ഡബ്ലിൻ: കാൽവരി പ്രയർ ഫെല്ലോഷിപ്പിന്റെ സുവിശേഷ യോഗം അടുത്ത മാസം അയർലന്റിൽ നടക്കും. ഓഗസ്റ്റ് 19 മുതൽ 24 വരെയാണ് പരിപാടി. കേരളത്തിലെ കോലഞ്ചേരി ആസ്ഥാനമായാണ് കാൽവരി പ്രയർ ഫെലോഷിപ്പ് പ്രവർത്തിക്കുന്നത്.
ഓഗസ്റ്റ് 19 ന് ഗാൽവെയിൽ ആയിരിക്കും ആദ്യ യോഗം. തുടർന്നുള്ള ദിവസങ്ങളിൽ രാജ്യത്തിന്റെ മറ്റിടങ്ങളിൽ യോഗം നടക്കും. രണ്ടാം ദിവസം കാവനിലും മൂന്നാം ദിവസം വെക്സ്ഫോർഡിലും നാലാം ദിവസം കോർക്കിലുമായിരിക്കും സുവിശേഷ യോഗം നടക്കുക. 24 ഡബ്ലിനിലെ സുവിശേഷ യോഗത്തോട് കൂടി ഈ വർഷത്തെ സുവിശേഷ യോഗം അവസാനിക്കും. വൈകീട്ട് മൂന്ന് മുതൽ ആറ് വരെയാണ് യോഗം.
Discussion about this post

