഖരിച്ചു. ബല്ലിനാഗ് നദിയുടെ തീരത്ത് ഏകദേശം 1 കിലോമീറ്റർ ദൂരത്തിലാണ് മീനുകൾ ചത്തുപൊന്തിയത്. ആയിരത്തോളം മീനുകൾ ചത്തിരുന്നു. രാസവസ്തു കലർന്ന് വെള്ളം മലിനമായതാണ് മീനുകൾ ചത്തുപൊന്താൻ കാരണം എന്നാണ് അധികൃതരുടെ നിഗമനം. ഇതിന്റെ അടിസ്ഥാനത്തിലാണ് ഐഎഫ്‌ഐ അന്വേഷണം പ്രഖ്യാപിച്ചത്. സാമ്പിളുകൾ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കും. ഇതിന്റെ അടിസ്ഥാനത്തിലാകും തുടർ നടപടികൾ സ്വീകരിക്കുക.
ഡബ്ലിൻ: ഡ്രോഗഡയിലേക്കുള്ള ബസ് സർവ്വീസുകൾ നിർത്തിവച്ച് ബസ് ഐറാൻ. ബസിന് നേരെ കൗമാരക്കാർ ആക്രമണം നടത്തിയ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് സർവ്വീസുകൾ നിർത്തിവച്ചത്. വെള്ളിയാഴ്ചയായിരുന്നു ബസിന് നേരെ ആക്രമണം ഉണ്ടായത്. വെള്ളിയാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം. സംഘം ചേർന്നെത്തിയ കൗമാരക്കാർ ബസിന്റെ ജനൽ ചില്ലകൾ അടിച്ച് തകർക്കുകയായിരുന്നു. ബസിന് മറ്റുകേടുപാടുകളും ഇവർ സൃഷ്ടിച്ചിട്ടുണ്ട്. സംഭവത്തെ തുടർന്ന് മണിക്കൂറുകളോളമാണ് ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടത്.
Subscribe to Updates
Get the latest creative news from FooBar about art, design and business.
