ഡബ്ലിൻ: അയർലന്റിലെ ഏറ്റവും വലിയ ഹോട്ടൽ ഗ്രൂപ്പായ ദലാറ്റ ഏറ്റെടുക്കാൻ സ്കാൻഡിനേവിയൻ കമ്പനികൾ. ഏറ്റെടുക്കൽ സംബന്ധിച്ച് ഇന്ന് നടന്ന ചർച്ചയിൽ അന്തിമ ധാരണയായി. സ്കാൻഡിനേവിയൻ പ്രോപ്പർട്ടി കമ്പനികളായ പാൻഡക്സും ഐൻഡോംസ്പാർ എഎസും ചേർന്നാണ് ദലാറ്റ സ്വന്തമാക്കുന്നത്.
1.4 ബില്യൺ യൂറോയ്ക്ക് ആണ് ദലാറ്റയെ കമ്പനികൾ വാങ്ങുന്നത്. ജൂണിൽ ഇതേ കമ്പനികൾ പ്രമുഖ ഹോട്ടൽ ഗ്രൂപ്പിനെ സ്വന്തമാക്കാൻ താത്പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാൽ വിലയെ തുടർന്നുള്ള തർക്കങ്ങളെ തുടർന്ന് ഇത് ദലാറ്റ നിരസിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് നടന്ന ചർച്ചയിൽ ദലാറ്റ വാങ്ങാൻ ധാരണയായത്. മൽഡ്രോൺ, ക്ലേട്ടൻ ബ്രാൻഡുകൾക്ക് കീഴിൽ 56 ഹോട്ടലുകളാണ് ദലാറ്റയ്ക്കുള്ളത്. ഇവയിൽ ഭൂരിഭാഗവും അയർലന്റിലും ബ്രിട്ടണിലുമാണ്.

