ഡബ്ലിൻ: അയർലന്റിലെ വംശീയ ആക്രമണങ്ങളിൽ പ്രതിഷേധിച്ചുള്ള പാർലമെന്റ് മാർച്ച് ഇന്ന്. ആക്രമണങ്ങൾ വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിൽ മൈഗ്രെൻഡ്സ് കൂട്ടായ്മയാണ് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുന്നത്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയ്ക്ക് ഡബ്ലിൻ സിറ്റി ഹാളിൽ സമ്മേളിച്ച ശേഷം പാർലമെന്റിലേക്ക് മാർച്ച് നടത്തും.
ക്രാന്തി അയർലന്റാണ് മാർച്ചിന് നേതൃത്വം നൽകുന്നത്. സോഷ്യലിസ്റ്റ് വുമൺ മൂവ്മെന്റ്, യുണൈറ്റഡ് എഗയിൻസ്റ്റ് റേസിസം, ഡയസ്പ്പോറാ മൂവ്മെന്റ് മാറ്റർ, ബ്ലാക്ക് ആൻഡ് ഐറിഷ്, ആഫ്രിക്കൻ വുമൺ ഓർഗനൈസേഷൻ, വർക്കേഴ്സ് പാർട്ടി, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് അയർലന്റ്, സോഷ്യലിസ്റ്റ് പാർട്ടി, പീപ്പിൾ ബീഫോർ പ്രോഫിറ്റ്, ലേബർ പാർട്ടി, സിൻ ഫിൻ എന്നിവർ മാർച്ചിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന് പുറമേ ഐഎൻഎംഒയും എംഎൻഐയും യുണൈറ്റഡും മാർച്ചിന് പിന്തുണ അറിയിച്ചു.

