കൊച്ചി: വിവാഹദിനത്തിൽ സുഹൃത്തുക്കൾ നൽകിയ സർപ്രൈസിൽ ഞെട്ടിയ വധു ആശുപത്രിയിലായി. വിവാഹ വേദിക്ക് സമീപം സുഹൃത്തുക്കൾ ഗുണ്ട് പൊട്ടിച്ചതിന്റെ ശബ്ദത്തിൽ വധു വേദിയിൽ ബോധംകെട്ട് വീഴുകയായിരുന്നു. തുടർന്ന് വരനും ബന്ധുക്കളും യുവതിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
വധു വെറ്റില സ്വദേശിനിയാണ്. ഞായറാഴ്ച വൈകുന്നേരം തൃപ്പൂണിത്തുറയിലെ ഒരു ഹാളിലായിരുന്നു വിവാഹ സൽക്കാരം നടന്നത്. വരനും വധുവും സ്വീകരണ വേദിയിൽ എത്തിയപ്പോൾ സമീപത്ത് നിന്ന സുഹൃത്തുക്കൾ ഗുണ്ട് പൊട്ടിക്കുകയായിരുന്നു . തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയ വധുവിനെ ഡ്രിപ്പ് നൽകിയ ശേഷം, വീണ്ടും സ്വീകരണ ഹാളിലേക്ക് കൊണ്ടുവന്നു.
Discussion about this post

