വെസ്റ്റ്മീത്ത്: കൗണ്ടി വെസ്റ്റ്മീത്തിൽ ഉണ്ടായ വെടിവയ്പ്പ് സംഭവത്തിൽ രണ്ട് കൗമാരക്കാർ അറസ്റ്റിൽ. ഇന്ന് രാവിലെയോടെയാണ് ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്. ഇന്നലെയായിരുന്നു ഇരുവരും പ്രതികളായ വെടിവയ്പ്പ് സംഭവം ഉണ്ടായത്.
മുള്ളിംഗറിലെ ആർഡ്ലീ പാർക്കിൽ ആയിരുന്നു സംഭവം. പ്രതികളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. അതേസമയം സംഭവത്തിന് ദൃക്സാക്ഷികൾ ഉണ്ടെങ്കിൽ എത്രയും വേഗം വിവരം നൽകണമെന്ന് പോലീസ് അറിയിച്ചു. ഗാർഡയെ മുള്ളിംഗർ ഗാർഡ സ്റ്റേഷനിൽ (044) 938 4000 എന്ന നമ്പറിലോ, ഗാർഡ കോൺഫിഡൻഷ്യൽ ലൈനിൽ 1800 666 111 എന്ന നമ്പറിലോ, ഏതെങ്കിലും ഗാർഡ സ്റ്റേഷനിലോ ബന്ധപ്പെടമെന്നാണ് നിർദ്ദേശം. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.
Discussion about this post

