ഡബ്ലിൻ: മാലിന്യ സംസ്കരണത്തിൽ വൻ നേട്ടം കൊയ്ത് അയർലന്റ്. കുപ്പികളും ക്യാനുകളും ശേഖരിക്കുന്നതിനായി ആരംഭിച്ച ഡെപ്പോസിറ്റ് റിട്ടേൺ സ്കീം (ഡിആർഎസ്) വൻ വിജയമായി. ഇതുവരെ 1.6 ബില്യണിലധികം കുപ്പികളും ക്യാനുകളുമാണ് ഇതുവഴി ശേഖരിച്ചത്.
2024 ഫെബ്രുവരിയിൽ ആയിരുന്നു ഡിആർഎസ് ആരംഭിച്ചത്. റി-ടേൺ ആണ് ഡിആർഎസ് നടപ്പിലാക്കുന്നത്. വിവിധ ഭാഗങ്ങളിൽ റി-ട്ടേൺ മിഷ്യനുകൾ സ്ഥാപിച്ചാണ് മാലിന്യം ശേഖരിക്കുന്നത്. ഇത്തരത്തിൽ ശേഖരിക്കുന്ന മാലിന്യങ്ങൾ റീ സൈക്ലിംഗിന് വിധേയമാക്കും. ഇതുവരെ 798 മില്യണിലധികം മാലിന്യങ്ങളാണ് റീ സൈക്ലിംഗ് ചെയ്തിട്ടുള്ളത്. പദ്ധതിയ്ക്ക് പിന്നാലെ റീ സൈക്ലിംഗ് തോത് 91 ശതമാനത്തിലേക്ക് ഉയർന്നുവെന്നാണ് റിപ്പോർട്ടുകൾ.
Discussion about this post

