ഡബ്ലിൻ: ഡബ്ലിൻ സിറ്റി സെന്ററിൽ കത്തിക്കുത്ത്. സംഭവത്തിൽ യുവാവിന് പരിക്കേറ്റു. ഇന്നലെ രാത്രി ജെയിംസ് ജോയ്സ് സ്ട്രീറ്റിൽ ആയിരുന്നു സംഭവം. പരിക്കേറ്റയാൾ ആശുപത്രിയിൽ ചികിത്സയിലാണ്.
രാത്രി 8.30 ഓടെയായിരുന്നു ആക്രമണം ഉണ്ടായത്. സൈക്കിളിൽ എത്തിയ ആൾ കുത്തിപ്പരിക്കേൽപ്പിച്ചെന്നാണ് പരിക്കേറ്റയാൾ പോലീസിന് നൽകിയിരിക്കുന്ന മൊഴി. ആക്രമണത്തിൽ യുവാവിന് സാരമായി പരിക്കേറ്റിരുന്നു. ഉടനെ സംഭവം കണ്ടയാൾ ഫസ്റ്റ് എയ്ഡ് നൽകിയത് യുവാവിന് സഹായകരമായി.
സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മേറ്റർ ആശുപത്രിയിലാണ് പരിക്കേറ്റയാൾ ചികിത്സയിൽ കഴിയുന്നത്. അദ്ദേഹം അപകടനില തരണം ചെയ്തതായി പോലീസ് അറിയിച്ചു.
Discussion about this post

