ഡബ്ലിൻ: താലയിൽ യുവാവ് ആക്രമിക്കപ്പെട്ട സംഭവത്തിൽ നിശബ്ദ പ്രതിഷേധം സംഘടിപ്പിച്ച് അയർലന്റിലെ ഇന്ത്യൻ സമൂഹം. നീതി വകുപ്പിന് മുൻപിലാണ് ഇന്നലെ ഇന്ത്യൻ സമൂഹം പ്രതിഷേധവുമായി ഒത്തുകൂടിയത്. 100 ലധികം പേർ പരിപാടിയുടെ ഭാഗമായി.
ആക്രമണത്തിന് ഇരയായ വ്യക്തി ഐക്യദാർഢ്യവും ഇവർ പ്രഖ്യാപിച്ചു. വംശീയതയ്ക്കെതിരെ പോസ്റ്ററുകൾ കയ്യിലേന്തിയായിരുന്നു ഇവർ പ്രതിഷേധിച്ചത്. സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് ഇന്ത്യൻ സമൂഹം ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് നീതി വകുപ്പിന് നിവേദനവും കൈമാറി.
അതേസമയം സംഭവത്തിൽ പോലീസ് അന്വേഷണം തുടരുകയാണ്. ഇതുവരെ നടത്തിയ അന്വേഷണത്തിൽ ഉണ്ടായത് വംശീയ ആക്രമണം ആണെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
Discussion about this post

