ഡബ്ലിൻ: ഗർഭഛിദ്രത്തിനെതിരെ അവബോധം തുടരുന്നതിനിടെ അയർലന്റിൽ കഴിഞ്ഞ വർഷം നടന്ന ഗർഭഛിദ്രങ്ങളുടെ കണക്ക് പുറത്ത്. 2024 ൽ 10,852 ഗർഭഛിദ്രങ്ങളാണ് നടന്നത് എന്നാണ് റിപ്പോർട്ടുകൾ. ഇതിൽ ഭൂരിഭാഗവും നേരത്തെയുള്ള ഗർഭധാരണത്തെ തുടർന്നുളളതാണ്.
നേരത്തെയുള്ള ഗർഭധാരണത്തെ തുടർന്ന് 10,711 അബോർഷനുകളാണ് നടത്തിയത്. ആരോഗ്യവുമായി ബന്ധപ്പെട്ട ആശങ്കയെ തുടർന്ന് 24 ഗർഭഛിദ്രങ്ങളും നടത്തി. ഭ്രൂണത്തിന് ജീവൻ നഷ്ടമായതിനെ തുടർന്ന് 108 ഗർഭഛിദ്രങ്ങളാണ് അയർലന്റിൽ കഴിഞ്ഞ വർഷം നടത്തിയത്.
ജനുവരിയിൽ ആയിരുന്നു ഏറ്റവും കൂടുതൽ അബോർഷനുകൾ നടന്നത്. 1056 എണ്ണം. മെയിൽ 967 അബോർഷനുകളും ജൂണിൽ 952 അബോർഷനുകളും നടന്നു. കഴിഞ്ഞ വർഷം ഗർഭഛിദ്രത്തിന് വിധേയരായവരിൽ 4,125 പേർ ഡബ്ലിൻ സ്വദേശിനികളാണ്.
Discussion about this post

