Author: sreejithakvijayan

ഡബ്ലിൻ: ഔട്ട്‌പേഷ്യന്റ് കാത്തിരിപ്പ് സമയം ഏറ്റവും കൂടുതലുള്ള രാജ്യമായി അയർലന്റ്. രാജ്യത്ത് ഓരോ ആയിരം ആളുകളിലും 112 പേർ ഇപ്പോഴും ഔട്ട്‌പേഷ്യന്റ് വെയിറ്റിംഗ് ലിസ്റ്റിലാണ്. വിവരാവകാശ രേഖയിലാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ ഉള്ളത്. നോർവേ, സ്‌പെയിൻ, കാനഡ, ഇംഗ്ലണ്ട്, പോളണ്ട്, വെയിൽസ്, സ്‌കോട്ട്‌ലാൻഡ്, ഫിൻലാൻഡ് എന്നീ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ അയർലന്റിൽ ഔട്ട്‌പേഷ്യന്റ് കാത്തിരിപ്പ് ദൈർഘ്യം കൂടുതലാണ്. രാജ്യത്ത് 40 ശതമാനത്തിലധികം പേർ ആറ് മാസമായി അപ്പോയിൻമെന്റുകൾക്കായി കാത്തിരിക്കുന്നു. ഏഴ് മാസമാണ് അയർലന്റിലെ ശരാശരി കാത്തിരിപ്പ് സമയം.

Read More

ഡെറി: ഡെറിയിൽ ഫുട്‌ബോൾ മത്സരത്തിനിടെ ഉണ്ടായ സംഘർഷത്തെ അപലപിച്ച് എംഎൽഎ പദ്രൈഗ് ദെലർഗി. കരുതിക്കൂട്ടിയുള്ള ആക്രമണമാണ് ഉണ്ടായത് എന്ന് അദ്ദേഹം പറഞ്ഞു. ഇന്നലെ രാത്രിയായിരുന്നു മത്സരത്തിനിടെ രണ്ട് ടീമുകളുടെ ആരാധകർ തമ്മിൽ ഏറ്റുമുട്ടിയത്. വളരെ ഞെട്ടിക്കുന്നതും ഒരിക്കലും നടക്കാൻ പാടില്ലാത്തതുമായ സംഭവം ആയിരുന്നു ഉണ്ടായത്. മുഖം മറച്ചെത്തിയ ആയുധധാരികൾ മറ്റുള്ളവരെ ആക്രമിക്കുകയും ഒടുവിൽ തടയാൻ എത്തിയ പോലീസിന് നേരെ തിരിയുകയും ചെയ്തു. കുട്ടികൾ ഉൾപ്പെടെ ഭയന്ന് വിറച്ചു. സംഭവം പ്രദേശവാസികളെ ഭീതിയിലാഴ്ത്തി. അവരുടെ വാഹനങ്ങൾ ഉൾപ്പെടെ നശിച്ചു. ഡബ്ലിൻ ടീമിന്റെ ആരാധകരാണ് ആദ്യം ആക്രമണം നടത്തിയത് എന്നും അദ്ദേഹം ആരോപിച്ചു.

Read More

ഡബ്ലിൻ: ടംമ്പിൾ ഡ്രെെയറുകൾ ഉപയോഗിക്കുന്ന ഐറിഷ് ഉപഭോക്താക്കൾക്ക് സുരക്ഷാ മുന്നറിയിപ്പ്. ചില കമ്പനികളുടെ ഡ്രൈയറുകൾ തീപിടിയ്ക്കാൻ സാദ്ധ്യതയുണ്ടെന്നാണ് കമ്മീഷൺ ഫോർ കമ്യൂണിക്കേഷൻസ് റെഗുലേഷൻസ് വ്യക്തമാക്കുന്നത്. അതിനാൽ ഉടൻ തന്നെ ഇവയുടെ ഉപയോഗം നിർത്തണമെന്നും റെഗുലേഷൻസ് വ്യക്തമാക്കി. ഹെയർ, കാൻഡി, ഹൂവർ എന്നിവയുടെ ഡ്രൈയറുകളിലാണ് തകരാർ ഉള്ളതായി കണ്ടെത്തിയിരിക്കുന്നത്. ഇവയുടെ 14 മോഡലുകൾ ഉപയോഗിക്കുന്നവർക്കാണ് മുന്നറിയിപ്പ്. HDBI H7A2TBEX-80 HAIER 31900541 HDB4 H7A2TBERX80 HAIER 31900550 CBTD H7A1TE-80/ CANDY 31900011 CTDB H7A1TBE-80/ CANDY 31900013 BCTD H7A1TBE-80 CANDY 31900526 BCTD H7A1TE-80 CANDY 31900529 BCTDH7A1TCEB-80 CANDY 31900537 BKTDH7A1TCEB-80 CANDY 31900538 HTDBWH7A1TCE-80/ HOOVER 31900010 HBTDWH7A1TCE-80/ HOOVER 31900012 BHTD H7A1TCE-80 HOOVER 31900528 BHTDH7A1TCEB-80 HOOVER 31900530 BATDH7A1TCEB-80 HOOVER 31900531 BATD H7A1TCE-80 HOOVER 31900536 BATD H7A1TCER-80 HOOVER 31900542

Read More

ബെൽഫാസ്റ്റ്: നോർതേൺ അയർലന്റിൽ ഫുട്‌ബോൾ മാച്ചിനിടെ സംഘർഷം. സംഭവത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. പോലീസ് അന്വേഷണം ആരംഭിച്ചു. ബൊഹീമിയൻസ് എഫ്‌സിയും ഡെറി സിറ്റിയും തമ്മിലുള്ള മാച്ചിനിടെ ആയിരുന്നു സംഭവം. ബ്രാന്റിവെൽ സ്‌റ്റേഡിയത്തിൽ ആയിരുന്നു മത്സരം. മത്സരത്തിനിടെ ഇരു വിഭാഗം ആരാധകരും തമ്മിൽ പരസ്പരം ഏറ്റുമുട്ടുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇരുമ്പ് കമ്പിയും ബാറ്റും ഉപയോഗിച്ച് ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

Read More

ഡബ്ലിൻ: തായ്‌ലന്റ്- കംബോഡിയ അതിർത്തിയിലെ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഐറിഷ് പൗരന്മാർക്ക് മുന്നറിയിപ്പ്. പ്രദേശത്തേയ്ക്കുള്ള യാത്ര ഒഴിവാക്കണം എന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. യാത്രികർക്കായി പുതുക്കിയ നിർദ്ദേശങ്ങളും മന്ത്രാലയം പുറത്തിറക്കിയിട്ടുണ്ട്. യാത്രയ്ക്ക് മുൻപ് ഇത് പരിശോധിക്കണം. തായ്‌ലന്റ്- കംബോഡിയ അതിർത്തി മേഖലയിൽ സംഘർഷം രൂക്ഷമാണെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. സംഘർഷത്തിൽ നിരവധി സാധാരണക്കാർക്കാണ് ജീവൻ നഷ്ടമായത്. പ്രദേശത്ത് നിയന്ത്രണങ്ങൾ നിലനിൽക്കുന്നുണ്ട്. അധികം വൈകാതെ ഈ രാജ്യങ്ങളിലേക്കുള്ള വ്യോമഗതാഗതം തടസ്സപ്പെടാം. ഈ സാഹചര്യത്തിൽ അതിർത്തി മേഖലകളിലേക്കും ഇരു രാജ്യങ്ങളിലേക്കുമുളള യാത്ര പരമാവധി ഒഴിവാക്കേണ്ടതാണ്. പോകുന്നവർ അധികൃതരുമായി ബന്ധപ്പെടുകയും അവരുടെ നിർദ്ദേശങ്ങൾ അനുസരിക്കുകയും വേണം. യാത്രാ വേളയിൽ ജാഗ്രത പുലർത്തണമെന്നും മന്ത്രാലയം അറിയിച്ചു. സംഘർഷത്തിൽ ഇതുവരെ 16 പേർക്കാണ് ജീവൻ നഷ്ടമായിട്ടുള്ളത്. ഒന്നേകാൽ ലക്ഷത്തോളം ആളുകൾ പ്രദേശത്ത് നിന്നും

Read More

ഡബ്ലിൻ: പൈതൃക കേന്ദ്രങ്ങളിലേക്ക് കുട്ടികൾക്ക് സൗജന്യ സന്ദർശനം ഒരുക്കി പൊതുമരാമത്ത് വകുപ്പ്. 18 വയസ്സിൽ താഴെയുള്ള കുട്ടികൾക്കാണ് പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള കേന്ദ്രങ്ങളിൽ സൗജന്യ സന്ദർശനത്തിന് അനുമതിയുള്ളത്. അടുത്ത മാസം മുഴുവനും ഈ സേവനം പ്രയോജനപ്പെടുത്താം. ഏകദേശം 700 ഓളം പൈതൃക കേന്ദ്രങ്ങളാണ് വകുപ്പിന് കീഴിൽ ഉള്ളത്. ഇവിടെയെല്ലാം അടുത്ത മാസം കുട്ടികൾക്ക് ടിക്കറ്റ് എടുക്കാതെ സന്ദർശിക്കാം. നിലവിൽ 12 വയസ്സുവരെയുള്ള കുട്ടികൾക്ക് കേന്ദ്രങ്ങൾ സൗജന്യമായി സന്ദർശിക്കാൻ അനുവാദമുണ്ട്. പുതിയ പദ്ധതിയുടെ ഭാഗമായിട്ടാണ് കുട്ടികൾക്കായി പൈതൃക കേന്ദ്രങ്ങളിൽ സൗജന്യ സന്ദർശനം അനുവദിക്കുന്നത് എന്ന് പൊതുമരാമത്ത് സഹമന്ത്രി കെവിൻ ബോക്‌സർ മൊറാൻ പറഞ്ഞു. നമ്മുടെ പൈതൃക കേന്ദ്രങ്ങളിൽ പഠിക്കാനായി നിരവധി കാര്യങ്ങൾ ഉണ്ട്. ഇതിന് പുറമേ പൈതൃക കേന്ദ്രങ്ങൾ ആസ്വദിക്കാൻ പുതുതലമുറയ്ക്ക് സൗകര്യം ഒരുക്കുക കൂടിയാണ് ചെയ്യുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി.

Read More

ബെൽഫാസ്റ്റ്: വടക്കൻ ബെൽഫാസ്റ്റിൽ ലോയലിസ്റ്റ് പാസ്റ്ററുടെ വീടിന് നേരെ പെട്രോൾ ബോംബ് ആക്രമണം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. വെള്ളിയാഴ്ച പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. ക്ലിഫോർഡ് പീപ്പിൾസിന്റെ വീടിന് നേരെയാണ് ബോംബെറിഞ്ഞത്. അക്രമി ലിവിംഗ് റൂമിലെ ജനാല വഴി ബോംബ് അകത്തേയ്ക്ക് എറിയുകയായിരുന്നു. ലിവിംഗ് റൂം മുഴുവനായും കത്തിനശിച്ചിട്ടുണ്ട്. സംഭവ സമയം വീട്ടിൽ ഒരാൾ ഉണ്ടായിരുന്നു. അദ്ദേഹത്തിന് പരിക്കുകൾ ഒന്നും ഇല്ല. ആയുധം കൈവശം സൂക്ഷിച്ച കേസിലെ പ്രതി കൂടിയാണ് ക്ലിഫോർഡ് പീപ്പിൾസ്.

Read More

ഡബ്ലിൻ: അയർലന്റിൽ അടുത്ത വാരത്തോട്കൂടി മഴ കുറയുമെന്ന് മെറ്റ് ഐറാൻ. ചൂട് കൂടിയ ദിനങ്ങളാണ് അയർലന്റ് ജനതയെ കാത്തിരിക്കുന്നത്. ഇന്നും അടുത്ത ദിവസങ്ങളിലും അന്തരീക്ഷ താപനില 21 ഡിഗ്രി സെൽഷ്യസ് ആയി ഉയരും. വരും ദിവസങ്ങളിൽ വരണ്ട കാലാവസ്ഥയായിരിക്കും അനുഭവപ്പെടുക. അയർലന്റിന് മുകളിലായി ഉയർന്ന മർദ്ദം രൂപപ്പെടാൻ സാദ്ധ്യതയുണ്ട്. ഇതാണ് മഴയെ അകറ്റിനിർത്തുന്നത്. എന്നാൽ നേരിയ ചാറ്റൽ മഴ ഒറ്റപ്പെട്ടയിടങ്ങളിൽ ലഭിക്കാൻ സാദ്ധ്യതയുണ്ടെന്നാണ് മെറ്റ് ഐറാൻ പ്രവചിക്കുന്നത്. ഇന്ന് വരണ്ട കാലാവസ്ഥയായിരിക്കും രാജ്യത്ത് അനുഭവപ്പെടുക. വൈകുന്നേരങ്ങളിൽ വടക്ക്, വടക്ക് കിഴക്ക് ഭാഗത്ത് നേരിയ മഴയും ലഭിക്കും. 16 മുതൽ 21 ഡിഗ്രി സെൽഷ്യസ് വരെയാകും രാജ്യത്ത് താപനില രേഖപ്പെടുത്തുക.

Read More

ഡൊണഗൽ: ഡൊണഗലിൽ വാഹനാപകടത്തിൽ വയോധികയ്ക്ക് ഗുരുതര പരിക്ക്. 60 കാരിയ്ക്കാണ് സാരമായി പരിക്കേറ്റത്. ഇവരെ ലെറ്റർകെന്നി യൂണിവേഴ്‌സിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകീട്ടോടെയായിരുന്നു അപകടം ഉണ്ടായത്. വയോധിക സഞ്ചരിച്ച കാർ മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. എൻ13 ലെറ്റർകെന്നിയിൽ ആയിരുന്നു സംഭവം. അപകടത്തിൽ മറ്റാർക്കും പരിക്കില്ല. 60 കാരി അപകടനില തരണം ചെയ്തിട്ടില്ലെന്നാണ് വിവരം. സംഭവത്തിന് പിന്നാലെ അധികൃതർ പരിശോധനകൾക്കായി റോഡ് അടച്ചിട്ടു. സംഭവത്തെക്കുറിച്ച് അറിയുന്നവർ എത്രയും വേഗം ബന്ധപ്പെടണമെന്നാണ് പോലീസിന്റെ നിർദ്ദേശം.

Read More

ഡബ്ലിൻ: താലയിൽ യുവാവ് ആക്രമിക്കപ്പെട്ട സംഭവത്തിൽ നിശബ്ദ പ്രതിഷേധം സംഘടിപ്പിച്ച് അയർലന്റിലെ ഇന്ത്യൻ സമൂഹം. നീതി വകുപ്പിന് മുൻപിലാണ് ഇന്നലെ ഇന്ത്യൻ സമൂഹം പ്രതിഷേധവുമായി ഒത്തുകൂടിയത്. 100 ലധികം പേർ പരിപാടിയുടെ ഭാഗമായി. ആക്രമണത്തിന് ഇരയായ വ്യക്തി ഐക്യദാർഢ്യവും ഇവർ പ്രഖ്യാപിച്ചു. വംശീയതയ്‌ക്കെതിരെ പോസ്റ്ററുകൾ കയ്യിലേന്തിയായിരുന്നു ഇവർ പ്രതിഷേധിച്ചത്. സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് ഇന്ത്യൻ സമൂഹം ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് നീതി വകുപ്പിന് നിവേദനവും കൈമാറി. അതേസമയം സംഭവത്തിൽ പോലീസ് അന്വേഷണം തുടരുകയാണ്. ഇതുവരെ നടത്തിയ അന്വേഷണത്തിൽ ഉണ്ടായത് വംശീയ ആക്രമണം ആണെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

Read More