Author: sreejithakvijayan

ഡബ്ലിൻ: വെസ്റ്റ് ഡബ്ലിനിൽ വാഹനാപകടം. 30 വയസ്സുള്ള യുവാവ് മരിച്ചു. പവേഴ്‌സ്ടൗൺ റോഡിൽ ആയിരുന്നു സംഭവം. ഇന്നലെ വൈകീട്ട് ആറ് മണിയോടെയാണ് അപകടം ഉണ്ടായത്. 30 കാരന്റെ കാർ നിയന്ത്രണം വിട്ട് അപകടത്തിൽപ്പെടുകയായിരുന്നു. കാറിൽ അദ്ദേഹം മാത്രമാണ് ഉണ്ടായിരുന്നത്. അപകടത്തിൽ സാരമായി പരിക്കേറ്റ അദ്ദേഹം സംഭവ സ്ഥലത്ത് തന്നെ മരിക്കുകയായിരുന്നു. യുവാവിന്റെ മൃതദേഹം കനോലി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറും.

Read More

ഡബ്ലിൻ: ഡബ്ലിനിൽ നിന്നും കാണാതായ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. 63 കാരനായ മാർക്ക് ഫൺഹാമാണ് മരിച്ചത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസം ആയിരുന്നു വയോധികന്റെ മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ മാസം 27 മുതലാണ് ഫൺഹാമിനെ കാണാതായത്. റാത്ത്കൂളിലെ വീട്ടിൽ നിന്നും കാണാതാകുകയായിരുന്നുവെന്നാണ് പോലീസിന് ലഭിച്ച പരാതിയിൽ പറയുന്നത്. പരാതിയിൽ പോലീസ് അന്വേഷണം നടത്തുന്നതിനിടെ ആയിരുന്നു മൃതദേഹം കണ്ടെത്തിയത്.

Read More

ഡബ്ലിൻ: അയർലൻഡിൽ ഈ വാരം മഴയുള്ള കാലാവസ്ഥ. അറ്റ്‌ലാൻഡിക്കിന് മുകളിലായി രൂപം കൊണ്ട ന്യൂനമർദ്ദമാണ് കാലാവസ്ഥയെ സ്വാധീനിച്ചിട്ടുള്ളത്. ഇന്ന് മുതൽ മഴയുള്ള കാലാവസ്ഥ ആയിരിക്കും രാജ്യത്ത് അനുഭവപ്പെടുകയെന്ന് മെറ്റ് ഐറാൻ വ്യക്തമാക്കി. ഇതോടൊപ്പം ശക്തമായ തെക്കൻ കാറ്റും അനുഭവപ്പെടും. പകൽ നേരങ്ങളിൽ പൊതുവെ വരണ്ട കാലാവസ്ഥ ആയിരിക്കും അനുഭവപ്പെടുക. എന്നാൽ ഉച്ചയോടെ കാലാവസ്ഥ മാറും. മഴ ആരംഭിക്കും. രാത്രി കാലങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയുടെ ശക്തി വർധിക്കും. രാത്രി കാലങ്ങളിൽ അന്തരീക്ഷ താപനിലയിൽ വലിയ കുറവ് ഉണ്ടാകും. മൈനസ് ഒരു ഡിഗ്രി സെൽഷ്യസ് വരെ താപനില കുറയുമെന്നാണ് മെറ്റ് ഐറാൻ വ്യക്തമാക്കുന്നത്.

Read More

ഡബ്ലിൻ: ഒമാനിൽ നിന്നുള്ള ആദ്യ സർക്കാർ ചാർട്ടേർഡ് വിമാനം ഡബ്ലിനിൽ എത്തി. ഇന്ന് പുലർച്ചെ 5 മണിയ്ക്ക് മുൻപായിട്ടായിരുന്നു വിമാനം ഡബ്ലിനിൽ ലാൻഡ് ചെയ്തത്. മസ്‌ക്കറ്റിൽ നിന്നും പുറപ്പെട്ട വിമാനത്തിൽ 194 യാത്രികരാണ് ഉണ്ടായിരുന്നത്. ഇവരെ വിമാനത്താവളത്തിലെത്തിയ ഉറ്റവർ സ്വീകരിച്ചു. സ്ത്രീകൾ, കുട്ടികൾ, പ്രായമായവർ, ആരോഗ്യപ്രശ്‌നങ്ങൾ അനുഭവിക്കുന്നവർ എന്നിവരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ആകെ 194 പേരിൽ 180 പേരാണ് ഐറിഷ് പൗരന്മാരായി ഉള്ളത്. ശനിയാഴ്ച ഡബ്ലിനിൽ എത്തേണ്ടതായിരുന്നു വിമാനം. എന്നാൽ പ്രതികൂല സാഹചര്യങ്ങളെ തുടർന്ന് ഇത് വൈകുകയായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് വിമാനം ഡബ്ലിനിൽ നിന്നും പുറപ്പെട്ടത്. ഈ വിമാനത്തിന് ഈജിപ്തിലെ കെയ്‌റോയിൽ സ്‌റ്റോപ്പ് ഉണ്ടായിരുന്നു. ഇവിടെവച്ച് വിമാനത്തിന് സാങ്കേതിക തകരാർ അനുഭവപ്പെട്ടു. ഇത് വിമാനം വീണ്ടും താമസിക്കാൻ ഇടയാക്കി.

Read More

ഡബ്ലിൻ: ഡബ്ലിൻ തുറമുഖത്ത് നിന്നും വൻ തോതിൽ സിഗരറ്റ് ശേഖരം പിടിച്ചെടുത്തു. കഴിഞ്ഞ ചൊവ്വാഴ്ചയുണ്ടായ സംഭവത്തിന്റെ വിശദാംശങ്ങൾ ഉദ്യോഗസ്ഥർ ഇപ്പോഴാണ് പുറത്തുവിട്ടത്. റിച്ച്മണ്ട് എന്ന ബ്രാൻഡിവന്റെ സിഗരറ്റുകളാണ് പിടിച്ചെടുത്തത്. ഇതിന് 8.5 മില്യൺ യൂറോയുടെ മൂല്യം ഉണ്ടാകുമെന്ന് അധികൃതർ അറിയിച്ചു. റെവന്യൂവിഭാഗം വക്താവാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവിട്ടത്. പതിവ് സുരക്ഷാ പരിശോധനയ്ക്കിടെ ആയിരുന്നു സിഗരറ്റ് ശേഖരം പിടിച്ചെടുത്തത്. ഇവ വിപണിയിൽ എത്തിയാൽ ഖജനാവിന് 6.6 മില്യൺ യൂറോയുടെ നഷ്ടം ഉണ്ടാകുമെന്നാണ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്.

Read More

ഡബ്ലിൻ: ഇന്ധന വില വർധിക്കുന്ന സാഹചര്യത്തിൽ ഫോർകോർട്ട് ജീവനക്കാർക്കെതിരെയുണ്ടാകുന്ന ആക്രമണത്തെ അപലപിച്ച് മന്ത്രി പീറ്റർ ബർക്ക്. ഇത്തരം പ്രവൃത്തികൾ ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. അടുത്തിടെ ആയി ജീവനക്കാർ ആക്രമിക്കപ്പെടുന്ന സംഭവങ്ങൾ വർധിക്കുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം. കഴിഞ്ഞ ദിവസം അദ്ദേഹം ജീവനക്കാരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെ ആയിരുന്നു പ്രതികരണം. സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് ഇന്ധനവിലയിൽ ഉണ്ടാകുന്ന വർധനവ് സാധാരണമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read More

ഡബ്ലിൻ: ദുബായിൽ നിന്നും ഡബ്ലിനിലേക്കുള്ള എമിറേറ്റ്‌സ് വിമാന സർവ്വീസ് വൈകി. ദുബായി വിമാനത്താവളത്തിൽ ഇറാനിയൻ ഡ്രോൺ പതിച്ച സാഹചര്യത്തിലായിരുന്നു വിമാനം വൈകിയത്. ഡ്രോൺ ആക്രമണത്തിന് പിന്നാലെ സുരക്ഷാകാരണങ്ങളായി ദുബായി വിമാനത്താവളം അടച്ചിരുന്നു. ഇന്നലെ രാവിലെ 9.45 ഓടെ ആയിരുന്നു ദുബായി വിമാനത്താവളത്തിൽ നിന്നും എമിറേറ്റ്‌സ് വിമാനം പുറപ്പെടേണ്ടിയിരുന്നത്. എന്നാൽ വിമാനത്താവളം അടച്ചതോടെ വിമാനത്തിന് യാത്ര പുറപ്പെടാൻ കഴിയാതെ വരികയായിരുന്നു. പിന്നീട് ഉച്ചയ്ക്ക് ശേഷമാണ് ഡബ്ലിനിലേക്ക് വിമാനം യാത്ര തിരിച്ചത്.

Read More

ടിപ്പററി: ടിപ്പററിയും വാട്ടർഫോർഡും തമ്മിലുള്ള ഡിവിഷൻ 1എ ഹർളിംഗ് ലീഗ് മാറ്റിവച്ചു. മത്സരിക്കുന്ന താരങ്ങളിൽ ഒരാളുടെ പിതാവിന്റെ അപ്രതീക്ഷിത വിയോഗത്തെ തുടർന്നാണ് ലീഗ് മാറ്റിവച്ചത്. വാൽഷ് പാർക്കിലായിരുന്നു മത്സരം നടക്കാനിരുന്നത്. വാർട്ടർഫോർ താരം മൈക്കൽ കീലിയുടെ പിതാവ് ബെന്നി കീലിയാണ് അന്തരിച്ചത്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. ഇന്ന് മത്സരം നടത്താൻ ആയിരുന്നു നേരത്തെയുള്ള തീരുമാനം. എന്നാൽ മൈക്കളിന്റെ അസൗകര്യത്തെ തുടർന്ന് മത്സരം മാറ്റുകയായിരുന്നു. മത്സരങ്ങൾ ഇനി എന്ന് നടക്കുമെന്ന കാര്യത്തിൽ വ്യക്തതയില്ല. തിയതി ഉടൻ പുറത്തുവിടുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.

Read More

ഡബ്ലിൻ: ഒമാനിൽ നിന്നുള്ള വിമാനത്തിൽ ഡബ്ലിനിൽ എത്തുക 194 പേർ. ഇവരിൽ കുട്ടികൾ മുതൽ പ്രായമായവർവരെ ഉണ്ടാകുമെന്ന് അധികൃതർ അറിയിച്ചു. ഇന്നലെ ഉച്ചയ്ക്ക് ശേഷം വിമാനം പുറപ്പെടുമെന്നായിരുന്നു ഒടുവിലായി ലഭിച്ച വിവരം. ഒമാനിലെ മസ്‌ക്കറ്റിൽ നിന്നാണ് വിമാനം പുറപ്പെടുക. യാത്രാമധ്യേ ഈജിപ്തിലെ കെയ്‌റോയിൽ വിമാനത്തിന് സ്‌റ്റോപ്പ് ഉണ്ടാകും. പ്രായമായവർ, കുട്ടികൾ, ആരോഗ്യപ്രശ്‌നങ്ങൾ നേരിടുന്നവർ എന്നിവരെയാണ് ഈ വിമാനത്തിൽ തിരികെ എത്തിക്കുന്നത്. പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ സർക്കാർ ഏർപ്പെടുത്തുന്ന ആദ്യ ചാർട്ടർ വിമാനം ആണ് ഒമാനിൽ നിന്നും ഡബ്ലിനിൽ എത്തുന്നത്.

Read More

മയോ: കൗണ്ടി മയോയിലെ പുതിയ കോസ്റ്റ് ഗാർഡ് സ്‌റ്റേഷൻ ഉദ്ഘാടനം ചെയ്തു. വെസ്റ്റ്‌പോർട്ടിലാണ് പുതിയ സ്റ്റേഷൻ നിർമ്മിച്ചിരിക്കുന്നത്. ഇന്നലെ നടന്ന ഉദ്ഘാടന പരിപാടിയിൽ നിരവധി പേർ പങ്കുകൊണ്ടു. മന്ത്രി സീൻ കാനിയാണ് സ്റ്റേഷൻ ഉദ്ഘാടനം ചെയ്തത്. മന്ത്രി കെവിൻ ബോക്‌സർ മൊറാനും പരിപാടിയുടെ ഭാഗമായി. ഐറിഷ് കോസ്റ്റ് ഗാർഡ് ബിൽഡിംഗ് പ്രോഗ്രാമിന്റെ ഭാഗമായിട്ടാണ് പുതിയ സ്റ്റേഷൻ നിർമ്മിച്ചിരിക്കുന്നത്. 6.8 മില്യൺ യൂറോ ചിലവിട്ടാണ് നിർമ്മാണം.

Read More