ഡബ്ലിൻ: അയർലന്റ് ഒട്ടും സുരക്ഷിതമല്ലാത്ത രാജ്യമാണെന്ന് ഇന്ത്യക്കാരനായ യുവാവ്. താലയിലുണ്ടായ ആക്രമണത്തിന് പിന്നാലെയാണ് ദക്ഷ് എന്ന യുവാവ് സോഷ്യൽ മീഡിയയിലൂടെ അഭിപ്രായം പങ്കുവച്ചിരിക്കുന്നത്. നാട്ടിലേക്ക് തിരിച്ചുമടങ്ങാൻ ഇനിയും കാത്തിരിക്കാൻ കഴിയില്ലെന്നും ദക്ഷ് എക്സിൽ കുറിച്ചു.
അയർലന്റ് ഒട്ടും സുരക്ഷിതമായ രാജ്യമല്ല എന്ന് ഞാൻ ഇപ്പോൾ പറയുന്നു എന്നത് എനിക്ക് ഒരിക്കലും വിശ്വസിക്കാൻ കഴിയുന്നില്ല. നാട്ടിലേക്ക് തിരികെ മടങ്ങാൻ ഇനിയും എനിക്ക് കാത്തിരിക്കാനാകില്ല. മൂന്ന് വർഷം മുൻപാണ് ഞാൻ അയർലന്റിൽ എത്തിയത്. അയർലന്റ് ഒരു നല്ല രാജ്യമാണെന്ന് ആയിരുന്നു ഞാൻ അപ്പോൾ വിചാരിച്ചത്. എന്നാൽ ഈ സ്ഥലം ഇന്ന് നായ്ക്കളുടെ കൈകളിലേക്ക് പോകുന്നു.
ഇവിടെ വന്ന് ജീവിക്കാൻ ഞാൻ നേരത്തെ എല്ലാവരോടും പറയുമായിരുന്നു. കാരണം ഇവിടുത്തെ ജീവിത നിലവാരം അതിശയിപ്പിക്കുന്നതാണ്. ചുറ്റും ദയയുള്ള മനുഷ്യരും. എന്നാൽ ഈ സ്ഥലം പൊട്ടിത്തെറിയ്ക്കും. വംശീയവാദികൾ ന്യൂനപക്ഷം ആയിരിക്കാം. പക്ഷെ അവർ ഇപ്പോൾ അപകടകരാകികളാണെന്നും ദക്ഷ് പറഞ്ഞു.
അതേസമയം ദക്ഷിന്റെ പോസ്റ്റ് വളരെ പെട്ടെന്ന് തന്നെ വൈറൽ ആയിട്ടുണ്ട്. പോസ്റ്റിനെ അനുകൂലിച്ചും വിമർശിച്ചും നിരവധി പേരാണ് രംഗത്ത് എത്തിയിരിക്കുന്നത്.

