ഫെർമനാഗ്: കൗണ്ടി ഫെർമനാഗിൽ യുവതിയുടെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ആൾക്കെതിരെ കേസ് എടുത്ത് പോലീസ്. കൊലപാതകക്കുറ്റം ചുമത്തിയാണ് 45 വയസ്സുള്ള പുരുഷനെതിരെ പോലീസ് കേസ് എടുത്തത്. 23 വയസ്സുള്ള എല്ലി ഫ്ളനാഗൻ ആണ് കൊല്ലപ്പെട്ടത്.
കഴിഞ്ഞ ദിവസം എന്നിസ്ക്കെല്ലിനിലെ കോർബാൻ അവന്യൂമേഖലയിലായിരുന്നു 23 കാരിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ യുവതിയെ ആയുധം ഉപയോഗിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് വ്യക്തമാകുകയായിരുന്നു. 45 കാരനെ ഇന്ന് കോടതിയിൽ ഹാജരാക്കും.
Discussion about this post

