ഡെറി: ഡെറിയിൽ ഫുട്ബോൾ മത്സരത്തിനിടെ ഉണ്ടായ സംഘർഷത്തെ അപലപിച്ച് എംഎൽഎ പദ്രൈഗ് ദെലർഗി. കരുതിക്കൂട്ടിയുള്ള ആക്രമണമാണ് ഉണ്ടായത് എന്ന് അദ്ദേഹം പറഞ്ഞു. ഇന്നലെ രാത്രിയായിരുന്നു മത്സരത്തിനിടെ രണ്ട് ടീമുകളുടെ ആരാധകർ തമ്മിൽ ഏറ്റുമുട്ടിയത്.
വളരെ ഞെട്ടിക്കുന്നതും ഒരിക്കലും നടക്കാൻ പാടില്ലാത്തതുമായ സംഭവം ആയിരുന്നു ഉണ്ടായത്. മുഖം മറച്ചെത്തിയ ആയുധധാരികൾ മറ്റുള്ളവരെ ആക്രമിക്കുകയും ഒടുവിൽ തടയാൻ എത്തിയ പോലീസിന് നേരെ തിരിയുകയും ചെയ്തു. കുട്ടികൾ ഉൾപ്പെടെ ഭയന്ന് വിറച്ചു.
സംഭവം പ്രദേശവാസികളെ ഭീതിയിലാഴ്ത്തി. അവരുടെ വാഹനങ്ങൾ ഉൾപ്പെടെ നശിച്ചു. ഡബ്ലിൻ ടീമിന്റെ ആരാധകരാണ് ആദ്യം ആക്രമണം നടത്തിയത് എന്നും അദ്ദേഹം ആരോപിച്ചു.
Discussion about this post

