- പെസഹാ അപ്പത്തിന്റെ മാധുര്യത്തിലേയ്ക്ക്
- ഭീകരപ്രവർത്തനത്തിന്റെ ഭാഗമായി കൊലപാതകം ചെയ്താൽ മരണം ഉറപ്പ് ;നിയമത്തിന് അംഗീകാരം നൽകി ഇസ്രായേൽ
- ബീഹാറിൽ ശീതള ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് എട്ട് മരണം ; നിരവധി പേർക്ക് പരിക്ക്
- സോളാർ കേസിൽ ഉമ്മൻചാണ്ടിയെ കുടുക്കണമെന്ന് പറഞ്ഞതു കേട്ടു ; ഗണേഷിന്റെ മുൻ പേഴ്സണൽ സ്റ്റാഫിന്റെ മൊഴി
- വിജയ്ക്ക് ആസ്തി 625 കോടി ; സംഗീതയ്ക്ക് സ്വന്തമായി 391 പവൻ
- ജെയ്ഷെ തലവൻ മൗലാന മസൂദ് അസ്ഹറിന്റെ സഹോദരൻ മുഹമ്മദ് താഹിർ അൻവർ മരിച്ചു ; കാരണം അജ്ഞാതം
- സഞ്ജു മങ്ങി; സൂര്യവംശിയും ജഡേജയും തിളങ്ങി; ചെന്നൈയെ പഞ്ചറാക്കി രാജസ്ഥാൻ
- ചായം കൊണ്ട് മിനുക്കിയ ഈസ്റ്റർ മുട്ടകൾ; പിന്നിലെ കഥ ഇതാണ്
Author: sreejithakvijayan
ഡബ്ലിൻ: മോഷണം ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങളിൽ പ്രതിയായ 15 കാരന് തടവ് ശിക്ഷ. ഡബ്ലിൻ ചിൽഡ്രൻസ് കോടതിയാണ് കുട്ടിയ്ക്ക് ശിക്ഷ വിധിച്ചത്. 54 കേസുകളിലെ പ്രതിയാണ് കുട്ടി. അഞ്ച് മാസത്തെ തടവ് ശിക്ഷയാണ് കുട്ടിയ്ക്ക് വിധിച്ചിരിക്കുന്നത്. 14ാം വയസ്സിലാണ് കുട്ടി കുറ്റകൃത്യം ആരംഭിച്ചത്. വാഹനങ്ങൾ തകർക്കുക, വാഹന മോഷണം, കാർ ജനാലകൾ തകർക്കുക, പണം മോഷ്ടിക്കുക തുടങ്ങിയ കുറ്റകൃത്യങ്ങളിൽ ആയിരുന്നു 15 കാരൻ ഏർപ്പെട്ടിരുന്നത്. 2024 ഓഗസ്റ്റ് മുതൽ 2026 ജനുവരി വരെ 17 ദിവസങ്ങളിൽ ആയിട്ടായിരുന്നു കുട്ടി കുറ്റകൃത്യങ്ങൾ നടത്തിയത്.
ഡബ്ലിൻ: ഐറിഷ് നഴ്‌സസ് ആൻഡ് മിഡ്‌വൈവ്‌സ് ഓർഗനൈസേഷൻ (ഐൻഎംഒ) നാഷണൽ എക്‌സിക്യൂട്ടീവ് കൗൺസിലിലേക്കുള്ള തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഐറിഷ് മലയാളികളും. നിലവിലെ കൗൺസിൽ അംഗങ്ങളായ വർഗീസ് ജോയ്, ത്രേസ്യ ദേവസ്സി എന്നിവരാണ് മത്സരിക്കുന്നത്. എംഎൻഐ ( മൈഗ്രന്റ് നഴ്‌സസ് അയർലൻഡ്) യുടെ സ്ഥാനാർത്ഥികളായിട്ടാണ് ഇവർ മത്സരിക്കുന്നത്. മാനേജ്‌മെന്റ് കാറ്റഗറിയിലാണ് ഇവർ മത്സരിക്കുന്നത്. കഴിഞ്ഞ വർഷവും ഇവർ മത്സരിച്ചിരുന്നു.ഡബ്ലിനിലെ ചെറി ഓർച്ചാർഡ് ഹോസ്പിറ്റലിലെ അസിസ്റ്റന്റ് ഡയറക്ടർ ഓഫ് നഴ്‌സിംഗ് ആണ് വർഗീസ് ജോയ്. ദീർഘനാളായി എദ്ദേഹം ഐഎൻഎംഒയുടെ ഭാഗമായി പ്രവർത്തിക്കുന്നു. മേറ്റർ മിസെറിക്കോർഡിയ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ അസിസ്റ്റന്റ് ഡയറക്ടർ ഓഫ് നഴ്‌സിംഗ് ഇൻഫെക്ഷൻ പ്രിവൻഷൻ ആൻഡ് കൺട്രോൾ ആണ് ത്രേസ്യ ദേവസ്സി. 2005 മുതൽ ഐഎൻഎംഒയിൽ അംഗമാണ്.
ഡബ്ലിൻ: അയർലൻഡിൽ അടുത്തവാരം മഴയുള്ള കാലാവസ്ഥ. ഞായറാഴ്ച മുതൽ നനവുള്ള കാലാവസ്ഥ ആയിരിക്കും അനുഭവപ്പെടുകയെന്നാണ് മെറ്റ് ഐറാന്റെ പ്രവചനം. ശക്തമായ കാറ്റും ഉണ്ടാകും. ഇന്നും നാളെയും പകൽ വരണ്ട കാലാവസ്ഥ ആയിരിക്കും അയർലൻഡിൽ ഉണ്ടാകുക. എന്നാൽ ഞായറാഴ്ച വൈകീട്ട് മുതൽ കാലാവസ്ഥ മാറും. മഴയും കാറ്റും അനുഭവപ്പെടും. ഒറ്റപ്പെട്ടയിടങ്ങളിൽ മഴ ശക്തമായേക്കും. ഇത് യാത്രാ ബുദ്ധിമുട്ടുകൾ ഉൾപ്പെടെ ഉണ്ടാക്കിയേക്കാം. അതിനാൽ ജാഗ്രത പാലിക്കണമെന്ന് മെറ്റ് ഐറാൻ നിർദ്ദേശിച്ചു.
ഡബ്ലിൻ/ ബ്രസൽസ്: ഇറാനിലെ ഇസ്രായേൽ- അമേരിക്കൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ യൂറോപ്പിലേക്ക് അഭയാർത്ഥി പ്രവാഹം ഉണ്ടാകുമെന്ന് വിലയിരുത്തൽ. യൂറോപ്യൻ രാജ്യങ്ങളിലെ മന്ത്രിമാരുടെ യോഗത്തിലാണ് ഇത് സംബന്ധിച്ച നിരീക്ഷണം. ഇത് പ്രതിരോധിക്കാൻ രാജ്യങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്നും നിർദ്ദേശിച്ചു. കഴിഞ്ഞ ദിവസം ആയിരുന്നു യോഗം. ജസ്റ്റിസ്, ആഭ്യന്തര മന്ത്രിമാരാണ് യോഗത്തിൽ പങ്കെടുത്തത്. യോഗത്തിൽ അയർലൻഡിനെ പ്രതിനിധീകരിച്ച് നീതിന്യായമന്ത്രി ജിം ഒ കെല്ലഗൻ പങ്കെടുത്തു.
ഡബ്ലിൻ: ഐറിഷ് സർക്കാരിന്റെ ചിലവാക്കലിൽ വലിയ വർധനവ്. ഇതേ തുടർന്ന് ഖജനാവിലെ പണത്തിൽ കുറവ് സംഭവിച്ചു കഴിഞ്ഞ മാസത്തെ കണക്കുകൾ പ്രകാരം 1.8 ബില്യൺ യൂറോയുടെ കമ്മിയാണ് ഉണ്ടായിട്ടുള്ളത്. 2024 മുതൽ സർക്കാരിന്റെ ചിലവിൽ വലിയ വർധനവ് ഉണ്ടായതായാണ് റിപ്പോർട്ടുകൾ. സർക്കാരിന്റെ വെൽത്ത് ഫണ്ടുകളിലേക്കുള്ള കൈമാറ്റം, കുറഞ്ഞ കോർപ്പറേറ്റ് നികുതി വരുമാനം എന്നിവയാണ് നിലവിലെ കുറവിന് കാരണം എന്നാണ് വിവരം. 2024 ൽ ആപ്പിളിൽ നിന്നുള്ള 14 ബില്യൺ യൂറോ സർക്കാരിന് ലഭിച്ചിരുന്നു. എന്നാൽ ഈ തുക മുഴുവൻ സർക്കാർ ചിലവിട്ടു. ഇതിന് പുറമേ അഭയാർത്ഥി സംരക്ഷണത്തിനായുള്ള നിയന്ത്രണംവിട്ടുള്ള ചിലവും തിരിച്ചടിയായി.
ഡബ്ലിൻ: അലർലൻഡിലെ ഡ്രൈവിംഗ് ടെസ്റ്റിൽ അടിമുടി മാറ്റം. പുതിയ നിയമം ഈ മാസം 9 മുതൽ രാജ്യത്ത് പ്രാബല്യത്തിൽവരും. ഇൻഷൂറൻസ് രേഖ നിർബന്ധമാക്കുന്നത് ഉൾപ്പെടെയുള്ള മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്. ഒൻപത് മുതൽ പരീക്ഷയ്ക്ക് വാഹനം ഹാജരാക്കുന്നവർ പുതുക്കിയ ഇൻഷൂറൻസ് രേഖകളും ഹാജരാക്കണമെന്ന് റോഡ് സേഫ്റ്റി അതോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്. ഈ ഇൻഷൂറൻസ് സർട്ടിഫിക്കറ്റിൽ നിങ്ങളുടെ പേര് ഉണ്ടായിരിക്കണം. ഇല്ലെങ്കിൽ അതിന് തെളിവെന്ന രീതിയിൽ ഇൻഷൂറൻസ് ദാദാവിൽ നിന്നും രേഖാമൂലമുള്ള സ്ഥിരീകരണം വേണം. അടുത്തിടെ ഫോർസയിലെ അംഗങ്ങളായ ഡ്രൈവിംഗ് ടെസ്റ്റർമാർ സമരം സംഘടിപ്പിച്ചിരുന്നു. ഇതേ തുടർന്നാണ് നിയമത്തിൽ മാറ്റങ്ങൾ വരുത്തിയിരിക്കുന്നത്.
ഡബ്ലിൻ: അയർലൻഡിന്റെ നിർമ്മാണ മേഖലയ്ക്ക് ആവശ്യം സ്ത്രീകളെ. നിലവിലെ വെല്ലുവിളികൾ മറികടക്കണമെങ്കിൽ സ്ത്രീ തൊഴിലാളികളുടെ സാന്നിദ്ധ്യം ആവശ്യമാണെന്നാണ് കൺസ്ട്രക്ഷൻ ഇൻഡസ്ട്രി ഫെഡറേഷൻ വ്യക്തമാക്കുന്നത്. സ്ത്രീകൾ ഈ മേഖലയിലേക്ക് കടന്നുവരാൻ കൂടുതൽ പിന്തുണ ആവശ്യമാണെന്നും സിഐഎഫ് വ്യക്തമാക്കുന്നു. അയർലൻഡിലെ നിലവിലെ ഭവന, അടിസ്ഥാന സൗകര്യ, കാലാവസ്ഥ വെല്ലുവിളികൾ തരണം ചെയ്യാൻ വലിയ പിന്തുണ അയർലൻഡിന് ആവശ്യമാണ്. നിലവിൽ നിർമ്മാണ രംഗത്തെ തൊഴിലാളികളിൽ 11 ശതമാനം സ്ത്രീകൾ മാത്രമാണുള്ളത്. നിർമ്മാണ മേഖലയിലെ പ്രതിസന്ധികൾ തരണം ചെയ്യാൻ കൂടുതൽ സ്ത്രീ തൊഴിലാളികളെ ആവശ്യമാണെന്നും സിഐഎഫ് വ്യക്തമാക്കുന്നു.
ഡബ്ലിൻ: അഞ്ച് വർഷത്തിനിടെ സ്‌ക്രാംബ്ലർ ബൈക്ക് അപകടങ്ങളിൽ ജീവൻ നഷ്ടമായത് മൂന്ന് പേർക്ക്. 54 പേർക്ക് സാരമായി പരിക്കേറ്റു. 2021 നും 2025 നും ഇടയിലെ കണക്കുകളാണ് പുറത്തുവന്നിരിക്കുന്നത്. റോഡ് സുരക്ഷാ അതോറിറ്റിയിൽ നിന്നുള്ള വിവരങ്ങളാണ് ഇത്. അപകടത്തിൽ പരിക്കേൽക്കുകയും കൊല്ലപ്പെടുകയും ചെയ്തവരിൽ 42 പേർ സ്‌ക്രാംബ്ലർ ഓടിച്ചിരുന്നവരാണ്. എല്ലാവരും പുരുഷന്മാരുമാണ്. സ്‌ക്രാംബ്ലർ ബൈക്കുകൾ ഇടിച്ച് ഏകദേശം 9 കാൽനട യാത്രികർക്ക് പരിക്കേറ്റു.
ഡബ്ലിൻ: അയർലൻഡിൽ ജോലിക്കാരായ സ്ത്രീകളുടെ എണ്ണത്തിൽ വലിയ വർധന. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ജോലി ചെയ്യുന്ന സ്ത്രീകളുടെ എണ്ണത്തിൽ 82.1 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായിരിക്കുന്നത്. നിലവിൽ 13,28,900 ജോലി ചെയ്യുന്ന സ്ത്രീകളാണ് അയർലൻഡിൽ ഉള്ളത്. 2000 ത്തിന്റെ നാലാം പാദത്തിൽ 7,29,900 ആയിരുന്നു ജോലി ചെയ്യുന്ന സ്ത്രീകളുടെ എണ്ണം. എന്നാൽ 2025 ഇത് 1,328,900 ആയി. ഹ്യൂമൻ ഹെൽത്ത് & സോഷ്യൽ വർക്ക് മേഖലയിലാണ് ഏറ്റവും കൂടുതൽ സ്ത്രീ ജീവനക്കാരുള്ളത്. രണ്ടാം സ്ഥാനം വിദ്യാഭ്യാസ മേഖലയില്ക്കാണ്. 2025 ലെ അവസാന പാദത്തിൽ മുഴുവൻ സമയ ജോലിക്കാരിൽ 41.7% പേരും സ്ത്രീകളാണ്, പാർട്ട് ടൈം ജോലിക്കാരിൽ 67.1% പേരും സ്ത്രീകളാണ്.
വെക്‌സ്‌ഫോർഡ്: വെക്‌സ്‌ഫോർഡ് എസ്‌റ്റേറ്റിലെ കുടുംബങ്ങൾക്ക് വീടുകൾ ഒഴിയാൻ ആവശ്യപ്പെട്ട് നൽകിയ നോട്ടീസ് പിൻവലിച്ചു. സർക്കാരിന്റെ ഇടപെടലിനെ തുടർന്നാണ് നോട്ടീസുകൾ പിൻവലിച്ചത്. ഉടമകളായ പാച്ച്ഫ്‌ളോ ലിമിറ്റഡാണ് കുടിയൊഴിപ്പിക്കൽ നോട്ടീസ് നൽകിയത്. 36 കുടുംബങ്ങൾക്ക് ആയിരുന്നു നോട്ടീസ് നൽകിയിരുന്നത്. സംഭവം വലിയ വാർത്തയായി. ഇതോടെ സർക്കാർ ഇതിൽ ഇടപെടുകയായിരുന്നു. ഓഗസ്റ്റിന് മുൻപ് വീടുകൾ ഒഴിഞ്ഞ് നൽകണം എന്നാവശ്യപ്പെട്ടാണ് ഇവർക്ക് നോട്ടീസ് നൽകിയത്.
Subscribe to Updates
Get the latest creative news from FooBar about art, design and business.
