ഡബ്ലിൻ: മദ്യപിച്ച് വാഹനമോടിച്ച് അപകടം ഉണ്ടാക്കിയ സംഭവത്തെ ദു:സ്വപ്നമെന്ന് വിശേഷിപ്പിച്ച് ജോക്കി ഒയിസിൻ മർഫി. മാധ്യമത്തട് സംസാരിക്കുന്നതിനിടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. താൻ അന്ന് ചെയ്ത തെറ്റ് ഒരിക്കലും മറക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ കഴിഞ്ഞ മാസം മർഫിയ്ക്ക് കോടതി 70,000 യൂറോ പിഴ ശിക്ഷയായി വിധിച്ചിരുന്നു.
തെറ്റ് ആവർത്തിക്കാതിരിക്കുക എന്നത് പ്രധാനപ്പെട്ട ഒരു കാര്യമാണ്. എല്ലാവർക്കുമെന്നത് പോലെ തനിക്കും അതൊരു പേടി സ്വപ്നം ആയിരുന്നു. തെറ്റ് വീണ്ടും ആവർത്തിക്കാതിരിക്കുക എന്നതാണ് പ്രധാനം. മദ്യപിച്ച് വാഹനം ഓടിച്ച് അപകടം ഉണ്ടാക്കുന്ന ആദ്യത്തെ വ്യക്തി താനല്ല. അപകടത്തിന് ഇരയായ വ്യക്തി പൂർണ ആരോഗ്യത്തോടെ ഇരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

