ഡബ്ലിൻ: അയർലൻഡിന്റെ നിർമ്മാണ മേഖലയ്ക്ക് ആവശ്യം സ്ത്രീകളെ. നിലവിലെ വെല്ലുവിളികൾ മറികടക്കണമെങ്കിൽ സ്ത്രീ തൊഴിലാളികളുടെ സാന്നിദ്ധ്യം ആവശ്യമാണെന്നാണ് കൺസ്ട്രക്ഷൻ ഇൻഡസ്ട്രി ഫെഡറേഷൻ വ്യക്തമാക്കുന്നത്. സ്ത്രീകൾ ഈ മേഖലയിലേക്ക് കടന്നുവരാൻ കൂടുതൽ പിന്തുണ ആവശ്യമാണെന്നും സിഐഎഫ് വ്യക്തമാക്കുന്നു.
അയർലൻഡിലെ നിലവിലെ ഭവന, അടിസ്ഥാന സൗകര്യ, കാലാവസ്ഥ വെല്ലുവിളികൾ തരണം ചെയ്യാൻ വലിയ പിന്തുണ അയർലൻഡിന് ആവശ്യമാണ്. നിലവിൽ നിർമ്മാണ രംഗത്തെ തൊഴിലാളികളിൽ 11 ശതമാനം സ്ത്രീകൾ മാത്രമാണുള്ളത്. നിർമ്മാണ മേഖലയിലെ പ്രതിസന്ധികൾ തരണം ചെയ്യാൻ കൂടുതൽ സ്ത്രീ തൊഴിലാളികളെ ആവശ്യമാണെന്നും സിഐഎഫ് വ്യക്തമാക്കുന്നു.
Discussion about this post

