ഡബ്ലിൻ: അയർലന്റിന്റെ സമ്പദ്വ്യവസ്ഥ വലിയ വെല്ലുവിളിയിലൂടെ കടന്ന് പോകുകയാണെന്ന് ഉപപ്രധാനമന്ത്രി സൈമൺ ഹാരിസ്. മന്ത്രിസഭയിൽ പങ്കെടുക്കുന്നതിന് മുന്നോടിയായി മാദ്ധ്യമങ്ങളോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 30 ശതമാനം താരിഫിന്റെ സ്വാധീനം അസാധാരണമായിരിക്കുമെന്നും സൈമൺ ഹാരിസ് പ്രതികരിച്ചു.
30 ശതമാനം താരിഫ് ഏർപ്പെടുത്തിക്കൊണ്ടുള്ള അമേരിക്കയുടെ തീരുമാനം അയർലന്റിന്റെ സമ്പദ്വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കും. ഇത് രാജ്യത്ത് വൻ തൊഴിൽ നഷ്ടത്തിനും കാരണമാകും. താരിഫിൽ ചർച്ചകൾ പുരോഗമിക്കുകയാണ്. 30 ശതമാനം താരിഫ് അസാധാരണമായ സ്വാധീനം ആയിരിക്കും അയർലന്റിൽ ഉണ്ടാക്കുക. അതുകൊണ്ട് സാദ്ധ്യമായ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്നും സൈമൺ ഹാരിസ് കൂട്ടിച്ചേർത്തു.
Discussion about this post

