ബെൽഫാസ്റ്റ്: നോർതേൺ അയർലന്റിൽ ഫുട്ബോൾ മാച്ചിനിടെ സംഘർഷം. സംഭവത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. പോലീസ് അന്വേഷണം ആരംഭിച്ചു.
ബൊഹീമിയൻസ് എഫ്സിയും ഡെറി സിറ്റിയും തമ്മിലുള്ള മാച്ചിനിടെ ആയിരുന്നു സംഭവം. ബ്രാന്റിവെൽ സ്റ്റേഡിയത്തിൽ ആയിരുന്നു മത്സരം. മത്സരത്തിനിടെ ഇരു വിഭാഗം ആരാധകരും തമ്മിൽ പരസ്പരം ഏറ്റുമുട്ടുകയായിരുന്നു.
സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇരുമ്പ് കമ്പിയും ബാറ്റും ഉപയോഗിച്ച് ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
Discussion about this post

