- കാറ്റിനും മഴയ്ക്കും പിന്നാലെ മഞ്ഞ് വീഴ്ചയും; 11 കൗണ്ടികളിൽ വാണിംഗ്
- പുതിയ മയക്കുമരുന്നുകൾ കൂടുതൽ അപകടകാരികൾ; മുന്നറിയിപ്പുമായി എച്ച്എസ്ഇ
- ലുവാസ് സേവനങ്ങൾക്ക് തടസ്സം
- വനിതാ ദിനം; വെബിനാർ സംഘടിപ്പിച്ച് വേൾഡ് മലയാളി ഫെഡറേഷൻ
- സെന്റ് ജോസഫ് എസ്എംസിസിയുടെ വാർഷിക ധ്യാനം 22 ന്
- ഐആർപി കാർഡ് പുതുക്കുന്നതിന് കാലതാമസം; ക്രാന്തി അയർലൻഡിന്റെ സമരം ഇന്ന്
- മീത്തിൽ വാഹനാപകടം; 40 കാരൻ മരിച്ചു
- യുവതിയുടെ മരണം; 45 കാരനെതിരെ കേസ്
Author: sreejithakvijayan
ലിമെറിക്ക്: ലിമെറിക്കിൽ വീടിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞു. സംഭവത്തിൽ വീടിന് സാരമായ കേടുപാടുകൾ സംഭവിച്ചു. ശനിയാഴ്ച പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. ആക്രമണത്തിൽ ആളപായമോ പരിക്കോ ഇല്ല. റഹീനിലെ ഫാദർ റസ്സൽ റോഡിലുള്ള വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. അക്രമി സ്‌ഫോടക വസ്തു വീടിനുള്ളിലേക്ക് വലിച്ചെറിഞ്ഞ ശേഷം അവിടെ നിന്നും രക്ഷപ്പെടുകയായിരുന്നു. വീടിന്റെ മുൻഭാഗത്താണ് കാര്യമായ നാശനഷ്ടം ഉണ്ടായിരിക്കുന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. സംഭവ സമയം വീടിന് മുൻപിൽ സംശയാസ്പദമായ സാഹചര്യത്തിൽ ആരെയെങ്കിലും കണ്ടവരുണ്ടെങ്കിൽ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു.
ഡബ്ലിൻ: ഗാസയിലെ ജനങ്ങളെ പിന്തുണച്ച് അയർലന്റിൽ ദേശീയ ഐക്യദാർഢ്യ ദിനം ആചരിക്കാനുള്ള ആശയത്തെ അനുകൂലിച്ച് ഉപപ്രധാനമന്ത്രി സൈമൺ ഹാരിസ്. ഐക്യദാർഢ്യ ദിനം എന്നത് മികച്ച ആശയം ആണെന്ന് അദ്ദേഹം പ്രതികരിച്ചു. ഇത് സംബന്ധിച്ച് സഹപ്രവർത്തകരുമായി ചർച്ചകൾ നടത്തുന്നുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു. ഗാസയിലെ ജനങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ദേശീയ ഐക്യദാർഢ്യ ദിനം ആചരിക്കുക എന്നത് യുക്തിസഹജവും മികച്ചതുമായ ആശയമാണ്. ഇതുമായി ബന്ധപ്പെട്ട് സഹപ്രവർത്തകരോട് സംസാരിക്കുന്നുണ്ട്. അയർലന്റിലെ ജനങ്ങൾ പലസ്തീൻ ജനതയ്‌ക്കൊപ്പം നിൽക്കാനാണ് ആഗ്രഹിക്കുന്നത്. മനുഷ്യാവകാശത്തിന് വേണ്ടിയാണ് നമ്മൾ നിലകൊള്ളേണ്ടത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മൈക്കിൾ കുഷിന്റെ കത്തിനോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഡബ്ലിൻ: താലയിൽ ഇന്ത്യക്കാരനായ യുവാവിനെ ആക്രമിച്ച സംഭവത്തിൽ ശക്തമായി പ്രതിഷേധിച്ച് മൈഗ്രെന്റ്‌സ് ഗ്രൂപ്പുകൾ. പാർലമെന്റിലേക്ക് മാർച്ച് നടത്തി. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു മാർച്ച്. വിവിധ ഗ്രൂപ്പുകൾ പ്രതിഷേധമാർച്ചിന്റെ ഭാഗമായി. അയർലന്റിലെ കുടിയേറ്റ സമൂഹം ഒന്നടങ്കം പ്രതിഷേധത്തിൽ പങ്കുകൊണ്ടു. ക്രാന്തി അയർലന്റ് ആയിരുന്നു മാർച്ചിന് നേതൃത്വം നൽകിയത്. ഇതിനിടെ കഴിഞ്ഞ ദിവസം നീതി വകുപ്പിന് മുൻപിൽ ഇന്ത്യൻ സമൂഹം നിശബ്ദ പ്രതിഷേധം സംഘടിപ്പിച്ചു. കഴിഞ്ഞ ശനിയാഴ്ച ആയിരുന്നു താലയിൽ ഇന്ത്യക്കാരനായ യുവാവിന് നേരെ ആക്രമണം ഉണ്ടായത്. കൗമാരക്കാർ സംഘം ചേർന്ന് വംശീയ ആക്രമണം നടത്തുകയായിരുന്നു.
ഡബ്ലിൻ: സാധനങ്ങളുടെ വില വർദ്ധിച്ചിട്ടും നേട്ടമുണ്ടാക്കാതെ അയർലന്റിലെ സൂപ്പർ മാർക്കറ്റുകൾ. വിലക്കയറ്റം സൂപ്പർമാർക്കറ്റുകൾക്ക് അധിക ലാഭം ഉണ്ടാക്കി നൽകുന്നില്ലെന്നാണ് ബാങ്ക് ഓഫ് അയർലന്റ് പുറത്തുവിട്ട വിവരങ്ങളിൽ നിന്നും വ്യക്തമാകുന്നത്. വിലക്കയറ്റം സൂപ്പർമാർക്കറ്റുകൾ അമിത ലാഭം ഉണ്ടാക്കാൻ പ്രയോജനപ്പെടുത്തുന്നുവെന്ന ആശങ്ക ജനങ്ങളിൽ നിന്നും ഉയർന്നിരുന്നു. ഇതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് ബാങ്ക് ഓഫ് അയർലന്റിന്റെ കണ്ടെത്തൽ. മൂന്ന് വർഷത്തിനിടെ രാജ്യത്ത് വലിയ തോതിലുള്ള വിലക്കയറ്റം ആണ് ഉണ്ടായിരിക്കുന്നത്. നിലവിൽ ഒരു മാസത്തെ വീട്ട് ചിലവിനായി 3000 യൂറോ അധികം വേണ്ടിവരുന്ന അവസ്ഥയാണ് ഭൂരിഭാഗം കുടുംബങ്ങൾക്കും ഉള്ളത്. ഇത്തരത്തൽ അധികമായ സൂപ്പർമാർക്കറ്റുകളിൽ നൽകുന്ന തുക എവിടേയ്ക്ക് പോകുന്നുവെന്ന ചോദ്യമാണ് ഉപഭോക്താക്കൾ ഉയർത്തിയത്.
ഡബ്ലിൻ: ആപ്പിൾഗ്രീൻ സർവ്വീസ് സ്റ്റേഷൻ മാനേജ്‌മെന്റിനെതിരെ കേസ് ഫയൽ ചെയ്ത് ക്രീസ്ലോഫ് ദുരന്തത്തിന്റെ ഇരകളുടെ കുടുംബം. ഉടമകൾക്കും, മറ്റ് ഉദ്യോഗസ്ഥർക്കുമെതിരെയാണ് കുടുംബങ്ങൾ ഹൈക്കോടതിയിൽ സിവിൽ കേസ് ഫയൽ ചെയ്തത്. 2022 ൽ ഇവിടെയുണ്ടായ പൊട്ടിത്തെറിയിൽ 10 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഇവിടെ പെട്രോൾ പമ്പ് വീണ്ടും ആരംഭിക്കാനുള്ള നീക്കത്തിലാണ് ഉടമകൾ. ഇതിനിടെയാണ് മരിച്ചവരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങൾ കേസ് കൊടുത്തത്. സ്‌ഫോടനത്തിൽ തങ്ങൾക്കുണ്ടായ നഷ്ടം കമ്പനി പൂർണമായും നികത്തണം എന്നാണ് ഇവരുടെ ആവശ്യം. കേസ് ഈവർഷം തന്നെ കോടതി പരിഗണിച്ചേക്കും.
ഡബ്ലിൻ/ ന്യൂയോർക്ക്: പുതിയ കുടിയേറ്റ നിയന്ത്രണ നടപടികളുടെ ഭാഗമായി അമേരിക്കയിൽ അറസ്റ്റിലായത് 50 ലധികം ഐറിഷ് പൗരന്മാർ. ഈ വർഷം ഇതുവരെ 56 പേർ അറസ്റ്റിലായിട്ടുണ്ടെന്നാണ് എമിേേഗ്രഷൻ ആന്റ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് ഓഫീസ് അറിയിക്കുന്നത്. ഇവരിൽ 43 പേർക്കെതിരെ അധികൃതർ നടപടി സ്വീകരിച്ചു. 43 പേരിൽ ചിലരെ അയർലന്റിലേക്ക് തന്നെ തിരിച്ചയച്ചിട്ടുണ്ട്. ബാക്കിയുള്ളവരെ നാടുകടത്തുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. 35 പുരുഷന്മാരും 21 സ്ത്രീകളുമാണ് അറസ്റ്റിലായവരിൽ ഉൾപ്പെടുന്നത്. ഇതിൽ ഭൂരിഭാഗം പേർക്കും 20 വയസ്സാണ് പ്രായം. ടൂറിസ്റ്റ് വിസയിൽ എത്തി കാലാവധി കഴിഞ്ഞും തിരികെ മടങ്ങാത്തവർ അറസ്റ്റിലായവരിൽ ഉൾപ്പെടുന്നു.
ഡൊണഗൽ: കൗണ്ടി ഡൊണഗലിൽ നീന്തുന്നതിനിടെ യുവാവ് കടലിൽ കുടുങ്ങി. ഇന്നലെ വൈകീട്ട് അഞ്ചരയോടെ ബുണ്ടോറൻ ബീച്ചിൽ ആയിരുന്നു സംഭവം. ഐറിഷ് കോസ്റ്റ്ഗാർഡ് എത്തി ഇയാളെ രക്ഷിച്ചു. യുവാവ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. ബീച്ചിലെ ഡൈവിംഗ് ബോർഡ് ഏരിയയ്ക്ക് സമീപം ആയിരുന്നു സംഭവം. ഇവിടെ നീന്തുന്നതിനിടെ യുവാവ് അവശനിലയിൽ ആകുകയായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട കോസ്റ്റ്ഗാർഡ് അംഗങ്ങൾ ചേർന്ന് അദ്ദേഹത്തെ കരയിലേക്ക് കയറ്റി. തുടർന്ന് ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചു. സ്ലിഗോ യൂണിവേഴ്‌സിറ്റി ആശുപത്രിയിൽ ആയിരുന്നു അദ്ദേഹം ചികിത്സയിൽ കഴിയുന്നത്. അപകടനില തരണം ചെയ്തിട്ടില്ലെന്നാണ് വിവരം.
ഡബ്ലിൻ: ഡബ്ലിനിൽ യുവാവിന് നേരെ ആക്രമണം. വെള്ളിയാഴ്ച രാത്രിയോടെയായിരുന്നു സംഭവം. ആക്രമണത്തിൽ പരിക്കേറ്റ 40 കാരൻ ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നഗരത്തിൽ റിപ്പോർട്ട് ചെയ്യുന്ന രണ്ടാമത്തെ അക്രമ സംഭവമാണ് ഇത്. ഡബ്ലിൻ 1 ൽ സീൻ മക്‌ഡെർമോട്ട് സ്ട്രീറ്റിൽ രാത്രി 10 മണിയോടെയായിരുന്നു സംഭവം. സാരമായി പരിക്കേറ്റ 40 കാരൻ ബ്യൂമൗണ്ട് ആശുപത്രിയിലാണ് ചികിത്സയിൽ ഉള്ളത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ച് എന്തെങ്കിലും അറിയുന്നവർ ഉടൻ ബന്ധപ്പെടണമെന്നാണ് പോലീസ് അറിയിക്കുന്നത്. കഴിഞ്ഞ ശനിയാഴ്ച ഡബ്ലിനിലെ താലയിൽ വച്ച് ഇന്ത്യക്കാരനായ യുവാവിനെ ഒരു സംഘം ആക്രമിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും സമാന സംഭവം ഉണ്ടാകുന്നത്.
ഡബ്ലിൻ: ഡബ്ലിനിൽ പെട്ടികളിലാക്കി കടത്താൻ ശ്രമിച്ച കള്ളപ്പണം പിടികൂടി. സംഭവത്തിൽ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. മൂന്നര ലക്ഷം യൂറോ ആയിരുന്നു മൂന്നംഗ സംഘം കടത്താൻ ശ്രമിച്ചത്. നഗരത്തിൽ ലഹരിക്കടത്തും കള്ളപ്പണക്കടത്തും തടയുന്നതിന്റെ ഭാഗമായി ഊർജ്ജിത പ്രവർത്തനങ്ങളാണ് പോലീസ് നടത്തുന്നത്. രാത്രികാല പരിശോധനകളും ശക്തമാണ്. ഇതിനിടെ വെള്ളിയാഴ്ച ഡ്രംകോന്ദ്രയിൽ വച്ചാണ് ഇവരെ പിടികൂടിയത്. കാറിനുള്ളിൽ പണം നിറച്ച സ്യൂട്ട്‌കേസ് ഒളിപ്പിച്ച് കടത്താൻ ആയിരുന്നു ഇവരുടെ ശ്രമം. എന്നാൽ വാഹന പരിശോധനയിൽ പോലീസ് ഇത് കണ്ടെത്തുകയായിരുന്നു. കാറും പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
ബെൽഫാസ്റ്റ്: ബെൽഫാസ്റ്റ് നഗരത്തിൽ വാർഷിക പ്രൈഡ് പരേഡ് സംഘടിപ്പിച്ചു. ആയിരക്കണക്കിന് പേരാണ് പരേഡിൽ പങ്കെടുത്തത്. ഇവരെ കാണാനും അഭിവാദ്യം ചെയ്യാനും ആളുകൾ നഗര വീഥിയുടെ ഇരുവശങ്ങളിലും തടിച്ചുകൂടി. ബെൽഫാസ്റ്റിലെ ഏറ്റവും വലിയ ആഘോഷപരിപാടികളിൽ ഒന്നാണ് പ്രൈഡ് പരേഡ്. ഇതിന്റെ ഭാഗമായി പരേഡിന് പുറമേ നൂറോളം പരിപാടികൾ സംഘടിപ്പിക്കാറുണ്ട്. നോ ഗോയിംഗ് ബാക്ക് ( തിരികെ മടങ്ങില്ല) എന്നതായിരുന്നു ഇത്തവണത്തെ പരേഡിന്റെ പ്രമേയം. കഴിഞ്ഞ ദിവസം നടന്ന പരേഡിൽ വൻ പങ്കാളിത്തം ആയിരുന്നു ഉണ്ടായത് എന്ന് പ്രൈഡ് പരേഡിന്റെ സംഘാടകർ പ്രതികരിച്ചു.
Subscribe to Updates
Get the latest creative news from FooBar about art, design and business.
