ഡബ്ലിൻ: പ്രതികൂല കാലാവസ്ഥയിൽ ബുദ്ധിമുട്ടി ഐറിഷ് ജനത. ശക്തമായ കാറ്റിനും മഴയ്ക്കും പിന്നാലെ രാജ്യത്ത് അന്തരീക്ഷതാപനില ഗണ്യമായ രീതിയിൽ താഴുമെന്നാണ് മെറ്റ് ഐറാൻ വ്യക്തമാക്കുന്നത്. ഇതേ തുടർന്ന് 11 കൗണ്ടികളിൽ സ്നോ-ഐസ് വാണിംഗ് ഏർപ്പെടുത്തി.
വ്യാഴാഴ്ച രാത്രി 9 മണി മുതൽ സ്നോ-ഐസ് യെല്ലോ വാണിംഗ് നിലവിൽവരും. നാളെ രാവിലെ 6 വരെ കനത്ത മഞ്ഞുവീഴ്ചയ്ക്കും ഐസിനും സാധ്യതയുണ്ടെന്നാണ് പ്രവചനം. കോർക്ക്, കെറി, ലിമെറിക്ക്, ടിപ്പററി, വാട്ടർഫോർഡ്, ഡൊണഗൽ, ഗാൽവേ, ലെയ്ട്രിം, മയോ, സ്ലൈഗോ, വിക്ലോ എന്നീ കൗണ്ടികളിലാണ് യെല്ലോ വാണിംഗ് ഉള്ളത്.
Discussion about this post

