- കാറ്റിനും മഴയ്ക്കും പിന്നാലെ മഞ്ഞ് വീഴ്ചയും; 11 കൗണ്ടികളിൽ വാണിംഗ്
- പുതിയ മയക്കുമരുന്നുകൾ കൂടുതൽ അപകടകാരികൾ; മുന്നറിയിപ്പുമായി എച്ച്എസ്ഇ
- ലുവാസ് സേവനങ്ങൾക്ക് തടസ്സം
- വനിതാ ദിനം; വെബിനാർ സംഘടിപ്പിച്ച് വേൾഡ് മലയാളി ഫെഡറേഷൻ
- സെന്റ് ജോസഫ് എസ്എംസിസിയുടെ വാർഷിക ധ്യാനം 22 ന്
- ഐആർപി കാർഡ് പുതുക്കുന്നതിന് കാലതാമസം; ക്രാന്തി അയർലൻഡിന്റെ സമരം ഇന്ന്
- മീത്തിൽ വാഹനാപകടം; 40 കാരൻ മരിച്ചു
- യുവതിയുടെ മരണം; 45 കാരനെതിരെ കേസ്
Author: sreejithakvijayan
ഡബ്ലിൻ: അയർലന്റിലെ വംശീയ ആക്രമണങ്ങളിൽ പ്രതിഷേധിച്ചുള്ള പാർലമെന്റ് മാർച്ച് ഇന്ന്. ആക്രമണങ്ങൾ വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിൽ മൈഗ്രെൻഡ്‌സ് കൂട്ടായ്മയാണ് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുന്നത്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയ്ക്ക് ഡബ്ലിൻ സിറ്റി ഹാളിൽ സമ്മേളിച്ച ശേഷം പാർലമെന്റിലേക്ക് മാർച്ച് നടത്തും. ക്രാന്തി അയർലന്റാണ് മാർച്ചിന് നേതൃത്വം നൽകുന്നത്. സോഷ്യലിസ്റ്റ് വുമൺ മൂവ്‌മെന്റ്, യുണൈറ്റഡ് എഗയിൻസ്റ്റ് റേസിസം, ഡയസ്‌പ്പോറാ മൂവ്‌മെന്റ് മാറ്റർ, ബ്ലാക്ക് ആൻഡ് ഐറിഷ്, ആഫ്രിക്കൻ വുമൺ ഓർഗനൈസേഷൻ, വർക്കേഴ്‌സ് പാർട്ടി, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് അയർലന്റ്, സോഷ്യലിസ്റ്റ് പാർട്ടി, പീപ്പിൾ ബീഫോർ പ്രോഫിറ്റ്, ലേബർ പാർട്ടി, സിൻ ഫിൻ എന്നിവർ മാർച്ചിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന് പുറമേ ഐഎൻഎംഒയും എംഎൻഐയും യുണൈറ്റഡും മാർച്ചിന് പിന്തുണ അറിയിച്ചു.
ഡബ്ലിൻ: കാൽവരി പ്രയർ ഫെല്ലോഷിപ്പിന്റെ സുവിശേഷ യോഗം അടുത്ത മാസം അയർലന്റിൽ നടക്കും. ഓഗസ്റ്റ് 19 മുതൽ 24 വരെയാണ് പരിപാടി. കേരളത്തിലെ കോലഞ്ചേരി ആസ്ഥാനമായാണ് കാൽവരി പ്രയർ ഫെലോഷിപ്പ് പ്രവർത്തിക്കുന്നത്. ഓഗസ്റ്റ് 19 ന് ഗാൽവെയിൽ ആയിരിക്കും ആദ്യ യോഗം. തുടർന്നുള്ള ദിവസങ്ങളിൽ രാജ്യത്തിന്റെ മറ്റിടങ്ങളിൽ യോഗം നടക്കും. രണ്ടാം ദിവസം കാവനിലും മൂന്നാം ദിവസം വെക്‌സ്‌ഫോർഡിലും നാലാം ദിവസം കോർക്കിലുമായിരിക്കും സുവിശേഷ യോഗം നടക്കുക. 24 ഡബ്ലിനിലെ സുവിശേഷ യോഗത്തോട് കൂടി ഈ വർഷത്തെ സുവിശേഷ യോഗം അവസാനിക്കും. വൈകീട്ട് മൂന്ന് മുതൽ ആറ് വരെയാണ് യോഗം.
ഡബ്ലിൻ: താല ആക്രമണത്തിന് പിന്നാലെ തുറന്ന കത്തുമായി മലയാളിയും ഫിൻഗെയ്ൽ പാർട്ടി അംഗവുമായ അജു സാമുവൽ. ഇന്ത്യക്കാരൻ ആക്രമിക്കപ്പെട്ട സംഭവം വളരെ ദു:ഖമുണ്ടാക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. സർക്കാരിനെയും വിവിധ രാഷ്ട്രീയ പാർട്ടികളെയും അഭിസംബോധന ചെയ്തുകൊണ്ടാണ് അജു സാമുവലിന്റെ കത്ത്. തകർന്ന മനസോടെയാണ് താൻ ഈ കത്ത് എഴുതുന്നത് എന്ന് അദ്ദേഹം പറഞ്ഞു. തന്റെ ദു:ഖം വാക്കുകളിൽ വിവരിക്കാൻ പ്രയാസമാണ്. ഇരയ്ക്ക് നീതി ഉറപ്പാക്കണമെന്ന് പ്രധാനമന്ത്രി മീഹോൾ മാർട്ടിനോടും ഉപപ്രധാനമന്ത്രി സൈമൺ ഹാരിസിനോടും രാഷ്ട്രീയ നേതാക്കളോടും ആവശ്യപ്പെടുന്നു. ഈ രാജ്യത്തിന് വേണ്ടി സംഭാവന നൽകുന്നതിനാണ് തങ്ങൾ അയർലന്റിൽ എത്തിയത്. ഈ നാട്ടിലെ നിയമങ്ങളെയും സംസ്‌കാരത്തെയും ബഹുമാനിക്കുന്നു. ശരിയായ മാർഗ്ഗങ്ങളിലൂടെയാണ് ഇന്ത്യക്കാർ ഇവിടയെത്തിയത്. സമാധാനത്തോടെ ജീവിക്കാനാണ് തങ്ങൾ ആഗ്രഹിക്കുന്നത്. ആരും ഭയത്തോടെ നടക്കാത്ത എല്ലാവരെയും ഉൾക്കൊള്ളുന്ന ഒരു നാടായി അയർലന്റ് മാറുമെന്ന് ഉറപ്പിക്കാൻ ഒന്നിച്ച് പ്രവർത്തിക്കാമെന്നും അദ്ദേഹം കത്തിൽ കുറിച്ചിട്ടുണ്ട്.
ഡബ്ലിൻ: മാലിന്യ സംസ്‌കരണത്തിൽ വൻ നേട്ടം കൊയ്ത് അയർലന്റ്. കുപ്പികളും ക്യാനുകളും ശേഖരിക്കുന്നതിനായി ആരംഭിച്ച ഡെപ്പോസിറ്റ് റിട്ടേൺ സ്‌കീം (ഡിആർഎസ്) വൻ വിജയമായി. ഇതുവരെ 1.6 ബില്യണിലധികം കുപ്പികളും ക്യാനുകളുമാണ് ഇതുവഴി ശേഖരിച്ചത്. 2024 ഫെബ്രുവരിയിൽ ആയിരുന്നു ഡിആർഎസ് ആരംഭിച്ചത്. റി-ടേൺ ആണ് ഡിആർഎസ് നടപ്പിലാക്കുന്നത്. വിവിധ ഭാഗങ്ങളിൽ റി-ട്ടേൺ മിഷ്യനുകൾ സ്ഥാപിച്ചാണ് മാലിന്യം ശേഖരിക്കുന്നത്. ഇത്തരത്തിൽ ശേഖരിക്കുന്ന മാലിന്യങ്ങൾ റീ സൈക്ലിംഗിന് വിധേയമാക്കും. ഇതുവരെ 798 മില്യണിലധികം മാലിന്യങ്ങളാണ് റീ സൈക്ലിംഗ് ചെയ്തിട്ടുള്ളത്. പദ്ധതിയ്ക്ക് പിന്നാലെ റീ സൈക്ലിംഗ് തോത് 91 ശതമാനത്തിലേക്ക് ഉയർന്നുവെന്നാണ് റിപ്പോർട്ടുകൾ.
ഡബ്ലിൻ: അച്ചടക്ക നടപടി നേരിട്ട ഇയോൺ ഹെയ്‌സിനെ തിരിച്ചെടുത്ത് സോഷ്യൽ ഡെമോക്രാറ്റ്‌സ് പാർട്ടി. എട്ട് മാസത്തെ സസ്‌പെൻഷന് പിന്നാലെയാണ് അദ്ദേഹത്തെ പാർട്ടി വീണ്ടും തിരിച്ചെടുത്തിരിക്കുന്നത്. തെറ്റായ പരാമർശത്തെ തുടർന്നാണ് ഹെയ്‌സ് അച്ചടക്ക നടപടി നേരിട്ടത്. ഇസ്രായേൽ സൈന്യവുമായി ബന്ധമുള്ള കമ്പനിയിലെ നിക്ഷേപങ്ങൾ സംബന്ധിച്ചായിരുന്നു അദ്ദേഹം തെറ്റായ പ്രതികരണം നടത്തിയത്. കമ്പനിയിലെ നിക്ഷേപത്തെക്കുറിച്ചുള്ള വസ്തുതകൾ അദ്ദേഹം മറച്ചുവച്ചു. ഇത് വ്യക്തമായതോടെ അദ്ദേഹത്തിനെതിരെ നടപടി സ്വീകരിക്കുകയായിരുന്നു. കഴിഞ്ഞ വർഷം ഡിസംബറിൽ ആയിരുന്നു സംഭവം. തിരഞ്ഞെടുപ്പിൽ വിജയിച്ച് ഒരു മാസം പിന്നിട്ടതിന് ശേഷം ആയിരുന്നു അദ്ദേഹത്തിന് പാർട്ടിയിൽ നിന്നു വിട്ട് നിൽക്കേണ്ടിവന്നത്.
ഡബ്ലിൻ: ഡബ്ലിൻ വിമാനത്താവളത്തിൽ നിന്നുള്ള സർവ്വീസുകൾ വർദ്ധിപ്പിക്കാൻ ഇമിറേറ്റ്‌സും ഖത്തൽ എയർവേസും. ഡബ്ലിനിൽ നിന്നും ദുബായിലേക്ക് പുതിയ സർവ്വീസ് എമിറേറ്റ്‌സ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മാറ്റങ്ങൾ. ഡബ്ലിനിൽ നിന്നും ദുബായിലേക്കുള്ള മൂന്നാമത്തെ വിമാന സർവ്വീസ് ഒക്ടോബർ 26 മുതൽ ആരംഭിക്കും. യാത്രാക്കാരുടെ എണ്ണം കൂടുന്ന പശ്ചാത്തലത്തിലാണ് എമിറേറ്റ്‌സ് പുതിയ സർവ്വീസ് പ്രഖ്യാപിച്ചത്. രാവിലെ, ഉച്ചയ്ക്ക്, വൈകുന്നേരം എന്നിങ്ങനെയാകും വിമാനം സർവ്വീസ് നടത്തുക. ദുബായിൽ നിന്നും സിഡ്നി, മെൽബൺ, സിംഗപ്പൂർ, ക്വാല ലംപൂർ, ബാങ്കോക്ക് മുതലായ ഇടങ്ങളിലേയ്ക്കുള്ള എമിറേറ്റ്സിന്റെ കണക്ഷൻ ഫ്ളൈറ്റുകൾ പുറപ്പെടുന്ന സമയം കൂടി കണക്കാക്കിയാകും പുതിയ സർവ്വീസ്. ഡിസംബർ രണ്ട് മുതൽ വിമാന സർവ്വീസ് 14 ൽ നിന്നും 17 ആയി വർദ്ധിപ്പിക്കുമെന്നാണ് ഖത്തർ എയർവേസ് അറിയിക്കുന്നത്. ദോഹയിലേക്കുള്ള സർവ്വീസും ഇതിൽ ഉൾപ്പെടും.
ഡബ്ലിൻ: ക്രംലിനിലെ സ്റ്റാറ്റിക് സ്പീഡ് ക്യാമറ അടുത്ത മാസം മുതൽ പ്രവർത്തിച്ച് തുടങ്ങും. ഓഗസ്റ്റ് ഒന്ന് മുതൽ ക്യാമറ പ്രവർത്തനക്ഷമമാകുമെന്ന് അധികൃതർ അറിയിച്ചു. വാഹനങ്ങളുടെ അമിതവേഗത കണ്ടെത്തുന്നതിന് വേണ്ടിയാണ് ക്യാമറ സ്ഥാപിച്ചിരിക്കുന്നത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണി മുതലാകും ക്യാമറ പ്രവർത്തിച്ച് തുടങ്ങുക. ക്രംലിനിലെ ഡോൾഫിൻസ് ബാണിൽ ആണ് ക്യാമറ സ്ഥാപിച്ചിരിക്കുന്നത്. വേഗത പരിധി കടന്നതായി കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കാനാണ് അധികൃതരുടെ തീരുമാനം. നിയമ ലംഘകർക്ക് 160 യൂറോ പിഴയും മൂന്ന് പെനാൽറ്റി പോയിന്റുകളുമാണ് ലഭിക്കുക. അടുത്തിടെ പ്രദേശത്ത് അമിതവേഗതയെ തുടർന്നുള്ള അപകടങ്ങൾ വർദ്ധിച്ചിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് ക്യാമറകൾ സ്ഥാപിക്കാൻ തീരുമാനിച്ചത്.
ഡബ്ലിൻ: അയർലന്റിൽ ഭവനരഹിതരുടെ എണ്ണം വീണ്ടും റെക്കോർഡിൽ. പുതിയ കണക്കുകൾ പ്രകാരം 16,000ത്തോളം പേർക്കാണ് സ്വന്തമായി വീടില്ലാത്തത്. ഇവരിൽ നാലായിരത്തിലധികം പേർ ഭവന രഹിതരായ കുട്ടികളാണ്. നിലവിൽ 15,915 പേർ അടിയന്തിര താമസസൗകര്യം പ്രയോജനപ്പെടുത്തുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇതിൽ 10,957 പേർ മുതിർന്നവരും 4,958 പേർ കുട്ടികളുമാണ്. ജൂൺ അവസാനവാരം വരെയുള്ള കണക്കുകളാണ് ഇത്. മെയിൽ അടിയന്തിര താമസസൗകര്യം പ്രയോജനപ്പെടുത്തിയത് 15,747 പേർ ആയിരുന്നു. ഇതിൽ 4,844 കുട്ടികൾ ആയിരുന്നു ഉൾപ്പെട്ടിരുന്നത്. 2019 ൽ ആണ് രാജ്യത്ത് ഭവനരഹിതരുടെ എണ്ണം ആദ്യമായി 10,000 കവിഞ്ഞത്. പിന്നീടുള്ള വർഷങ്ങളിൽ ഭവന രഹിതരുടെ എണ്ണം വീണ്ടും വർദ്ധിക്കുകയായിരുന്നു.
ഡബ്ലിൻ: ഡബ്ലിനിൽ പുതിയ പ്ലാന്റ് ആരംഭിക്കാനുള്ള തീരുമാനം പിൻവലിച്ച് ആമസോൺ. ഇതോടെ നൂറ് കണക്കിന് തൊഴിലസരമാണ് നഷ്ടമാകുക. ഡബ്ലിനിലെ ബാലികൂളിനിലാണ് ആമസോൺ പുതിയ പ്ലാന്റ് ആരംഭിക്കാനിരുന്നത്. പ്ലാന്റിനായുള്ള വൈദ്യുതി കണക്ഷൻ നേടാൻ കമ്പനിയ്ക്ക് കഴിഞ്ഞില്ല. ഇതേ തുടർന്നാണ് ഉദ്യമം ഉപേക്ഷിച്ചത്. 300 മില്യൺ യൂറോ ചിലവിട്ടാണ് ആമസോൺ ഇവിടെ പ്ലാന്റ് ആരംഭിക്കാനിരുന്നത്. പദ്ധതിയ്ക്കായി ഫിൻഗെയ്ൽ കൗണ്ടി കൗൺസിൽ ആമസോണിന് അനുമതി നൽകിയിരുന്നു. ഇതിന് പിന്നാലെ വൈദ്യുതിയ്ക്കായി ഐർഗ്രിഡിനെ സമീപിക്കുകയായിരുന്നു. എന്നാൽ വൈദ്യുതിയുടെ വർദ്ധിച്ചുവരുന്ന ആവശ്യഗതയെ തുടർന്ന് ഐർഗ്രിഡ് അനുമതി നിഷേധിച്ചു. ഇതോടെ 500 തൊഴിലവസരങ്ങളാണ് നഷ്ടമായത്.
ഡബ്ലിൻ: അയർലന്റ് ഒട്ടും സുരക്ഷിതമല്ലാത്ത രാജ്യമാണെന്ന് ഇന്ത്യക്കാരനായ യുവാവ്. താലയിലുണ്ടായ ആക്രമണത്തിന് പിന്നാലെയാണ് ദക്ഷ് എന്ന യുവാവ് സോഷ്യൽ മീഡിയയിലൂടെ അഭിപ്രായം പങ്കുവച്ചിരിക്കുന്നത്. നാട്ടിലേക്ക് തിരിച്ചുമടങ്ങാൻ ഇനിയും കാത്തിരിക്കാൻ കഴിയില്ലെന്നും ദക്ഷ് എക്‌സിൽ കുറിച്ചു. അയർലന്റ് ഒട്ടും സുരക്ഷിതമായ രാജ്യമല്ല എന്ന് ഞാൻ ഇപ്പോൾ പറയുന്നു എന്നത് എനിക്ക് ഒരിക്കലും വിശ്വസിക്കാൻ കഴിയുന്നില്ല. നാട്ടിലേക്ക് തിരികെ മടങ്ങാൻ ഇനിയും എനിക്ക് കാത്തിരിക്കാനാകില്ല. മൂന്ന് വർഷം മുൻപാണ് ഞാൻ അയർലന്റിൽ എത്തിയത്. അയർലന്റ് ഒരു നല്ല രാജ്യമാണെന്ന് ആയിരുന്നു ഞാൻ അപ്പോൾ വിചാരിച്ചത്. എന്നാൽ ഈ സ്ഥലം ഇന്ന് നായ്ക്കളുടെ കൈകളിലേക്ക് പോകുന്നു. ഇവിടെ വന്ന് ജീവിക്കാൻ ഞാൻ നേരത്തെ എല്ലാവരോടും പറയുമായിരുന്നു. കാരണം ഇവിടുത്തെ ജീവിത നിലവാരം അതിശയിപ്പിക്കുന്നതാണ്. ചുറ്റും ദയയുള്ള മനുഷ്യരും. എന്നാൽ ഈ സ്ഥലം പൊട്ടിത്തെറിയ്ക്കും. വംശീയവാദികൾ ന്യൂനപക്ഷം ആയിരിക്കാം. പക്ഷെ അവർ ഇപ്പോൾ അപകടകരാകികളാണെന്നും ദക്ഷ് പറഞ്ഞു. അതേസമയം ദക്ഷിന്റെ പോസ്റ്റ് വളരെ പെട്ടെന്ന് തന്നെ വൈറൽ…
Subscribe to Updates
Get the latest creative news from FooBar about art, design and business.
