ഡബ്ലിൻ: തായ്ലന്റ്- കംബോഡിയ അതിർത്തിയിലെ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഐറിഷ് പൗരന്മാർക്ക് മുന്നറിയിപ്പ്. പ്രദേശത്തേയ്ക്കുള്ള യാത്ര ഒഴിവാക്കണം എന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. യാത്രികർക്കായി പുതുക്കിയ നിർദ്ദേശങ്ങളും മന്ത്രാലയം പുറത്തിറക്കിയിട്ടുണ്ട്. യാത്രയ്ക്ക് മുൻപ് ഇത് പരിശോധിക്കണം.
തായ്ലന്റ്- കംബോഡിയ അതിർത്തി മേഖലയിൽ സംഘർഷം രൂക്ഷമാണെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. സംഘർഷത്തിൽ നിരവധി സാധാരണക്കാർക്കാണ് ജീവൻ നഷ്ടമായത്. പ്രദേശത്ത് നിയന്ത്രണങ്ങൾ നിലനിൽക്കുന്നുണ്ട്. അധികം വൈകാതെ ഈ രാജ്യങ്ങളിലേക്കുള്ള വ്യോമഗതാഗതം തടസ്സപ്പെടാം.
ഈ സാഹചര്യത്തിൽ അതിർത്തി മേഖലകളിലേക്കും ഇരു രാജ്യങ്ങളിലേക്കുമുളള യാത്ര പരമാവധി ഒഴിവാക്കേണ്ടതാണ്. പോകുന്നവർ അധികൃതരുമായി ബന്ധപ്പെടുകയും അവരുടെ നിർദ്ദേശങ്ങൾ അനുസരിക്കുകയും വേണം. യാത്രാ വേളയിൽ ജാഗ്രത പുലർത്തണമെന്നും മന്ത്രാലയം അറിയിച്ചു.
സംഘർഷത്തിൽ ഇതുവരെ 16 പേർക്കാണ് ജീവൻ നഷ്ടമായിട്ടുള്ളത്. ഒന്നേകാൽ ലക്ഷത്തോളം ആളുകൾ പ്രദേശത്ത് നിന്നും

