ഡബ്ലിൻ: ഡബ്ലിനിൽ പുതിയ പ്ലാന്റ് ആരംഭിക്കാനുള്ള തീരുമാനം പിൻവലിച്ച് ആമസോൺ. ഇതോടെ നൂറ് കണക്കിന് തൊഴിലസരമാണ് നഷ്ടമാകുക. ഡബ്ലിനിലെ ബാലികൂളിനിലാണ് ആമസോൺ പുതിയ പ്ലാന്റ് ആരംഭിക്കാനിരുന്നത്.
പ്ലാന്റിനായുള്ള വൈദ്യുതി കണക്ഷൻ നേടാൻ കമ്പനിയ്ക്ക് കഴിഞ്ഞില്ല. ഇതേ തുടർന്നാണ് ഉദ്യമം ഉപേക്ഷിച്ചത്. 300 മില്യൺ യൂറോ ചിലവിട്ടാണ് ആമസോൺ ഇവിടെ പ്ലാന്റ് ആരംഭിക്കാനിരുന്നത്. പദ്ധതിയ്ക്കായി ഫിൻഗെയ്ൽ കൗണ്ടി കൗൺസിൽ ആമസോണിന് അനുമതി നൽകിയിരുന്നു. ഇതിന് പിന്നാലെ വൈദ്യുതിയ്ക്കായി ഐർഗ്രിഡിനെ സമീപിക്കുകയായിരുന്നു. എന്നാൽ വൈദ്യുതിയുടെ വർദ്ധിച്ചുവരുന്ന ആവശ്യഗതയെ തുടർന്ന് ഐർഗ്രിഡ് അനുമതി നിഷേധിച്ചു. ഇതോടെ 500 തൊഴിലവസരങ്ങളാണ് നഷ്ടമായത്.
Discussion about this post

