- ഫണ്ടിംഗിലെ പ്രശ്നം; നൂറിൽപ്പരം ഗവേഷണ ജോലികൾ പ്രതിസന്ധിയിൽ
- ദാരിദ്ര്യ സാധ്യത കുറയുന്നു; കോസ്റ്റ് ഓഫ് ലിവിംഗ് പദ്ധതികൾ ഫലം കാണുന്നു
- അയർലൻഡിലെ എണ്ണ വില എട്ട് മടങ്ങ് കൂടുതൽ
- രണ്ടാമത്തെ ചാർട്ടേഡ് വിമാനം ഡബ്ലിനിൽ
- യുകെ- അയർലൻഡ് ഉച്ചകോടി; കെയർ സ്റ്റാർമർ ഇന്ന് അയർലൻഡിൽ
- തീവയ്പ്പ് കേസിലെ പ്രതിയ്ക്ക് തടവ്
- 2005 ലെ കൊലപാതകം; പ്രതി അറസ്റ്റിൽ
- റോണി ഡെലാനി അന്തരിച്ചു
Author: sreejithakvijayan
വിക്ലോ: വളർത്ത് മൃഗങ്ങളെ കൈവശം വയ്ക്കുന്നതിന് യുവതിയ്ക്ക് വിലക്കേർപ്പെടുത്തി കോടതി. 22 കാരിയായ സാറ കുള്ളനാണ് ആർക്ലോ ജില്ലാ കോടതി വിലക്കേർപ്പെടുത്തിയത്. നായ്ക്കളെ പരിചരിക്കുന്നതിൽ വീഴ്ചവരുത്തിയതിനെ തുടർന്നാണ് യുവതിയ്ക്ക് വിലക്കേർപ്പെടുത്തിയത്. 30 വർഷത്തേയ്ക്കാണ് വിലക്ക്. കഴിഞ്ഞ വർഷം ഏപ്രിലിൽ ആയിരുന്നു യുവതിയ്‌ക്കെതിരെ കേസ് എടുത്തത്. വളർത്ത് നായ്ക്കൾക്ക് വേണ്ടത്ര ഭക്ഷണം പോലും യുവതി നൽകിയിരുന്നില്ല. ഇത് സംബന്ധിച്ച് മൃഗസംരക്ഷണ അധികൃതർക്ക് അയൽവാസികളിൽ ഒരാളിൽ നിന്നും വിവരം ലഭിച്ചിരുന്നു. ഇതോടെ അധികൃതർ എത്തി പരിശോധിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. രണ്ട് നായ്ക്കളാണ് യുവതിയ്ക്ക് ഉണ്ടായിരുന്നത്. രണ്ട് നായ്ക്കളും മെലിഞ്ഞ് ഉണങ്ങിയ നിലയിൽ ആയിരുന്നു. ഏഴ് കിലോ മാത്രമാണ് നായ്ക്കൾക്ക് ഭാരം ഉണ്ടായിരുന്നത്. ഇതോടെ യുവതിയ്‌ക്കെതിരെ നടപടി സ്വീകരിക്കുകയായിരുന്നു.
ക്ലെയർ: കൗണ്ടി ക്ലെയറിൽ ജോലിയ്ക്കിടെ കെട്ടിടത്തിന് മുകളിൽ നിന്നും വീണ് യുവാവ് മരിച്ചു. 40 വയസ്സുകാരനാണ് മരിച്ചത്. ഇന്നലെ രാവിലെയോടെയായിരുന്നു സംഭവം. എന്നിസ്റ്റിമോണിലെ കെട്ടിടത്തിൽ അറ്റകുറ്റപ്പണികൾ ചെയ്യുകയായിരുന്നു അദ്ദേഹം. ഇതിനിടെ താഴേയ്ക്ക് വീഴുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. വീഴ്ചയിൽ സാരമായി പരിക്കേറ്റ അദ്ദേഹത്തെ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ശാസ്ത്രീയ പരിശോധനകൾക്കായി സംഭവസ്ഥലം പോലീസ് സീൽ ചെയ്തു.
ബെൽഫാസ്റ്റ്: ബെൽഫാസ്റ്റിൽ കടയിലെ ജീവനക്കാരനെ കത്തികാട്ടി ഭീഷണിപ്പെടുത്തി മോഷണം. ബുധനാഴ്ച രാവിലെയായിരുന്നു സംഭവം ഉണ്ടായത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കോൺസ്ബ്രൂക്ക് അവന്യൂവിലെ കടയിൽ ആയിരുന്നു മോഷണം നടന്നത് . മുഖം മൂടി ധരിച്ചെത്തിയ മോഷ്ടാവ് കടയിൽ അതിക്രമിച്ച് കയറി കത്തികാട്ടി ഭീഷണിപ്പെടുത്തുകയായിരുന്നു. ഭയന്ന് വിറച്ച ജീവനക്കാരന് മോഷ്ടാവിനെ പ്രതിരോധിക്കാനായില്ല. ഇതിനിടെ ഇയാൾക്കൊപ്പം മുഖം മറച്ച് എത്തിയ മറ്റൊരാൾ പണവും പുകയില ഉത്പന്നങ്ങളും മോഷ്ടിക്കുകയായിരുന്നു. ശേഷം ഇരുവരും അവിടെ നിന്നും രക്ഷപ്പെട്ടു. ഇതിന് പിന്നാലെ ജീവനക്കാരൻ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു.
ഫെർമനാഗ്: കൗണ്ടി ഫെർമനാഗിൽ വെടിയേറ്റ് മരിച്ചവരെ തിരിച്ചറിഞ്ഞു. 45 വയസ്സുള്ള വനേസ വൈറ്റ്, 14 കാരനായ ജെയിംസ് റട്‌ലെഡ്ജ്, 13 വയസ്സുകാരിയായ സാറ റട്‌ലെഡ്ജ് എന്നിവരാണ് മരിച്ചത്. 14 കാരനും 13 കാരിയും വസേനയുടെ മക്കളാണ്. ഇന്നലെയായിരുന്നു അയർലന്റിനെ ഞെട്ടിച്ച വെടിവയ്പ്പ് സംഭവം ഉണ്ടായത്. ഫെർമനാഗിലെ മാഗ്വേഴ്‌സ്ബ്രിഡ്ജിലെ വീട്ടിൽവച്ചായിരുന്നു ഇവർക്ക് നേരെ ആക്രമണം ഉണ്ടായത്. സംഭവത്തിൽ സാരമായി പരിക്കേറ്റ വനേസയുടെ ഭർത്താവ് ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുകയാണ്. രാവിലെ എട്ട് മണിയോടെയായിരുന്നു സംഭവം. പ്രദേശവാസിയാണ് സംഭവം പോലീസിനെ അറിയിച്ചത്. പോലീസ് എത്തിയപ്പോഴേയ്ക്കും വനേസയും മക്കളിൽ ഒരാളും മരിച്ചിരുന്നു. സംഭവത്തിന്റെ കൂടുതൽ വിശദാംശങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. സംഭവത്തിൽ ഊർജ്ജിത അന്വേഷണം പുരോഗമിക്കുകയാണ്.
ഡബ്ലിൻ: ലിസ്റ്റീരിയയ്ക്ക് കാരണമാകുന്ന രോഗാണുക്കൾക്ക് എത്ര തണുപ്പിലും ജീവിക്കാൻ കഴിയുമെന്ന് അയർലന്റ് ഭക്ഷ്യസുരക്ഷാ വകുപ്പ് സിഇഒ. അതിനാൽ ഫ്രീസറിൽ സൂക്ഷിച്ചാലും ഈ ബാക്ടീരിയകൾ നശിക്കാതെ തുടരുമെന്നും അദ്ദേഹം പറഞ്ഞു. ലിസ്റ്റീരിയ ബാധിച്ച് യുവാവ് മരിച്ചതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ലിസ്റ്റീരിയയ്ക്ക് കാരണമാകുന്ന മോണോസൈറ്റോജനുകൾ അൽപ്പം വ്യത്യസ്തരാണ്. ഇവയ്ക്ക് എത്ര താഴ്ന്ന താപനിലയെയും പ്രതിരോധിക്കാനുള്ള ശേഷിയുണ്ട്. ഫ്രീസറിൽ പോലും ഇവയ്ക്ക് നാശം സംഭവിക്കില്ല. അതുകൊണ്ട് തന്നെ ഇവയെ നാം ശ്രദ്ധിക്കേണ്ടതുണ്ട്. ഭക്ഷണത്തിലൂടെയും മലിനമായ വെള്ളത്തിലൂടെയുമാണ് ഇത്തരം രോഗാണുക്കൾ ശരീരത്തിലേക്ക് പ്രവേശിക്കുകയെന്നും അദ്ദേഹം പറഞ്ഞു. റൈഡി മീൽസ് കഴിച്ചതിന് പിന്നാലെയാണ് യുവാവിന് ദേഹാസ്വാസ്ഥ്യം ഉണ്ടാകുകയും മരിക്കുകയും ചെയ്തത്. റെഡി മീൽസ് നാളുകളോളം കേടാകാതിരിക്കാൻ ഫ്രിഡ്ജിൽ സൂക്ഷിക്കാറുണ്ട്. ആവശ്യമുള്ളപ്പോൾ ഇവ പുറത്തെടുത്ത് ചൂടാക്കി ഭക്ഷിക്കുകയാണ് രീതി.
ഡബ്ലിൻ: താലയിൽ ഇന്ത്യക്കാരനായ യുവാവ് ആക്രമിക്കപ്പെട്ടതിന് പിന്നാലെ പരാതി നൽകി ഐഒസി അയർലന്റ്. പ്രധാനമന്ത്രി മൈക്കിൾ മാർട്ടിൻ, ഉപപ്രധാനമന്ത്രി സൈമൺ ഹാരിസ്, അയർലന്റിലെ ഇന്ത്യൻ അംബാസിഡർ അഖിലേഷ് മിശ്ര എന്നിവർക്കാണ് പരാതി നൽകിയത്. സംഭവത്തിൽ പ്രതിഷേധം ശക്തമാക്കുമെന്ന് ഐഒസി നേരത്തെ വ്യക്തമാക്കിയിരുന്നു. അടുത്തിടെയായി രാജ്യത്ത് ഇന്ത്യക്കാർ ആക്രമിക്കപ്പെടുന്ന സംഭവങ്ങൾ വർദ്ധിച്ചിട്ടുണ്ട്. ഇതേ തുടർന്നാണ് നടപടി ആവശ്യപ്പെട്ട് ഐഒസി രംഗത്ത് എത്തിയത്. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും അല്ലെങ്കിൽ പ്രതിഷേധം കൂടുതൽ ശക്തമാക്കുമെന്നും ഐഒസി അയർലന്റ് വ്യക്തമാക്കി.
ഡബ്ലിൻ: ഡബ്ലിനിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ പേയ്‌മെന്റ് കമ്പനിയായ പേപാൽ. 100 തൊഴിലവസരങ്ങളാണ് സൃഷ്ടിക്കുന്നത്. പുതിയ എഐ, ഫ്രോഡ് ഡാറ്റാ സെന്റർ സ്ഥാപിക്കുന്നത് വഴിയാണ് ആളുകൾക്ക് തൊഴിൽ ഉറപ്പാക്കുന്നത്. ഡാറ്റാ സയൻസ് തസ്തികയിലേക്കാണ് മുഴുവൻ നിയമനവും. ഇതിനായുള്ള എല്ലാ സഹായവും സർക്കാർ ഐഡിഎ അയർലന്റ് വഴി പേപാലിന് നൽകുന്നുണ്ട്. അയർലന്റിലെ സ്ഥാപനത്തെ ഇന്നോവേഷൻ കേന്ദ്രമാക്കി മാറ്റുക ലക്ഷ്യമിട്ടാണ് പേപാലിന്റെ പുതിയ പ്രവർത്തനങ്ങൾ. അതേസമയം പേപാൽ ഐറിഷ് സ്ഥാപനങ്ങളിൽ നിന്നും 290 ജോലികളാണ് കഴിഞ്ഞ വർഷം വെട്ടിക്കുറച്ചത്. 2023 ൽ ഡബ്ലിനിൽ ഉൾപ്പെടെ ആളുകളെ പിരിച്ചുവിട്ടിരുന്നു.
ഡബ്ലിൻ: ഡബ്ലിൻ വിമാനത്താവളത്തിലെ സ്‌പൈറൽ പാർക്കിംഗ് റാമ്പുകൾ പൊളിച്ച് നീക്കുന്നതിനുള്ള അനുമതി നിഷേധിച്ചു. പ്ലാനിംഗ് കമ്മീഷനാണ് അനുമതി നിഷേധിച്ചത്. വിമാനത്താവളത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട സ്ഥലത്താണ് റാമ്പുകൾ സ്ഥിതിചെയ്യുന്നതെന്ന നിരീക്ഷണത്തെ തുടർന്നാണ് നടപടി. പൊളിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ട് വിമാനത്താവളം നേരത്തെ സമർപ്പിച്ച അപേക്ഷ ഫിൻഗൽ കൗണ്ടി കൗൺസിൽ തള്ളിയിരുന്നു. ഈ ശരിവയ്ക്കുകയായിരുന്നു പ്ലാനിംഗ് കമ്മീഷൻ ചെയതത്. വിമാനത്താവളത്തിന്റെ ഒന്നാം ടെർമിനലിന് സമീപമായിട്ടാണ് സ്‌പൈറൽ പാർക്കിംഗ് റാമ്പുകൾ ഉള്ളത്. വിമാനത്താവളത്തിന്റെ വാസ്തുവിദ്യാ പൈതൃകത്തിന്റെ ഭാഗമാണ് റാമ്പുകൾ എന്ന് പ്ലാനിംഗ് കമ്മീഷൻ അഭിപ്രായപ്പെട്ടു.
ഡബ്ലിൻ: ഭക്ഷ്യസാധനങ്ങൾക്ക് വിലയേറിയ യൂറോ സോണിലെ പ്രധാനപ്പെട്ട രാജ്യമായി അയർലന്റ്. ഭക്ഷ്യവില ഉയർന്ന് നിൽക്കുന്ന യൂറോ സോണിലെ രണ്ടാമത്തെ രാജ്യമായാണ് അയർലന്റ് മാറിയത്. സെൻട്രൽ സ്റ്റാസ്റ്റിക്‌സിന്റെ ഏറ്റവും പുതിയ കണക്കിലാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ ഉള്ളത്. കഴിഞ്ഞ വർഷത്തെ വിശദാംശങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. 36 യൂറോപ്യൻ രാജ്യങ്ങളിലെ ഭക്ഷണത്തിന്റെയും പാനീയങ്ങളുടെയും വില പരിശോധിച്ചതിന് ശേഷമാണ് സിഎസ്ഒ വിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. യൂറോപ്പിലെ ശരാശരിവിലയുമായി താരതമ്യം ചെയ്യുമ്പോൾ അയർലന്റിൽ ഉത്പന്നങ്ങൾക്ക് 12 ശതമാനം വില കൂടുതലാണ്.
ഡബ്ലിൻ: അയർലന്റിലെ പൊതുയിടങ്ങളിൽ സ്ഥാപിച്ചിട്ടുള്ളത് നിരോധിത ചൈനീസ് നിരീക്ഷണ ക്യാമറകളെന്ന് റിപ്പോർട്ട്. വിവാരാവകാശ രേഖയിലൂടെയാണ് നിർണായക വിവരങ്ങൾ പുറത്തുവന്നത്. ആശുപത്രികൾ, സർവ്വകലാശാലകൾ എന്നിവിടങ്ങളിലുൾപ്പെടെ ഈ ചൈനീസ് ക്യാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്. ഗുരുതര സുരക്ഷാ ഭീഷണി ഉയർത്തുന്ന ക്യാമറകളാണ് ചൈനയുടേത്. ഇതേ തുടർന്ന് യുകെ, അമേരിക്ക, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങൾ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ ഈ ക്യാമറകൾ നിരോധിച്ചിട്ടുണ്ട്. എന്നാൽ അയർലന്റിൽ കോടതികളിലും പുതുതായി പ്രവർത്തനം ആരംഭിച്ച സിവിൽ ഡിഫൻസ് ആസ്ഥാനത്തുംവരെ ചൈനയുടെ ക്യാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്. ഇതുൾപ്പെടെ ആയിരക്കണക്കിന് ചൈനീസ് ക്യാമറകൾ രാജ്യത്ത് പ്രവർത്തിക്കുന്നുണ്ട്. മറ്റ് രാജ്യങ്ങൾ നിരോധിച്ചതിന് പിന്നാലെ സുരക്ഷാവിദഗ്ധർ നിരവധി തവണ ഐറിഷ് അധികൃതർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ഇത് തുടർച്ചയായി അവഗണിക്കുന്ന സാഹചര്യമായിരുന്നു ഉണ്ടായത്
Subscribe to Updates
Get the latest creative news from FooBar about art, design and business.
