ഡബ്ലിൻ: ഡബ്ലിൻ വിമാനത്താവളത്തിൽ നിന്നുള്ള സർവ്വീസുകൾ വർദ്ധിപ്പിക്കാൻ ഇമിറേറ്റ്സും ഖത്തൽ എയർവേസും. ഡബ്ലിനിൽ നിന്നും ദുബായിലേക്ക് പുതിയ സർവ്വീസ് എമിറേറ്റ്സ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മാറ്റങ്ങൾ. ഡബ്ലിനിൽ നിന്നും ദുബായിലേക്കുള്ള മൂന്നാമത്തെ വിമാന സർവ്വീസ് ഒക്ടോബർ 26 മുതൽ ആരംഭിക്കും.
യാത്രാക്കാരുടെ എണ്ണം കൂടുന്ന പശ്ചാത്തലത്തിലാണ് എമിറേറ്റ്സ് പുതിയ സർവ്വീസ് പ്രഖ്യാപിച്ചത്. രാവിലെ, ഉച്ചയ്ക്ക്, വൈകുന്നേരം എന്നിങ്ങനെയാകും വിമാനം സർവ്വീസ് നടത്തുക. ദുബായിൽ നിന്നും സിഡ്നി, മെൽബൺ, സിംഗപ്പൂർ, ക്വാല ലംപൂർ, ബാങ്കോക്ക് മുതലായ ഇടങ്ങളിലേയ്ക്കുള്ള എമിറേറ്റ്സിന്റെ കണക്ഷൻ ഫ്ളൈറ്റുകൾ പുറപ്പെടുന്ന സമയം കൂടി കണക്കാക്കിയാകും പുതിയ സർവ്വീസ്.
ഡിസംബർ രണ്ട് മുതൽ വിമാന സർവ്വീസ് 14 ൽ നിന്നും 17 ആയി വർദ്ധിപ്പിക്കുമെന്നാണ് ഖത്തർ എയർവേസ് അറിയിക്കുന്നത്. ദോഹയിലേക്കുള്ള സർവ്വീസും ഇതിൽ ഉൾപ്പെടും.

