മീത്ത്: കൗണ്ടി മീത്തിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു. 40 വയസ്സുകാരനാണ് മരിച്ചത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
ഇന്ന് രാവിലെയോടെയായിരുന്നു സംഭവം. ഡൺഷോഗ്ലിനിലെ എം3യിൽ പുലർച്ചെ രണ്ട് മണിയോടെയായിരുന്നു അപകടം ഉണ്ടായത്. വാനും കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. വാനിന്റെ ഡ്രൈവറാണ് 40 കാരൻ. യുവാവിന്റെ മൃതദേഹം നവാനിലെ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അപകടത്തിൽ ട്രക്ക് ഡ്രൈവർക്കും പരിക്കുണ്ട്. ഇയാളെ കോനോലിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Discussion about this post

