ഡബ്ലിൻ: മയക്കുമരുന്നിനെതിരെ മുന്നറിയിപ്പുമായി എച്ച്എസ്ഇ. മയക്കുമരുന്ന് വിപണിയിലെ മാറ്റവും, പുതിയ മയക്കുമരുന്നിന്റെ അപകടവും കണക്കിലെടുത്താണ് പൊതുജനങ്ങൾക്ക് എച്ച്എസ്ഇയുടെ മുന്നറിയിപ്പ്. ഇപ്പോൾ വിപണിയിൽ ലഭ്യമാകുന്ന പുതിയ മയക്കുമരുന്നുകൾക്ക് വീര്യം കൂടുതലാണെന്ന് എച്ച്എസ്ഇ വ്യക്തമാക്കുന്നു.
ആർടിഇയുടെ റേഡിയോ മോണിംഗ് പരിപാടിയിൽ സംസാരിക്കുന്നതിനിടെ എച്ച്എസ്ഇ എമർജിംഗ് ഡ്രഗ് ട്രെന്റ്സ് മാനേജർ നിക്കി കില്ലീൻ ആണ് മുന്നറിയിപ്പ് നൽകിയത്. നിലവിൽ മയക്കുമരുന്ന് ഉപയോഗത്തിൽ വലിയ മാറ്റം ഉണ്ടായിട്ടുണ്ട്. സമൂഹത്തിന്റെ എല്ലാ മേഖലകളിൽ ഉള്ളവരും എല്ലാ പ്രായക്കാരും മയക്കുമരുന്ന് ഉപയോഗിക്കുന്നു. പബ്ബുകളിലും ക്ലബ്ബുകളിലും മാത്രമല്ല, ഇന്ന് വീടുകളിലും മയക്കുമരുന്ന് ഉപയോഗം നടക്കുന്നുണ്ടെന്നും കില്ലീൻ കൂട്ടിച്ചേർത്തു.

