Author: sreejithakvijayan

ഡബ്ലിൻ: അന്താരാഷ്ട്ര വനിതാ ദിനം വിപുലമായി ആഘോഷിക്കാൻ വേൾഡ് മലയാളി ഫെഡറേഷൻ അയർലൻഡ്. വനിതാ ദിനത്തിന്റെ ഭാഗമായി ഇന്ന് വിവിധ പരിപാടികൾ സംഘടിപ്പിക്കും. വനിതകൾക്കായുള്ള ഓൺലൈൻ യോഗ സെഷനുകളാണ് ഇതിൽ പ്രധാനപ്പെട്ടത്. പരിപാടി വേൾഡ് മലയാളി ഫെഡറേഷൻ ഗ്ലോബൽ പ്രസിഡന്റ് ആനി ഉദ്ഘാടനം ചെയ്യും. യോഗ ട്രെയിനർ സുജ എ.വി ലിബുവാണ് സെഷൻ കൈകാര്യം ചെയ്യുന്നത്. ഇന്ന് വൈകീട്ട് മൂന്നരയ്ക്കാണ് സെഷൻ.

Read More

ഡബ്ലിൻ: അയർലൻഡിലേക്ക് കഞ്ചാവെത്തിച്ച സംഭവത്തിൽ അമേരിക്കൻ ബാസ്‌കറ്റ്‌ബോൾ താരത്തിന് തടവ് ശിക്ഷ. മൂന്നര വർഷത്തെ തടവ് ശിക്ഷയാണ് 22 കാരനായ ക്രിസ്റ്റാപ്‌സ് കംബാലയ്ക്ക് കോടതി വിധിച്ചത്. നെവാഡയിലെ ഹെൻഡേഴ്‌സൺ സ്വദേശിയാണ് കംബാല. സുഹൃത്തിനെ സഹായിക്കാൻ 3,81,000 യൂറോ വിലവരുന്ന കഞ്ചാവുമായിട്ടായിരുന്നു കംബാല എത്തിയത്. ബാംങ്കോക്കിൽ നിന്നും ഡബ്ലിൻ വിമാനത്താവളത്തിൽ എത്തിയ കംബാലയെ ഇവിടെവച്ച് സുരക്ഷ ഉദ്യോഗസ്ഥർ തടയുകയായിരുന്നു. തുടർന്ന് നടപടി സ്വീകരിച്ചു. കഴിഞ്ഞ വർഷം ജൂണിൽ ആയിരുന്നു സംഭവം.

Read More

ഡബ്ലിൻ: പശ്ചിമേഷ്യൻ സംഘർഷം മുതലെടുത്ത് അമിത ലാഭമുണ്ടാക്കാൻ ശ്രമിക്കുന്ന ഐറിഷ് പമ്പുടമകൾക്കെതിരെ ഫിയന്ന ഫെയിൽ ടിഡി ഷേയ് ബ്രെണ്ണൻ. ഓരോ പെട്രോൾ സ്റ്റേഷനും അവരുടെ പെട്രോൾ, ഡീസൽ വിലകൾ തത്സമയം പ്രസിദ്ധീകരിക്കണമെന്ന് നിർബന്ധമാക്കുന്ന ദേശീയ ‘പമ്പ് വാച്ച്’ സംവിധാനം ഏർപ്പെടുത്തണമെന്ന് ബ്രണ്ണൻ ആവശ്യപ്പെട്ടു. പമ്പുടമകൾ അമിത നിരക്ക് ഈടാക്കുന്നതായി വ്യാപക പരാതി ഉയർന്ന പശ്ചാത്തലത്തിലാണ് ടിഡി രംഗത്ത് എത്തിയിരിക്കുന്നത്. ഇന്ധന വിലയിൽ മാറ്റം സംഭവിച്ച് 30 മിനിറ്റിനുള്ളിൽ തന്നെ പെട്രോൾ പമ്പുകൾ ഇക്കാര്യം വ്യക്തമാക്കണം. ആപ്പുകൾ, വെബ്‌സൈറ്റുകൾ എന്നിവ വഴി ഇത് പ്രസിദ്ധീകരിക്കുന്നത് ഡ്രൈവർമാർക്ക് വില എളുപ്പത്തിൽ മനസിലാക്കാൻ സാധിക്കും. രാജ്യത്ത് ഏകദേശം 1,200 പെട്രോൾ പമ്പുകളാണ് ഉള്ളത്. എന്നാൽ ഇവിടെയെത്താതെ പെട്രോൾ വിലകൾ അറിയാനുള്ള മാർഗ്ഗം നിലവിലില്ലെന്നും അദ്ദേഹം പറഞ്ഞു.

Read More

വെസ്റ്റ്മീത്ത്: കൗണ്ടി വെസ്റ്റ്മീത്തിൽ ട്രെയിനുകൾക്ക് നാശനഷ്ടമുണ്ടാക്കി അജ്ഞാത സംഘം. അത്‌ലോൺ ട്രെയിൻ സ്‌റ്റേഷനിൽ ആയിരുന്നു സംഭവം. സ്‌റ്റേഷനിൽ നിർത്തിയിട്ടിരുന്ന ട്രെയിനുകളിൽ കുറ്റവാളികൾ ഗ്രാഫിറ്റി വരയ്ക്കുകയായിരുന്നു. ശനിയാഴ്ച രാവിലെ നാലിനും ആറിനും ഇടയിൽ ആയിരുന്നു സംഭവം. കുറ്റകൃത്യവുമായി ബന്ധപ്പെട്ട് പോലീസ് ഊർജ്ജിത അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ച് എന്തെങ്കിലും അറിയുന്നവർ എത്രയും വേഗം ബന്ധപ്പെടണമെന്നാണ് പോലീസ് നൽകിയിരിക്കുന്ന നിർദ്ദേശം.

Read More

ബെൽഫാസ്റ്റ്: സഹോദരങ്ങളായ സിംഹങ്ങളുടെ വിയോഗത്തിന്റെ ദു:ഖത്തിൽ ബെൽഫാസ്റ്റ് മൃഗശാല. അപൂർവ്വയിനമായ ബാർബറി ഇനത്തിൽപ്പെട്ട തേബയ്, ഫിദ്ദ എന്നീ സിംഹങ്ങളാണ് മരിച്ചത്. ഇരുവർക്കും അധികൃതർ ദയാവധം അനുവദിക്കുകയായിരുന്നു. 22 വയസ്സാണ് ഇരുവർക്കും. സാധാരണയായി 14 വയസ്സുവരെയാണ് സിംഹങ്ങൾ ജീവിക്കാറുള്ളത്. വയസ്സായ ഇരു സിംഹങ്ങളും അവശനിലയിൽ ആയിരുന്നു. ഇതേ തുടർന്നാണ് ഇവയ്ക്ക് ദയാവധം നൽകാൻ അധികൃതർ തീരുമാനിച്ചത്. ഇവർ ഉൾപ്പെടെ ബാർബറി ഇനത്തിൽപ്പെട്ട മൂന്ന് സിംഹങ്ങളാണ് സൂവിൽ ഉള്ളത്. ഖെയ്‌സ് എന്ന ആൺ സിംഹം മാത്രമാണ് ഇനി സൂവിൽ ബാക്കിയുള്ളത്.

Read More

ഡബ്ലിൻ: വീടുകൾക്ക് പുറത്ത് തുണികൾ ഉണക്കാനിടരുതെന്ന നിർദ്ദേശവുമായി മെറ്റ് ഐറാൻ. മരങ്ങളുടെ പോളൻ ( പൂമ്പൊടി) സീസൺ ആരംഭിച്ച പശ്ചാത്തലത്തിലാണ് മെറ്റ് ഐറാന്റെ മുന്നറിയിപ്പ്. പൂമ്പൊടി ചിലരിൽ അസ്വസ്ഥതകൾ ഉണ്ടാക്കാം. വരും ദിവസങ്ങളിൽ വീടിന് പുറത്ത് തുണികൾ ഉണക്കാൻ ഇടുമ്പോൾ ശ്രദ്ധിക്കണം എന്നാണ് മെറ്റ് ഐറാൻ വ്യക്തമാക്കുന്നത്. ഇതിനകം തന്നെ നിരവധി മരങ്ങളിൽ നിന്നുള്ള പൂമ്പൊടികൾ വായുവിൽ കലർന്നിട്ടുണ്ട്. വരണ്ട കാലാവസ്ഥയിൽ ഇത് വർധിക്കും. വരും ആഴ്ചകളിൽ ഇതിന്റെ സാന്ദ്രത ഉയരുമെന്നും മെറ്റ് ഐറാൻ കൂട്ടിച്ചേർത്തു.

Read More

ഡബ്ലിൻ: അയർലൻഡിലെ ജയിലുകളിൽ പരിശോധനകൾ ശക്തമാക്കി പോലീസ്. കള്ളക്കടത്ത് വർധിക്കുന്ന പശ്ചാത്തലത്തിലാണ് നടപടി. ഇതിന്റെ ഭാഗമായി വീറ്റ്ഫീൽഡ് തടവുകേന്ദ്രത്തിൽ നടത്തിയ പരിശോധനയിൽ ലഹരി വസ്തുക്കളും മൊബൈൽ ഫോണുകളും പിടിച്ചെടുത്തു. വിറ്റ്ഫീൽഡിലെ കേന്ദ്രത്തിലേക്ക് ലഹരി എത്തിക്കാൻ പല വഴികളും അന്തേവാസികൾ തേടുന്നുണ്ട്. കഴിഞ്ഞ ദിവസം ഉപേക്ഷിച്ച ജീൻസിൽ നിന്നും ഹെറോയിൻ കണ്ടെടുത്തിരുന്നു. ഇതിന് പുറമേ തടവുകാരനായി എത്തിയ പാക്കേജിലും ലഹരി വസ്തു കണ്ടെടുത്തിരുന്നു.

Read More

ലെബനൻ: ലെബനനിലെ ഐറിഷ് സേനാംഗങ്ങൾക്കെതിരായ ആക്രമണത്തെ ശക്തമായി അപലപിച്ച് പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ. സോഷ്യൽ മീഡിയയിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കഴിഞ്ഞ ദിവസം ആയിരുന്നു സൗത്ത് ലെബനനിലെ ഐറിഷ് യുഎൻ സമാധാന സേനാംഗങ്ങൾക്ക് നേരെ ആക്രമണം ഉണ്ടായത്. മിസൈൽ ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. സൗത്ത് ലെബനനിൽ ഉണ്ടായ ആക്രമണം അശ്രദ്ധവും അത്യന്തം അപലപനീയവും ആണ്. സമാധാനം കാക്കുക എന്നത് വളരെ പവിത്രമായ കാര്യമാണ്. അതുകൊണ്ട് തന്നെ ഇത്തരം സംഭവങ്ങൾ പ്രതിരോധിക്കേണ്ടതാണ്- മീഹോൾ മാർട്ടിൻ പറഞ്ഞു.

Read More

ഡബ്ലിൻ: ഐറിഷ് മലയാളി അനിൽ രാമപുരത്തിന്റെ പുസ്തകം പ്രകാശനം ചെയ്തു. ‘ ഞാൻ കണ്ട കുറെ മനുഷ്യർ’ എന്ന് പേരുള്ള പുസ്തകത്തിന്റെ പ്രകാശനമാണ് കഴിഞ്ഞ ദിവസം കോട്ടയം പ്രസ് ക്ലബ്ബ് ഹാളിൽ നടന്നത്. ഗാനരചയിതാവ് വയലാർ ശരത്ചന്ദ്ര വർമ്മയാണ് പുസ്തക പ്രകാശനം നിർവ്വഹിച്ചത്. നടൻ ഗിന്നസ് പക്രു പുസ്തകം ഏറ്റുവാങ്ങി. അയർലൻഡിലെ നഴ്‌സാണ് അനിൽ രാമപുരം. തന്റെ ജീവിതത്തിലൂടെ കടന്ന് പോയ മനുഷ്യരെക്കുറിച്ചാണ് അദ്ദേഹം പുസ്തകത്തിൽ പരാമർശിച്ചിരിക്കുന്നത്. ചെറുകഥാ സമാഹരമാണ് ഞാൻ കണ്ട കുറെ മനുഷ്യർ. 10 ചെറുകഥകളാണ് പുസ്തകത്തിൽ ഉള്ളത്. സാഹിത്യകാരി അഡ്വ. രതീദേവി ഷിക്കാഗോയാണ് പുസ്തകത്തിന്റെ അവതാരിക എഴുതിയത്. ചിത്രരശ്മി ബുക്‌സാണ് പ്രസാധകർ.

Read More

കാവൻ: കൗണ്ടി കാവനിൽ കഞ്ചാവ് വേട്ട. സംഭവത്തിൽ 30 വയസ്സുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. 1,25,000 യൂറോ വിലയുള്ള കഞ്ചാവാണ് പിടിച്ചെടുത്തത്. കാവനിലെ വീട്ടിൽ പോലീസ് പരിശോധന നടത്തിയിരുന്നു. ഇതിലായിരുന്നു ലഹരി ശേഖരം പിടിച്ചെടുത്തത്. യുവാവ് ഗാർഡ സ്‌റ്റേഷനിലാണ് ഉള്ളത്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. ലഹരി വസ്തുക്കൾ ഫോറൻസിക് പരിശോധനയ്ക്കായി അയച്ചു.

Read More