ഡൊണഗൽ: ഡൊണഗലിൽ വാഹനാപകടത്തിൽ വയോധികയ്ക്ക് ഗുരുതര പരിക്ക്. 60 കാരിയ്ക്കാണ് സാരമായി പരിക്കേറ്റത്. ഇവരെ ലെറ്റർകെന്നി യൂണിവേഴ്സിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ വൈകീട്ടോടെയായിരുന്നു അപകടം ഉണ്ടായത്. വയോധിക സഞ്ചരിച്ച കാർ മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. എൻ13 ലെറ്റർകെന്നിയിൽ ആയിരുന്നു സംഭവം. അപകടത്തിൽ മറ്റാർക്കും പരിക്കില്ല. 60 കാരി അപകടനില തരണം ചെയ്തിട്ടില്ലെന്നാണ് വിവരം.
സംഭവത്തിന് പിന്നാലെ അധികൃതർ പരിശോധനകൾക്കായി റോഡ് അടച്ചിട്ടു. സംഭവത്തെക്കുറിച്ച് അറിയുന്നവർ എത്രയും വേഗം ബന്ധപ്പെടണമെന്നാണ് പോലീസിന്റെ നിർദ്ദേശം.
Discussion about this post

