ഡബ്ലിൻ: ഡ്രോഗഡയിലേക്കുള്ള ബസ് സർവ്വീസുകൾ നിർത്തിവച്ച് ബസ് ഐറാൻ. ബസിന് നേരെ കൗമാരക്കാർ ആക്രമണം നടത്തിയ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് സർവ്വീസുകൾ നിർത്തിവച്ചത്. വെള്ളിയാഴ്ചയായിരുന്നു ബസിന് നേരെ ആക്രമണം ഉണ്ടായത്.
വെള്ളിയാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം. സംഘം ചേർന്നെത്തിയ കൗമാരക്കാർ ബസിന്റെ ജനൽ ചില്ലകൾ അടിച്ച് തകർക്കുകയായിരുന്നു. ബസിന് മറ്റുകേടുപാടുകളും ഇവർ സൃഷ്ടിച്ചിട്ടുണ്ട്. സംഭവത്തെ തുടർന്ന് മണിക്കൂറുകളോളമാണ് ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടത്.
Discussion about this post

