ഡബ്ലിൻ: അയർലന്റിൽ ഈ വാരം അസ്ഥിര കാലാവസ്ഥ. ഈ ആഴ്ച മുഴുവനും രാജ്യത്ത് മഴയും വെയിലും ഇടകലർന്ന കാലാവസ്ഥയായിരിക്കുമെന്നാണ് മെറ്റ് ഐറാന്റെ പ്രവചനം. ഇടിമിന്നലിനും സാദ്ധ്യതയുണ്ട്.
മേഘാവൃതമായ കാലാവസ്ഥയായിരിക്കും ഇന്ന് രാജ്യത്തിന്റെ പല ഭാഗങ്ങളിലും അനുഭവപ്പെടുക. അതിരാവിലെ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയും ഇടിയും ഉണ്ടാകും. അറ്റ്ലാന്റിൽ നിലവിൽ ന്യൂനമർദ്ദം സ്ഥിതി ചെയ്യുന്നുണ്ട്. ഇത് അയർലന്റിലേക്ക് നീങ്ങുന്നതാണ് മഴയ്ക്ക് കാരണം. രാത്രിയും പുലർച്ചെയും ആയിരിക്കും മഴ ലഭിക്കുക. പകൽ സമയത്ത് തെളിഞ്ഞ വെയിലുള്ള അന്തരീക്ഷം ആകും അനുഭവപ്പെടുക.
Discussion about this post

