ഡബ്ലിൻ: പൈതൃക കേന്ദ്രങ്ങളിലേക്ക് കുട്ടികൾക്ക് സൗജന്യ സന്ദർശനം ഒരുക്കി പൊതുമരാമത്ത് വകുപ്പ്. 18 വയസ്സിൽ താഴെയുള്ള കുട്ടികൾക്കാണ് പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള കേന്ദ്രങ്ങളിൽ സൗജന്യ സന്ദർശനത്തിന് അനുമതിയുള്ളത്. അടുത്ത മാസം മുഴുവനും ഈ സേവനം പ്രയോജനപ്പെടുത്താം.
ഏകദേശം 700 ഓളം പൈതൃക കേന്ദ്രങ്ങളാണ് വകുപ്പിന് കീഴിൽ ഉള്ളത്. ഇവിടെയെല്ലാം അടുത്ത മാസം കുട്ടികൾക്ക് ടിക്കറ്റ് എടുക്കാതെ സന്ദർശിക്കാം. നിലവിൽ 12 വയസ്സുവരെയുള്ള കുട്ടികൾക്ക് കേന്ദ്രങ്ങൾ സൗജന്യമായി സന്ദർശിക്കാൻ അനുവാദമുണ്ട്.
പുതിയ പദ്ധതിയുടെ ഭാഗമായിട്ടാണ് കുട്ടികൾക്കായി പൈതൃക കേന്ദ്രങ്ങളിൽ സൗജന്യ സന്ദർശനം അനുവദിക്കുന്നത് എന്ന് പൊതുമരാമത്ത് സഹമന്ത്രി കെവിൻ ബോക്സർ മൊറാൻ പറഞ്ഞു. നമ്മുടെ പൈതൃക കേന്ദ്രങ്ങളിൽ പഠിക്കാനായി നിരവധി കാര്യങ്ങൾ ഉണ്ട്. ഇതിന് പുറമേ പൈതൃക കേന്ദ്രങ്ങൾ ആസ്വദിക്കാൻ പുതുതലമുറയ്ക്ക് സൗകര്യം ഒരുക്കുക കൂടിയാണ് ചെയ്യുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി.

