Author: sreejithakvijayan

ലിമെറിക്: ലിമെറിക് ബൈബിൾ കൺവെൻഷന് അടുത്ത മാസം 15 ന് തുടക്കമാകും. 15,16,17 ( വെള്ളി, ശനി, ഞായർ) ദിവസങ്ങളിലാണ് കൺവെൻഷൻ. സെന്റ് മേരീസ് സീറോ മലബാർ ചർച്ച് ലിമെറിക്കിന്റെ ആഭിമുഖ്യത്തിലാണ് കൺവെൻഷൻ സംഘടിപ്പിക്കുന്നത്. മെറിക്ക് ,പാട്രിക്സ്വെൽ റേസ് കോഴ്‌സ് ഓഡിറ്റോറിയത്തിൽ രാവിലെ 9 മുതൽ വൈകീട്ട് 5 മണിവരെയാണ് പരിപാടി. കോട്ടയം പാമ്പാടി ,ഗുഡ്‌ന്യൂസ് ധ്യാനകേന്ദ്രത്തിലെ ധ്യാനഗുരുക്കന്മാരായ ഫാ.ജിൻസ് ചീങ്കല്ലേൽ എച്ച്ജിഎൻ ,ഫാ.നോബിൾ തോട്ടത്തിൽ എച്ച്ജിഎൻ എന്നിവരാണ് ഈ വർഷത്തെ കൺവെൻഷൻ നയിക്കുന്നത്. ധ്യാന ദിവസങ്ങളിൽ പങ്കെടുക്കുന്നവർക്ക് ലഘുഭക്ഷണവും ഉണ്ടായിരിക്കും. വിവിധ പ്രായത്തിലുള്ള കുട്ടികൾക്കായി കൺവെൻഷനിൽ പ്രത്യേക ധ്യാനം ഉണ്ടായിരിക്കും. ധ്യാനത്തിൽ പങ്കെടുക്കുന്നവർക്ക് ബ്രേക്ക്ഫാസ്റ്റ്, സപ്പർ എന്നിവ ഓർഡർ ചെയ്യുന്നതിനുള്ള സൗകര്യവും ഉണ്ട്.

Read More

വിക്ലോ: വിവാഹമോചിതയായ ഭാര്യയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതിയ്ക്ക് തടവ് ശിക്ഷ വിധിച്ച് കോടതി. നാല് വർഷം തടവ് ശിക്ഷയാണ് ഇയാൾക്ക് വിധിച്ചത്. 47 കാരനാണ് കേസിലെ പ്രതി. രണ്ട് വർഷം മുൻപായിരുന്നു സംഭവം. വിക്ലോയിലെ കുടുംബ വീട്ടിൽവച്ചായിരുന്നു അകന്ന് കഴിയുന്ന ഭാര്യയെ ഇയാൾ പീഡിപ്പിച്ചത്. കുട്ടികൾക്കൊപ്പം രാത്രി ഉറങ്ങുകയായിരുന്നു സ്ത്രീ. ഇതിനിടെ ഇയാൾ ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നു. 2023 ൽ ആയിരുന്നു 47 കാരനും ഭാര്യയും വിവാഹ മോചനം നേടിയത്. വേർപിരിഞ്ഞെങ്കിലും ഇവർ ഒരു വീട്ടിൽ ആയിരുന്നു താമസം. രണ്ട് തവണ പീഡിപ്പിച്ചിട്ടുണ്ടെന്നാണ് യുവതിയുടെ പരാതി. 47 കാരൻ ഐറിഷ് പൗരനല്ല.

Read More

ബെൽഫാസ്റ്റ്: ബെൽഫാസ്റ്റ്  മൃഗശാല അടച്ചു. അപ്രതീക്ഷിതമായ സാഹചര്യങ്ങളെ തുടർന്നാണ് മൃഗശാല അടച്ചിടുന്നത് എന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. പുതിയ വിവരങ്ങൾക്കായി ഇവരുമായി ബന്ധപ്പെട്ട സോഷ്യൽ മീഡിയ പേജുകൾ പിന്തുടരാനും നിർദ്ദേശമുണ്ട്. ഇന്ന് രാവിലെയാണ് മൃഗശാല അടയ്ക്കുന്നതായി അധികൃതർ അറിയിപ്പ് പുറപ്പെടുവിച്ചത്. സന്ദർശകർക്ക് നേരിട്ട ബുദ്ധിമുട്ടിൽ അധികൃതർ മാപ്പ് പറഞ്ഞിട്ടുണ്ട്. ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് മറ്റൊരു ദിവസത്തേയ്ക്ക് ടിക്കറ്റ് നൽകുകയോ അല്ലെങ്കിൽ പണം തിരികെ നൽകുകയോ ചെയ്യുമെന്നും അറിയിച്ചിട്ടുണ്ട്.

Read More

ക്ലെയർ: കൗണ്ടി ഫെർമനാഗിലുണ്ടായ വെടിവയ്പ്പിൽ കൊല്ലപ്പെട്ട അമ്മയ്ക്കും മക്കൾക്കും വേണ്ടി ക്ലെയറിൽ പ്രാർത്ഥന. ഇന്ന് വൈകീട്ടോടെയാണ് ബെയർഫീൽഡിലെ ഇമ്മാക്കുലേറ്റ് കൺസെപ്ഷൻ പള്ളിയിൽ ഇടവക അംഗങ്ങൾ പ്രാർത്ഥനയും ശുശ്രൂഷയും സംഘടിപ്പിക്കുക. പ്രാർത്ഥനയിൽ എല്ലാവരും പങ്കെടുക്കണമെന്ന് ബെയർഫീൽഡ് ഇടവക വികാരി ഫാ. ടോം ഫിറ്റ്‌സ്പാട്രിക് പറഞ്ഞു. കൊല്ലപ്പെട്ട വനേസ്സ വൈറ്റ് ക്ലെയർ സ്വദേശിനിയാണ്. ക്ലെയറിലെ ബെയർഫീൽഡാണ് ഇവരുടെ ജന്മദേശം. അതിനാലാണ് ക്ലെയറിലെ പള്ളിയിൽ പ്രത്യേക ശുശ്രൂഷ വനേസയ്ക്കായി നടത്തുന്നത്. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു വനേസയും മക്കളായ സാറ, ജെയിംസ് എന്നിവരും കൊല്ലപ്പെട്ടത്. ഇവരുടെ മൃതദേഹങ്ങൾ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. വനേസയുടെ സഹോദരൻ ഉടൻ ഓസ്‌ട്രേലിയയിൽ നിന്നും ഫെർമനാഗിൽ എത്തും. ഇതിന് ശേഷമായിരിക്കും സംസ്‌കാര ചടങ്ങുകൾ നടത്തുക.

Read More

ആൻഡ്രിം: ചികിത്സാ സഹായത്തിന്റെ മറവിൽ പണം തട്ടുന്ന സംഘത്തിനെതിരെ മുന്നറിയിപ്പുമായി പോലീസ്. ഇത്തരം സംഘങ്ങൾക്കെതിരെ ജാഗ്രത വേണമെന്ന് പോലീസ് അറിയിച്ചു. കുട്ടിയ്ക്ക് സുഖമില്ലെന്ന പേരിലാണ് സംഘം ആളുകളുമായും സ്ഥാപനങ്ങളുമായും ബന്ധപ്പെടുന്നത്. കഴിഞ്ഞ ദിവസം ആൻഡ്രിം നഗരത്തിലെ ചില സ്ഥാപനങ്ങളിലേക്ക് ഒരു സ്ത്രീ വരികയും കുഞ്ഞിന് സുഖമില്ലാത്തതിനാൽ ചികിത്സയ്ക്ക് പണം നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇത് അറിഞ്ഞതിന് പിന്നാലെ പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ തട്ടിപ്പാണെന്ന് വ്യക്തമാകുകയായിരുന്നു. ഇതോടെയാണ് മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. സഹായം ചോദിക്കുന്ന സ്ത്രീയെക്കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവർ ഉടനെ പോലീസുമായി ബന്ധപ്പെടണം എന്നാണ് നിർദ്ദേശം.

Read More

ബെൽഫാസ്റ്റ്: ലണ്ടനിൽ നിന്നും ബെൽഫാസ്റ്റിലേക്കുള്ള ബ്രിട്ടീഷ് എയർവേയ്‌സ് വിമാനം വഴിതിരിച്ചുവിട്ടു. സാങ്കേതിക തരകാർ നേരിടുന്നതായി പൈലറ്റ് അറിയിച്ചതിനെ തുടർന്നായിരുന്നു തീരുമാനം. അടിയന്തിര സാഹചര്യം പരിഗണിച്ച് വിമാനം മാഞ്ചസ്റ്റർ വിമാനത്താവളത്തിൽ ഇറക്കി. ഇന്ന് രാവിലെ 8.05 ഓടെയായിരുന്നു സംഭവം. എയർബസ് A319 വിമാനം ആയിരുന്നു അടിയന്തിരമായി താഴെയിറക്കിയത്. ലണ്ടൻ ഹീത്രോയിൽ നിന്നും ബെൽഫാസ്റ്റിലേക്ക് പുറപ്പെട്ടതായിരുന്നു വിമാനം. 30 മിനിറ്റ് പിന്നിട്ട ശേഷം ക്യാബിനിൽ സാങ്കേതിക തകരാർ അനുഭവപ്പെടുകയായിരുന്നു. ഇതേ തുടർന്ന് ഏതാനും മിനിറ്റുകൾ വിമാനം വട്ടമിട്ടു. ഇതിന് പിന്നാലെ മാഞ്ചസ്റ്റർ വിമാനത്താവളത്തിൽ ഇറക്കുകയായിരുന്നു. 130 യാത്രികരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ഇവരെ മറ്റൊരു വിമാനത്തിൽ ബെൽഫാസ്റ്റിലേക്ക് അയച്ചു.

Read More

കോർക്ക്: വിദ്യാർത്ഥികൾക്ക് താമസ സൗകര്യം ഉറപ്പാക്കുന്നതിനായി കോർക്കിൽ തീരുമാനിച്ച പദ്ധതി താത്കാലികമായി നിർത്തിവച്ചു. പദ്ധതിയ്‌ക്കെതിരെ നിരവധി എതിർപ്പ് ഉയർന്ന പശ്ചാത്തലത്തിലാണ് തീരുമാനം. കോർക്ക് സിറ്റിയിൽ മഗ്ദലൻ ലോൺട്രി നിലനിന്നിരുന്ന സ്ഥലത്തായിരുന്നു പുതിയ പദ്ധതി നടപ്പിലാക്കാൻ തീരുമാനിച്ചിരുന്നത്. പദ്ധതിയ്‌ക്കെതിരെ ആസൂത്രണ കമ്മീഷന് നാല് വ്യത്യസ്ത അപേക്ഷകളാണ് ലഭിച്ചത്. ഇത് പരിശോധിച്ചതിന് പിന്നാലെ പദ്ധതി താത്കാലികമായി നിർത്തിവയ്ക്കാൻ കോർക്ക് കൗണ്ടി കൗൺസിലിന് നിർദ്ദേശം നൽകുകയായിരുന്നു. പദ്ധതിയ്ക്ക് കൗണ്ടി കൗൺസിൽ നേരത്തെ അനുമതി നൽകിയിരുന്നതാണ്. 274 വിദ്യാർത്ഥികളെ പാർപ്പിക്കുന്നതിനുള്ള താമസ സൗകര്യം ഒരുക്കാൻ ആയിരുന്നു തീരുമാനിച്ചിരുന്നത്.

Read More

ഡബ്ലിൻ/ലണ്ടൻ: കുപ്രസിദ്ധ ക്രിമിനൽ സംഘമായ കിനഹാൻ ഗ്രൂപ്പിന്റെ തലവന് പിഴ ശിക്ഷ വിധിച്ച് കോടതി. യുകെ കോടതിയാണ് തലവൻ തോമസ് കാവന് ശിക്ഷ വിധിച്ചത്. 1.1 മില്യൺ പൗണ്ടാണ് പിഴ. തുക നൽകിയില്ലെങ്കിൽ 12 വർഷം കൂടി തടവ് അനുഭവിക്കേണ്ടിവരുമെന്നും കോടതി വ്യക്തമാക്കി. ഡബ്ലിൻ സ്വദേശിയായ കാവൻ കള്ളപ്പണം വെളുപ്പിക്കൽ കേസിലും ആയുധക്കടത്ത് കേസിലുമാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. 2022 ൽ ലഹരിക്കടത്ത് കേസിൽ ഇയാളെ 21 വർഷം കോടതി തടവിന് ശിക്ഷിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പിഴയും വിധിച്ചിരിക്കുന്നത്. മൂന്ന് മാസത്തിനുള്ളിൽ 1.1 മില്യൺ പൗണ്ട് കെട്ടിവയ്ക്കാനാണ് കോടതി ഉത്തരവ്. അല്ലാത്തപക്ഷം നിലവിലെ തടവ് ശിക്ഷയ്ക്ക് പുറമേ 12 വർഷം കൂടി അധിക തടവ് അനുഭവിക്കേണ്ടിവരും.

Read More

ഡബ്ലിൻ: അയർലന്റിൽ അന്തരീക്ഷ താപനില ഉയരുമെന്ന പ്രവചനവുമായി മെറ്റ് ഐറാൻ. അടുത്ത ആഴ്ച ചൂടേറിയ ദിനങ്ങളായിരിക്കും ഉണ്ടാകുക. അന്തരീക്ഷ താപനില 22 ഡിഗ്രി സെൽഷ്യസിൽ എത്തുമെന്നും മെറ്റ് ഐറാൻ വ്യക്തമാക്കി. അയർലന്റിൽ ഇന്നലെയും ഇന്നുമായി ചൂട് കൂടിയ കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്. നിലവിൽ 21 ഡിഗ്രി സെൽഷ്യസ് വരെയാണ് അന്തരീക്ഷ താപനില രേഖപ്പെടുത്തുന്നത്. എന്നാൽ ചൊവ്വാഴ്ച അന്തരീക്ഷ താപനില വർദ്ധിച്ച് 22 ഡിഗ്രി സെൽഷ്യസിൽ എത്തും. അടുത്ത വാരം മുഴുവൻ പകൽ സമയം ചൂടേറിയ കാലാവസ്ഥയാരിക്കും അനുഭവപ്പെടുക. അതേസമയം പുലർച്ചെയും വൈകുന്നേരങ്ങളിലും നേരിയ തോതിൽ ചാറ്റൽ മഴ ലഭിക്കാം. ബുധനാഴ്ച മെർക്കുറിയുടെ തോത് 22 ഡിഗ്രി സെൽഷ്യസ് ആയി ഉയരും.

Read More

ഫെർമനാഗ്: മൂന്ന് പേരുടെ മരണത്തിന് ഇടയാക്കിയ ഫെർമനാഗ് വെടിവയ്പ്പിൽ അന്വേഷണം ഊർജ്ജിതമാക്കി പോലീസ്. സംഭവം നടക്കുന്നതിന് തലേദിവസം ദുരൂഹ സാഹചര്യത്തിൽ പ്രദേശത്ത് കണ്ട കാറ് കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്. കാറിനെക്കുറിച്ച് എന്തെങ്കിലും അറിയുന്നവർ ഉടൻ ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു. തലേദിവസം വൈകീട്ടോടെയായിരുന്നു മഗ്വിരെസ്ബ്രിഡ്ജ് മേഖലയിൽ കാറ് എത്തിയത്. സിൽവർ നിറത്തിലുള്ള മെഴ്‌സിഡസ് സലൂൺ കാറായിരുന്നു അത്. വൈകുന്നേരം ന്യൂടൗൺബട്ലറിലെ ക്ലോൺസ് റോഡ് ഏരിയയിലോ മാഗ്വയർസ്ബ്രിഡ്ജിനും ന്യൂടൗൺബട്ലറിനും ഇടയിലുള്ള സ്ഥലത്തോ കാറ് കണ്ടവരുണ്ടെങ്കിൽ എത്രയും വേഗം പോലീസുമായി ബന്ധപ്പെടണം എന്നാണ് നിർദ്ദേശം.

Read More