വെക്സ്ഫോർഡ്: വെക്സ്ഫോർഡ് എസ്റ്റേറ്റിലെ കുടുംബങ്ങൾക്ക് വീടുകൾ ഒഴിയാൻ ആവശ്യപ്പെട്ട് നൽകിയ നോട്ടീസ് പിൻവലിച്ചു. സർക്കാരിന്റെ ഇടപെടലിനെ തുടർന്നാണ് നോട്ടീസുകൾ പിൻവലിച്ചത്. ഉടമകളായ പാച്ച്ഫ്ളോ ലിമിറ്റഡാണ് കുടിയൊഴിപ്പിക്കൽ നോട്ടീസ് നൽകിയത്.
36 കുടുംബങ്ങൾക്ക് ആയിരുന്നു നോട്ടീസ് നൽകിയിരുന്നത്. സംഭവം വലിയ വാർത്തയായി. ഇതോടെ സർക്കാർ ഇതിൽ ഇടപെടുകയായിരുന്നു. ഓഗസ്റ്റിന് മുൻപ് വീടുകൾ ഒഴിഞ്ഞ് നൽകണം എന്നാവശ്യപ്പെട്ടാണ് ഇവർക്ക് നോട്ടീസ് നൽകിയത്.
Discussion about this post

