ബെൽഫാസ്റ്റ്: വടക്കൻ ബെൽഫാസ്റ്റിൽ ലോയലിസ്റ്റ് പാസ്റ്ററുടെ വീടിന് നേരെ പെട്രോൾ ബോംബ് ആക്രമണം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. വെള്ളിയാഴ്ച പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം.
ക്ലിഫോർഡ് പീപ്പിൾസിന്റെ വീടിന് നേരെയാണ് ബോംബെറിഞ്ഞത്. അക്രമി ലിവിംഗ് റൂമിലെ ജനാല വഴി ബോംബ് അകത്തേയ്ക്ക് എറിയുകയായിരുന്നു. ലിവിംഗ് റൂം മുഴുവനായും കത്തിനശിച്ചിട്ടുണ്ട്. സംഭവ സമയം വീട്ടിൽ ഒരാൾ ഉണ്ടായിരുന്നു. അദ്ദേഹത്തിന് പരിക്കുകൾ ഒന്നും ഇല്ല. ആയുധം കൈവശം സൂക്ഷിച്ച കേസിലെ പ്രതി കൂടിയാണ് ക്ലിഫോർഡ് പീപ്പിൾസ്.
Discussion about this post

