ഡബ്ലിൻ: അയർലന്റിൽ ഭവനരഹിതരുടെ എണ്ണം വീണ്ടും റെക്കോർഡിൽ. പുതിയ കണക്കുകൾ പ്രകാരം 16,000ത്തോളം പേർക്കാണ് സ്വന്തമായി വീടില്ലാത്തത്. ഇവരിൽ നാലായിരത്തിലധികം പേർ ഭവന രഹിതരായ കുട്ടികളാണ്.
നിലവിൽ 15,915 പേർ അടിയന്തിര താമസസൗകര്യം പ്രയോജനപ്പെടുത്തുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇതിൽ 10,957 പേർ മുതിർന്നവരും 4,958 പേർ കുട്ടികളുമാണ്. ജൂൺ അവസാനവാരം വരെയുള്ള കണക്കുകളാണ് ഇത്.
മെയിൽ അടിയന്തിര താമസസൗകര്യം പ്രയോജനപ്പെടുത്തിയത് 15,747 പേർ ആയിരുന്നു. ഇതിൽ 4,844 കുട്ടികൾ ആയിരുന്നു ഉൾപ്പെട്ടിരുന്നത്. 2019 ൽ ആണ് രാജ്യത്ത് ഭവനരഹിതരുടെ എണ്ണം ആദ്യമായി 10,000 കവിഞ്ഞത്. പിന്നീടുള്ള വർഷങ്ങളിൽ ഭവന രഹിതരുടെ എണ്ണം വീണ്ടും വർദ്ധിക്കുകയായിരുന്നു.
Discussion about this post

