ഡബ്ലിൻ: ഐആർപി കാർഡുകൾ പുതുക്കുന്നതിന് കാലതാമസം അനുഭവപ്പെടുന്നതിൽ ശക്തമായ പ്രതിഷേധവുമായി ക്രാന്തി അയർലൻഡ്. ജിഎൻഐബി ഓഫീസിന് മുൻപിൽ പ്രതിഷേധ സൂചകമായി ഇന്ന് സമരം നടത്തും. രാവിലെ 11 മണിയോടെയാണ് സമരം ആരംഭിക്കുക.
ഐആർപി കാർഡ് പുതുക്കുന്നതിനുള്ള കാലതാമസത്തെ തുടർന്ന് വലിയ ബുദ്ധിമുട്ടാണ് അയർലൻഡിലെ മലയാളികൾ അനുഭവിക്കുന്നത്. പുതുക്കൽ നടക്കാത്തതിനാൽ ഇവരുടെ ജോലി ഉൾപ്പെടെ പ്രതിസന്ധിയിലാണ്. ഇതോടെയാണ് പ്രതിഷേധ സമരം ആഹ്വാനം ചെയ്തത്. ഇതോടൊപ്പം രാഷ്ട്രീയ സമ്മർദ്ദം ചെലുത്താനുള്ള ശ്രമങ്ങളും ക്രാന്തി നടത്തുന്നുണ്ട്. അടുത്ത ആഴ്ച പാർലമെന്റിൽ ഇക്കാര്യം ഉന്നയിക്കും.
Discussion about this post

