ബെൽഫാസ്റ്റ്: ട്വെൽത്ത് നെെറ്റ് ആഘോഷങ്ങൾക്കിടെ ഉണ്ടായ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് കൗമാരക്കാരൻ അറസ്റ്റിൽ. 16 വയസ്സുള്ള കുട്ടിയെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ കുട്ടിയ്ക്ക് പിന്നീട് ജാമ്യം ലഭിച്ചു.
ഇക്കഴിഞ്ഞ 12 ന് ആയിരുന്നു സംഭവം. ഡൊണഗൽ റോഡിൽവച്ചായിരുന്നു കുട്ടിയുടെ പരാക്രമം. 16 കാരന്റെ ആക്രമണത്തിൽ ആളുകൾക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്. എന്നാൽ ഇവർ പോലീസുമായി ഇതുവരെ ബന്ധപ്പെട്ടിട്ടില്ല.
Discussion about this post

