കാവൻ: കൗണ്ടി കാവനിലെ നദിയിൽ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊന്തിയ സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. ഇൻലാന്റ് ഫിഷറീസ് അയർലന്റിന്റെ നേതൃത്വത്തിലാണ് അന്വേഷണം. അന്വേഷണത്തിന്റെ ഭാഗമായി അധികൃതർ നദിയിൽ നിന്നും സാമ്പിളുകൾ ശേഖരിച്ചു.
ബല്ലിനാഗ് നദിയുടെ തീരത്ത് ഏകദേശം 1 കിലോമീറ്റർ ദൂരത്തിലാണ് മീനുകൾ ചത്തുപൊന്തിയത്. ആയിരത്തോളം മീനുകൾ ചത്തിരുന്നു. രാസവസ്തു കലർന്ന് വെള്ളം മലിനമായതാണ് മീനുകൾ ചത്തുപൊന്താൻ കാരണം എന്നാണ് അധികൃതരുടെ നിഗമനം. ഇതിന്റെ അടിസ്ഥാനത്തിലാണ് ഐഎഫ്ഐ അന്വേഷണം പ്രഖ്യാപിച്ചത്. സാമ്പിളുകൾ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കും. ഇതിന്റെ അടിസ്ഥാനത്തിലാകും തുടർ നടപടികൾ സ്വീകരിക്കുക.
Discussion about this post

