ഡബ്ലിൻ: അയർലന്റിൽ അടുത്ത വാരത്തോട്കൂടി മഴ കുറയുമെന്ന് മെറ്റ് ഐറാൻ. ചൂട് കൂടിയ ദിനങ്ങളാണ് അയർലന്റ് ജനതയെ കാത്തിരിക്കുന്നത്. ഇന്നും അടുത്ത ദിവസങ്ങളിലും അന്തരീക്ഷ താപനില 21 ഡിഗ്രി സെൽഷ്യസ് ആയി ഉയരും.
വരും ദിവസങ്ങളിൽ വരണ്ട കാലാവസ്ഥയായിരിക്കും അനുഭവപ്പെടുക. അയർലന്റിന് മുകളിലായി ഉയർന്ന മർദ്ദം രൂപപ്പെടാൻ സാദ്ധ്യതയുണ്ട്. ഇതാണ് മഴയെ അകറ്റിനിർത്തുന്നത്. എന്നാൽ നേരിയ ചാറ്റൽ മഴ ഒറ്റപ്പെട്ടയിടങ്ങളിൽ ലഭിക്കാൻ സാദ്ധ്യതയുണ്ടെന്നാണ് മെറ്റ് ഐറാൻ പ്രവചിക്കുന്നത്.
ഇന്ന് വരണ്ട കാലാവസ്ഥയായിരിക്കും രാജ്യത്ത് അനുഭവപ്പെടുക. വൈകുന്നേരങ്ങളിൽ വടക്ക്, വടക്ക് കിഴക്ക് ഭാഗത്ത് നേരിയ മഴയും ലഭിക്കും. 16 മുതൽ 21 ഡിഗ്രി സെൽഷ്യസ് വരെയാകും രാജ്യത്ത് താപനില രേഖപ്പെടുത്തുക.
Discussion about this post

