ഡബ്ലിൻ: മാർച്ച് 8 വനിതാ ദിനം വിപുലമായി ആഘോഷിച്ച് വേൾഡ് മലയാളി ഫെഡറേഷൻ അയർലൻഡ്. അന്നേദിനം സംഘടിപ്പിച്ച വെബിനാർ കൂടുതൽ ശ്രദ്ധേയമായി. സ്ത്രീകൾക്കായി ഓൺലൈൻ യോഗ സെഷനും സംഘടിപ്പിച്ചിരുന്നു.
സ്ത്രീകളുടെ മാനസികാരോഗ്യത്തെക്കുറിച്ചും, ക്ഷേമത്തെക്കുറിച്ചും ആഴത്തിലുള്ള അവബോധം സൃഷ്ടിക്കുക ലക്ഷ്യമിട്ടായിരുന്നു വെബിനാർ സംഘടിപ്പിച്ചത്. അയർലൻഡ് നാഷണൽ കോഓർഡിനേറ്റർ സ്മിത വർഗീസിന്റെ സ്വാഗതപ്രസംഗത്തോടെയായിരുന്നു വെബിനാർ ആരംഭിച്ചത്. ഗ്ലോബൽ പ്രസിഡന്റ് ഡോ. ആനി ലിബു പരിപാടി ഉദ്ഘാടനം ചെയ്തു.
Discussion about this post

