Author: sreejithakvijayan

കോർക്ക്: സമ്മാനത്തുക കെെപ്പറ്റി യൂറോമില്യൺസ് ജാക്ക്‌പോട്ട് ജേതാവ്. കുടുംബ സമേതം എത്തിയായിരുന്നു അദ്ദേഹം 250 മില്യൺ യൂറോ കൈപ്പറ്റിയത്. വിജയം ഞെട്ടിപ്പിച്ചുവെന്ന് തുക വാങ്ങിയതിന് പിന്നാലെ കുടുംബം പറഞ്ഞു. അതേസമയം ഇവർ പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നില്ലെന്നാണ് റിപ്പോർട്ടുകൾ. ജാക്ക്‌പോട്ട് നേടി ഒരു മാസത്തിന് ശേഷമാണ് വിജയികൾ തുക ശേഖരിക്കുന്നത്. ഏറ്റവും ഉയർന്ന തുക യൂറോമില്യൺസ് ജാക്ക്‌പോട്ടിലൂടെ സ്വന്തമാക്കിയ കുടുംബം കൂടിയാണ് ഇവർ. കോർക്കിലെ ക്ലിഫോർഡ്‌സ് സെന്ററിൽ നിന്നായിരുന്നു ഇവർ ടിക്കറ്റ് എടുത്തത്.

Read More

ഡബ്ലിൻ: അയർലന്റിൽ ഇക്കുറി പ്രത്യേക പരിഗണന ആവശ്യമുള്ള 200 ലധികം കുട്ടികൾ സ്‌കൂൾ വിദ്യാഭ്യാസം നേടുന്നതിൽ നിന്നും പുറത്ത്. സെപ്തംബറിൽ സ്‌കൂൾ തുടങ്ങാനിരിക്കെ 260 കുട്ടികൾക്ക് ഇനിയും അഡ്മിഷൻ ലഭിച്ചിട്ടില്ലെന്നാണ് വിവരം. ഡെയിലിൽ പീപ്പിൾ ബിഫോർ പ്രോഫിറ്റ് ടിഡി പോൾ മർഫിയാണ് ഈ വിഷയം ഉന്നയിച്ചത്. മഞ്ഞുമലയുടെ ഒരു അറ്റം മാത്രമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നതെന്ന് പോൾ മർഫി പറഞ്ഞു. കുട്ടികളുടെ പ്രധാന അവകാശമാണ് വിദ്യാഭ്യാസം. എന്നാൽ അത് നിഷേധിക്കുന്നു. എല്ലാ കുട്ടികൾക്കും ഉചിതമായ സ്‌കൂൾ സൗകര്യം ഒരുക്കണമെന്നും മർഫി ആവശ്യപ്പെട്ടു.

Read More

കോർക്ക്: കോർക്കിൽ പ്രധാന ലഹരി ഇടപാടുകാരന് ജയിൽശിക്ഷ വിധിച്ച് കോടതി. 32 കാരനും കിസ്‌കീം സ്വദേശിയുമായ ക്രിസ്റ്റഫർ ലെയിനിനെ ആണ് കോടതി ശിക്ഷിച്ചത്. കേസിൽ ഏഴര വർഷം തടവ് ശിക്ഷയാണ് ഇയാൾക്ക് വിധിച്ചിരിക്കുന്നത്. കോർക്ക് സർക്യൂട്ട് ക്രിമിനൽ കോടതിയുടേത് ആണ് നടപടി. മേഖലയിലെ പ്രധാന ലഹരി ഇടപാടുകാരനാണ് ക്രിസ്റ്റഫർ. ഇയാളുടെ വീട്ടിൽ നിന്നും 44,000 യൂറോയുടെ കൊക്കെയ്ൻ പിടിച്ചെടുത്ത കേസിലാണ് ഇപ്പോൾ ജയിൽ ശിക്ഷ വിധിച്ചിരിക്കുന്നത്. 2022 നവംബർ 11 ന് ആയിരുന്നു ഈ സംഭവം ഉണ്ടായത്. ക്രിസ്റ്റഫറിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ ആയിരുന്നു ലഹരി വസ്തു പിടിച്ചെടുത്തത്. ഇതിന് പിന്നാലെ ഇയാളുടെ വീട് പോലീസ് സീൽ ചെയ്തിരുന്നു. ലഹരി വിറ്റതിന് ഇയാൾക്കെതിരെ നിരവധി കേസുകളാണ് നിലവിലുള്ളത്.

Read More

വിക്ലോ: 2009 ലെ കൊലക്കേസുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റിൽ. 40 വയസ്സുള്ള യുവതിയാണ് അറസ്റ്റിലായത്. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് അറിയിച്ചു. 26 കാരനും മൂന്ന് കുട്ടികളുടെ പിതാവുമായ റോസ്ഹിൽ സ്വദേശി സ്റ്റീവൻ ഒ മീയാരയാണ് കൊല്ലപ്പെട്ടത്. 2009 ആറിന് കാണാതായ യുവാവിന്റെ മൃതദേഹം അഞ്ച് മാസങ്ങൾക്ക് ശേഷം ബാലിഡോണൽ വുഡ്‌സിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്തതിൽ വെടിയേറ്റാണ് മരണം സംഭവിച്ചതെന്ന് വ്യക്തമായി. ഇതോടെ പോലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു.

Read More

ബെൽഫാസ്റ്റ്: പടിഞ്ഞാറൻ ബെൽഫാസ്റ്റിലുണ്ടായ വാഹനാപകടവുമായി ബന്ധപ്പെട്ട അന്വേഷണത്തിനായി പൊതുജന സഹായം തേടി പോലീസ്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ ഉണ്ടെങ്കിൽ എത്രയും വേഗം കൈമാറണം എന്നാണ് പോലീസ് അറിയിക്കുന്നത്. തിങ്കളാഴ്ചയായിരുന്നു കാറുകൾ കൂട്ടിയിടിച്ച് അപകടം ഉണ്ടായത്. ഫിനാഗി റോഡിൽ ഉച്ചയ്ക്ക് 1.30 ഓടെയായിരുന്നു അപകടം ഉണ്ടായത്. രണ്ട് കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റിരുന്നു. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. റെസിഡൻഷ്യൽ മേഖലയിൽ അപകടമുണ്ടാകാനുള്ള സാഹചര്യം പരിശോധിച്ചുവരികയാണെന്ന് പോലീസ് അറിയിച്ചു. ഇതിന് സഹായകരമായ ദൃശ്യങ്ങൾ കൈവശം ഉണ്ടെങ്കിൽ എത്രയും വേഗം നൽകണം എന്നാണ് പോലീസ് നിർദ്ദേശിച്ചിട്ടുള്ളത്.

Read More

ഡബ്ലിൻ: ജീവിത ചിലവ് വർദ്ധിക്കുന്നതിനിടയിലും സമ്പാദ്യശീലം കൈവിടാതെ ഐറിഷ് ജനത. പ്രതിമാസം 125 യൂറോയിലധികം രൂപ മുതിർന്നവർ ബാങ്കുകളിൽ നിക്ഷേപിക്കുന്നുണ്ടെന്നാണ് പുതിയ പഠനം. അലീഡ് ഐറിഷ് ബാങ്ക് (എഐബി) ആണ് ഇത് സംബന്ധിച്ച് സർവ്വേ നടത്തിയത്. മുതിർന്നവരിൽ അഞ്ചിൽ ഒരാൾക്ക് 125 യൂറോ പ്രതിമാസം ശമ്പളത്തിൽ നിന്നും മാറ്റിവയ്ക്കാൻ കഴിയുന്നുണ്ട്. 10 ൽ ഒരാൾക്ക് പ്രതിമാസം 500 യൂറോ വരുമാനത്തിൽ നിന്നും മാറ്റിവയ്ക്കാൻ സാധിക്കുന്നുണ്ട്. രാജ്യത്ത് 164 മില്യൺ സേവിംഗ്‌സ് അക്കൗണ്ടുകളാണ് ഉളളത്. എന്നാൽ ഇതിൽ ഭൂരിഭാഗവും താഴ്ന്ന പലിശനിരക്ക് വാഗ്ദാനം ചെയ്യുന്നവയാണെന്നും എഐബി വ്യക്തമാക്കുന്നു. സാമ്പത്തിക കാര്യങ്ങൾക്കായി ഭൂരിഭാഗം ആളുകൾ മൊബൈൽ ആപ്പുകളുടെ സേവനങ്ങളാണ് പ്രയോജനപ്പെടുത്തുന്നത്. 25 നും 44 നും ഇടയിൽ പ്രായമുള്ളവരാണ് ഇവരിൽ കൂടുതൽ. അതേസമയം ആയിരം മുതിർന്ന ആളുകൾ ബാങ്കുകളിൽ പണം നിക്ഷേപിക്കുന്നതിനെ എതിർക്കുന്നുണ്ട്.

Read More

ഡബ്ലിൻ: അമേരിക്കയിലെ കാലിഫോർണിയയിൽ വാഹനാപകടത്തിൽ കൊല്ലപ്പെട്ട യുവാവിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. ഡൊണഗൽ സ്വദേശിയായ ഡാമിയൻ ഒബ്രിയൻ ആണ് കൊല്ലപ്പെട്ടത്. അദ്ദേഹത്തിന്റെ മൃതദേഹം മറ്റെന്നാൾ സംസ്‌കരിക്കും. ഇന്ന് വൈകീട്ടോടെയായിരിക്കും ഡൊണഗലിലെ വീട്ടിൽ മൃതദേഹം എത്തിക്കുക. ഇവിടെ വൈകീട്ട് അഞ്ച് മുതൽ രാത്രി 9 വരെ പൊതുദർശനം ഉണ്ടാകും. വ്യാഴാഴ്ചയും വീട്ടിൽ പൊതുദർശനം ഉണ്ടാകും. ശേഷം വീട്ടിൽ നടക്കുന്ന രാത്രി 9 വരെ പ്രാർത്ഥനകളും ശുശ്രൂഷകളും ഉണ്ടാകും. സംസ്‌കാരത്തിനായി വെള്ളിയാഴ്ച രാവിലെ അദ്ദേഹത്തിന്റെ മൃതദേഹം കില്ലിഗോർഡനിലെ സെന്റ് പാട്രിക് പള്ളിയിൽ എത്തിക്കും. ഇവിടുത്തെ പ്രാർത്ഥനകൾക്ക് ശേഷം വൈകീട്ട് കിൽമുറി സെമിത്തേരിയിൽ മൃതദേഹം സംസ്‌കരിക്കും.

Read More

ഡബ്ലിൻ: ആൻ പോസ്റ്റ് സാമ്പത്തിക പ്രതിസന്ധിയിലാണെന്ന വാർത്തകൾ തള്ളി സിഇഒ ഡേവിഡ് മക്രെഡ്മണ്ട്. പ്രചരിക്കുന്ന റിപ്പോർട്ടുകൾ അസത്യമാണെന്നും ഇക്കുറി ഏറ്റവും ഉയർന്ന വരുമാനം ആൻ പോസ്റ്റിന് ലഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു. സാമ്പത്തിക പ്രതിസന്ധി സംബന്ധിച്ച വാർത്തകളിൽ പ്രമുഖ മാദ്ധ്യമത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കരുതൽ ശേഖരം 1 മില്യൺ യൂറോയിൽ താഴെയായി എന്നും, കഴിഞ്ഞ വർഷം കനത്ത സാമ്പത്തിക നഷ്ടം നേരിട്ടുവെന്നുമായിരുന്നു ആൻ പോസ്റ്റിനെതിരെ പ്രചരിച്ചിരുന്ന വാർത്തകൾ. സാമ്പത്തിക നഷ്ടം സംബന്ധിച്ച റിപ്പോർട്ട് തീർത്തും അടിസ്ഥാന രഹിതമാണെന്ന് ഡേവിഡ് മക്രെഡ്മണ്ട് പറഞ്ഞു. സംഭവത്തിന്റെ സത്യാവസ്ഥ ഇന്നലെ മന്ത്രിസഭയിൽ അവതരിപ്പിച്ചു. ഇതുവരെ ലഭിച്ചതിൽ വച്ച് ഉയർന്ന വരുമാനമാണ് ആൻപോസ്റ്റിന് ലഭിച്ചിരിക്കുന്നത്. വരുമാനം 1 ബില്യണിലധികമായി. ആകെ വരുമാനം 38 ബില്യൺ യൂറോയിൽ നിന്നും 55 ബില്യൺ യൂറോയായി. അറ്റാദായം 10 മില്യൺ യൂറോ ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read More

ഡബ്ലിൻ: അയർലന്റിൽ വീണ്ടും ചൂടുള്ള കാലാവസ്ഥ പ്രവചിച്ച് മെറ്റ് ഐറാൻ. അടുത്ത വാരം രാജ്യത്ത് ഉയർന്ന ചൂട് അനുഭവപ്പെടുമെന്നാണ് മെറ്റ് ഐറാൻ വ്യക്തമാക്കുന്നത്. അതേസമയം ഈ വാരം വെയിലും മഴയും കലർന്ന അസ്ഥിര കാലാവസ്ഥ തുടരും. മഴയ്ക്ക് ശേഷം ഈ മാസം 21 മുതൽ വീണ്ടും ചൂട് ആരംഭിക്കും. ഈ ദിവസങ്ങളിൽ താപനില 25 ഡിഗ്രിയ്ക്ക് മുകളിലെത്താനാണ് സാദ്ധ്യത. അടുത്ത ആഴ്ചയോടെ അയർലന്റിൽ ഉയർന്ന മർദ്ദം രൂപപ്പെടും. ഇതാണ് കനത്ത ചൂടുള്ള കാലാവസ്ഥയ്ക്ക് കാരണമാകുന്നത്. അടുത്ത വ്യാഴാഴ്ചയാകും ആ വാരത്തിലെ ഏറ്റവും ഉയർന്ന ചൂട് അനുഭവപ്പെടുന്ന ദിവസം.

Read More

ഡബ്ലിൻ: ഇസ്രായേലുമായുള്ള വ്യാപാര ബന്ധം അയർലന്റ് അവസാനിപ്പിക്കുന്നതിനെ എതിർത്ത് യൂറോപ്യൻ യൂണിയൻ. ഇയുവിൽ നിന്നും അയർലന്റിന് വിഷയത്തിൽ പിന്തുണ ലഭിച്ചില്ല. ബ്രസൽസിൽ ഇന്നലെ നടന്ന യോഗത്തിലായിരുന്നു ഇസ്രായേലുമായുള്ള വ്യാപാരം അവസാനിപ്പിക്കുന്ന വിഷയം ചർച്ചയായത്. യൂറോപ്യൻ യൂണിയൻ- ഇസ്രായേൽ അസോസിയേഷൻ കരാർ നിർത്തിവയ്ക്കണമെന്ന ആവശ്യമാണ് യോഗത്തിൽ ഉയർന്നത്. എന്നാൽ ഇതിന് യൂറോപ്യൻ യൂണിയൻ വിദേശകാര്യമന്ത്രിമാർ വിസമ്മതിച്ചു. ഇസ്രായേലിനെതിരെ മുന്നോട്ടുവച്ച നിർദ്ദേശങ്ങളോട് മറ്റ് യൂറോപ്യൻ രാജ്യങ്ങൾ യോജിച്ചില്ല.

Read More