Author: sreejithakvijayan

മൊനാഗൻ: മൊനാഗനിൽ വൻ ലഹരി വേട്ട. രണ്ട് ലക്ഷം യൂറോ വിലവരുന്ന് എംഡിഎംഎ പിടികൂടി. സംഭവത്തിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇന്നലെ ആയിരുന്നു സംഭവം. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് പ്രതിയുടെ വീട്ടിൽ പരിശോധന നടത്തുകയായിരുന്നു. ഇവിടെ നിന്നാണ് വൻ എംഡിഎംഎ ശേഖരം കണ്ടെത്തിയത്. സംഭവത്തിന് പിന്നാലെ വീട് പോലീസ് സീൽ ചെയ്തു. സംഭവത്തിൽ 20 കാരനെയാണ് പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. വിശദമായ പരിശോധനയ്ക്കായി ലഹരി ഫോറൻസിക് വിഭാഗത്തിന് കൈമാറി.

Read More

ഡൊണഗൽ: കൗണ്ടി ഡൊണഗലിലെ ഫനൈഡ് പെനിൻസുലയിലെ അവസാന പോസ്റ്റ് ഓഫീസും അടച്ച് പൂട്ടൽ ഭീഷണിയിൽ. പോസ്റ്റ് ഓഫീസ് മുന്നോട്ട് കൊണ്ടുപോകുന്നതിന് നടത്തിപ്പുകാർക്ക് ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്നാണ് വിവരം. അങ്ങിനെയെങ്കിൽ പ്രദേശവാസികൾക്ക് തപാൽ സേവനങ്ങൾക്കായി 15 കിലോമീറ്റർ അകലെയുളള കെറിക്കീലിലേക്കോ കാരൈഗ് എയർട്ടിലേക്കോ പോകേണ്ടിവരും. ഒക്ടോബറോടെ അടച്ച് പൂട്ടൽ ഉണ്ടാകുമെന്നാണ് സൂചന. 1872 മുതൽ മക്എൽവെയ്ൻ കുടുംബമാണ് പോസ്റ്റ് ഓഫീസ് നടത്തിവരുന്നത്. നിലവിൽ വെൻഡിയും റോണൻ മക്‌വെല്ലുമാണ് പോസ്റ്റ് ഓഫീസിന്റെ ഉടമകൾ. നിലവിലെ സാഹചര്യത്തിൽ പോസ്റ്റ് ഓഫീസുമായി മുന്നോട്ട് പോകാൻ കഴിയില്ലെന്നാണ് ഇവർ പറയുന്നത്. അടുത്തിടെ പോസ്റ്റ് ഓഫീസിന് തൊട്ടതായി പലചരക്ക് കട ഇവർ ആരംഭിച്ചിരുന്നു.

Read More

ഡബ്ലിൻ: ഐറിഷ് വിസ്‌കി ബ്രാൻഡുകൾ വാങ്ങാൻ സ്പിരിറ്റ് കമ്പനിയായ കോബ്ലെസ്റ്റോൺ ബ്രാൻഡ്‌സ്. ഇതുമായി ബന്ധപ്പെട്ട് ഐറിഷ് ഡിസ്റ്റലറീസുമായുള്ള കരാർ പ്രഖ്യാപിച്ചു. നാപ്പോഗ് കാസിൽ, ക്ലോണ്ടാർഫ് എന്നീ വിസ്‌കി ബ്രാന്റുകളാണ് കാബ്ലെസ്റ്റോൺ ബ്രാൻഡ്‌സ് വാങ്ങുന്നത്. കാബ്ലെസ്റ്റോൺ ബ്രാൻഡ്‌സ് ആണ് കരാറ് സംബന്ധിച്ച വിശദാംശങ്ങൾ പുറത്തറിയിച്ചത്. രണ്ട് ബ്രാൻഡുകളുടെയും ഉയർച്ചയ്ക്കായി വൻ തുകയുടെ ദീർഘകാല നിക്ഷേപം നടത്തുമെന്ന് കാബ്ലെസ്റ്റോൺ ബ്രാൻഡ്‌സ് സിഇഒ ബ്രയാൻ ഫാഗൻ പറഞ്ഞു. ഐറിഷ് വിസ്കിയെ വിശ്വസിക്കുന്നു. നിലവിൽ വ്യാവസായികപരമായി നിരവധി വെല്ലുവിളികൾ ഉണ്ട്. എങ്കിലും ബ്രാൻഡുകളിൽ നിക്ഷേപിക്കേണ്ട സമയമാണ് ഇത്. നാപ്പോഗ് കാസിലിനും ക്ലോണ്ടാർഫിനും ശക്തമായ അടിത്തറയുണ്ട്. അതുകൊണ്ട് തന്നെ ഇരു ബ്രാൻഡുകളെയും വളർത്താനുള്ള വലിയ അവസരം ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read More

ക്ലെയർ: ഫെർമനാഗ് വെടിവയ്പ്പിൽ നടുക്കം രേഖപ്പെടുത്തി വിരമിച്ച സ്‌കൂൾ പ്രിൻസിപ്പാൾ. ബെയർഫീൽഡ് നാഷണൽ സ്‌കൂളിലെ വിമരിച്ച പ്രിൻസിപ്പാൾ ജോൺ ബൺസ് ആണ് പ്രതികരണവുമായി എത്തിയത്. ഫെർമനാഗിലെ വെടിവയ്പ്പ് ഹൃദയം തകർത്തുവെന്ന് അദ്ദേഹം പറഞ്ഞു. മൂന്ന് പേരുടെ മരണത്തിന് ഇടയാക്കിയ വെടിവയ്പ്പ് ഹൃദയഭേദകമാണ്. എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചത് എന്ന് ആർക്കും അറിയില്ല. എന്തിരുന്നാലും ദുരന്തം അവിശ്വസനീയവും ഞെട്ടിക്കുന്നതുമാണ്. അടുത്തിടെ വനേസയെയും കുടുംബത്തെയും കണ്ടിരുന്നു. എനിക്ക് അവളുടെ രക്ഷിതാക്കളെ നന്നായി അറിയാം. അടുത്തിടെയാണ് അവളുടെ രക്ഷിതാക്കളായ മേരിയും ജോയും മരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read More

ഡബ്ലിൻ: താലയിൽ ഇന്ത്യക്കാരന് നേരെയുണ്ടായത് വംശീയ ആക്രമണമെന്ന് സ്ഥിരീകരണം. അന്വേഷണത്തിനൊടുവിൽ പോലീസാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. സംഭവത്തിൽ ഊർജ്ജിത അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു. ഇന്ത്യക്കാരന് നേരെയുണ്ടായ ആക്രമണം വംശീയ ആക്രമണമാണ്. എന്നാൽ ഇത് സംബന്ധിച്ച് തെറ്റായ വിവരങ്ങളും ഊഹാപോഹങ്ങളുമാണ് പ്രചരിക്കുന്നത്. ഇരയുമായി പോലീസ് ബന്ധപ്പെട്ടിരുന്നു. അദ്ദേഹത്തിൽ നിന്നും മൊഴി രേഖപ്പെടുത്തിയിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി. കഴിഞ്ഞ ശനിയാഴ്ച ആയിരുന്നു താലയിൽ യുവാവ് ആക്രമിക്കപ്പെട്ടത്.  കൗമാരക്കാരുടെ സംഘം അദ്ദേഹം അർദ്ധനഗ്നനാക്കി മർദ്ദിക്കുകയായിരുന്നു.

Read More

ഡബ്ലിൻ: നോൺ- ഗ്രീൻ മോർട്ട്‌ഗേജുകളുടെ പലിശ നിരക്ക് കുറച്ചു. എഐബി യൂണിറ്റുകളായ ഇബിഎസും ഹാവനുമാണ് പുതിയതും നിലവിലുള്ളതുമായ നോൺ- ഗ്രീൻ മോർട്ട്‌ഗേജുകളുടെ പലിശനിരക്ക് കുറച്ചത്. 0.50 ശതാമാനമാണ് കുറച്ചത്. 0.50% ഇളവുകൾ ഇബിഎസ് 2വർഷ ഫിക്‌സ്ഡ് റേറ്റ് നിരക്കിനെയും ഹാവൻ 3-വർഷ ഫിക്‌സ്ഡ് റേറ്റ് നിരക്കിനെയും ബാധിക്കും. മറ്റെല്ലാ ഗ്രീൻ ഫിക്‌സ്ഡ് നിരക്കുകളും 0.2 ശതമാനം കുറച്ചിട്ടുണ്ട്.

Read More

ഡബ്ലിൻ: പലിശനിരക്കിൽ മാറ്റം വരുത്താതെ യൂറോപ്യൻ സെൻട്രൽ ബാങ്ക്. പലിശനിരക്ക് 2 ശതമാനത്തിൽ സ്ഥിരമായി നിലനിർത്തി. എട്ട് തവണ പലിശനിരക്കുകൾ വെട്ടിക്കുറച്ചിതിന് പിന്നാലെയാണ് പലിശനിരക്ക് നിലനിർത്താൻ ബാങ്ക് തീരുമാനിച്ചത്. കഴിഞ്ഞ വർഷം ജൂൺ മുതലാണ് ബാങ്ക് തുടർച്ചയായി പലിശനിരക്ക് വെട്ടിക്കുറച്ചത്. കൊറോണയ്ക്ക് പിന്നാലെയുണ്ടായ വിലക്കയറ്റം നിയന്ത്രിക്കുന്നതിന് വേണ്ടിയായിരുന്നു ഇത്. എന്നാൽ ട്രംപിന്റെ താരിഫ് വർദ്ധനവ് ബാങ്കിന് വെല്ലുവിളിയായി. ഇതേ തുടർന്നാണ് പലിശനിരക്ക് നിലനിർത്തിയത്. കൂടുതൽ മാറ്റങ്ങൾ വരുത്തേണ്ട ആവശ്യമില്ലെന്നായിരുന്നു ധനനയരൂപീകരണ വിദഗ്ധരുടെ അഭിപ്രായം.

Read More

ഡബ്ലിൻ: അയർലന്റിൽ മുങ്ങിമരണങ്ങൾ വർദ്ധിക്കുന്നു. ഈ വർഷം ഇതുവരെ 42 പേരാണ് മുങ്ങിമരിച്ചത് എന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ ഇത്തരം മരണങ്ങളുടെ എണ്ണത്തിൽ 31.25 ശതമാനത്തിന്റെ വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്. കഴിഞ്ഞ വർഷം ഈ മാസംവരെ 15 ൽ താഴെ മുങ്ങിമരണങ്ങളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ആർഎൻഎൽ ഉദ്യോഗസ്ഥയായ ലിൻഡ-ജീൻ ബൈർൺ ആണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ പൊതുജനങ്ങൾക്കായി പങ്കുവച്ചത്. വേൾഡ് ഡ്രൗണിംഗ് പ്രിവൻഷൻ ഡേയോട് അനുബന്ധിച്ച് സംസാരിക്കുകയായിരുന്നു ലിൻഡ. മുൻ വർഷങ്ങളിൽ രാജ്യത്ത് മുങ്ങിമരണങ്ങളുടെ എണ്ണം വർദ്ധിച്ചിരുന്നു. എന്നാൽ ദൗർഭാഗ്യവശാൽ ഈ വർഷം എണ്ണത്തിൽ വലിയ വർദ്ധനവ് ഉണ്ടായി. കടലിലും നദികളിലും വെള്ളത്തിൽ ഇറങ്ങുമ്പോൾ ലൈഫ് ജാക്കറ്റുകൾ ധരിച്ചിരിക്കണം. സുരക്ഷാ ക്രമീകരണങ്ങൾ ഉറപ്പുവരുത്തേണ്ടത് ആവശ്യമാണെന്നും ലിൻഡ ഓർമ്മിപ്പിച്ചു.

Read More

ഡബ്ലിൻ: വൈദ്യുതി നിരക്ക് വർദ്ധിപ്പിക്കാൻ തീരുമാനിച്ച് എനർജി കമ്പനിയായ ഫ്ളോഗാസ്. വൈദ്യുതി നിരക്ക് ഏഴ് ശതമാനം വർദ്ധിപ്പിക്കാനാണ് തീരുമാനം. ഓഗസ്റ്റ് മുതൽ പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ വരും. മൂന്ന് വർഷത്തിന് ശേഷമാണ് കമ്പനി നിരക്ക് വർദ്ധനവ് പ്രഖ്യാപിക്കുന്നത്. കഴിഞ്ഞ വർഷം നിരക്ക് 15 ശതമാനം കുറച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഈ വർഷം നിരക്ക് വർദ്ധിപ്പിക്കുന്നത്. നിരക്ക് വർദ്ധന പ്രാബല്യത്തിൽ വരുന്നതോട് കൂടി വൈദ്യുതി ബില്ലിൽ പ്രതിമാസത്തിൽ 10.51 യൂറോയുടെ മാറ്റം ഉണ്ടാകും. അതേസമയം ഗാർഹിക പ്രകൃതിവാതക ഉപഭോക്താക്കളെ ബാധിക്കില്ലെന്ന് കമ്പനി അറിയിച്ചു. നിശ്ചിത നിരക്കുള്ള റെസിഡൻഷ്യൽ ഉപഭോക്താക്കളെയും ഈ വർദ്ധനവ് ബാധിക്കില്ല.

Read More

ഡബ്ലിൻ: അയർലന്റിൽ ഈ വാരാന്ത്യത്തിലും അസ്ഥിര കാലാവസ്ഥ. തിങ്കളാഴ്ചവരെ രാജ്യത്ത് മഴയും വെയിലും കലർന്ന കാലാവസ്ഥയായിരിക്കും അനുഭവപ്പെടുകയെന്ന് മെറ്റ് ഐറാൻ അറിയിച്ചു. അതേസമയം പകൽ സമയങ്ങളിൽ അന്തരീക്ഷ താപനിലയിൽ വലിയ വർദ്ധനവ് ഉണ്ടാകും. നേരിയ ചാറ്റൽ മഴ മാത്രമാണ് രാജ്യത്ത് ലഭിക്കുക. അതിരാവിലെയോ, രാത്രിയോ ആകാം മഴ ലഭിക്കുക. ഈ ദിവസങ്ങളിൽ രാവിലെ നേരങ്ങളിൽ മഞ്ഞുമൂടിയ തണുപ്പുള്ള കാലാവസ്ഥയാകും അനുഭവപ്പെടുക. എന്നാൽ പിന്നീടുള്ള മണിക്കൂറുകളിൽ ചൂട് അനുഭവപ്പെടും. താപനില 21 ഡിഗ്രിവരെ ഉയരാൻ സാദ്ധ്യതയുണ്ട്. ഇന്ന് 17 മുതൽ 22 ഡിഗ്രി സെൽഷ്യസ് വരെയാണ് രാജ്യത്ത് താപനില രേഖപ്പെടുത്തുക. അയർലന്റിന് മുകളിലായി ഉയർന്ന മർദ്ദം രൂപപ്പെടാൻ സാദ്ധ്യതയുണ്ടെന്നും മെറ്റ് ഐറാൻ പ്രവചിക്കുന്നുണ്ട്.

Read More