ഡബ്ലിൻ: അയർലൻഡിൽ ലുവാസ് സേവനങ്ങൾക്ക് തടസ്സവും താമസവും നേരിടുന്നു. ബ്ലാക്ക് ഹോഴ്സിൽ നിന്ന് കോണോളിയിലേക്കും ദി പോയിന്റിലേക്കും റെഡ് ലൈൻ സർവീസുകൾ റദ്ദാക്കി. വൈദ്യുതി തടസ്സത്തെ തുടർന്നാണ് ഈ ലൈനുകൾ വഴിയുള്ള സർവ്വീസുകൾ റദ്ദാക്കിയത്.
ടാലഗട്ട്, സാഗാർട്ട് എന്നിവിടങ്ങളിൽ നിന്നും ബ്ലാക്ക് ഹോഴ്സിലേക്ക് മാത്രമാണ് റെഡ് ലൈൻ സർവ്വീസ് ഉള്ളത്. വൈദ്യുതി തടസ്സം പരിഹരിക്കുന്നതുവരെ ലുവാസ് ടിക്കറ്റുകൾ ഡബ്ലിൻ ബസിൽ ഉപയോഗിക്കാമെന്ന് ലുവാസ് വക്താവ് കൂട്ടിച്ചേർത്തു. അതേസമയം സ്റ്റില്ല്ഗോർഗനിൽ നേരത്തെ മെഡിക്കൽ എമർജൻസി ഉണ്ടായിരുന്നതിനാൽ ഗ്രീൻ ലൈൻ സർവ്വീസുകൾക്ക് താമസം ഉണ്ടായി. യാത്രികർക്ക് ഉണ്ടായ അസൗകര്യത്തിൽ ലുവാസ് വക്താവ് ക്ഷമാപണം നടത്തി.
Discussion about this post

