ഡബ്ലിൻ: ഐറിഷ് സർക്കാരിന്റെ ചിലവാക്കലിൽ വലിയ വർധനവ്. ഇതേ തുടർന്ന് ഖജനാവിലെ പണത്തിൽ കുറവ് സംഭവിച്ചു കഴിഞ്ഞ മാസത്തെ കണക്കുകൾ പ്രകാരം 1.8 ബില്യൺ യൂറോയുടെ കമ്മിയാണ് ഉണ്ടായിട്ടുള്ളത്. 2024 മുതൽ സർക്കാരിന്റെ ചിലവിൽ വലിയ വർധനവ് ഉണ്ടായതായാണ് റിപ്പോർട്ടുകൾ.
സർക്കാരിന്റെ വെൽത്ത് ഫണ്ടുകളിലേക്കുള്ള കൈമാറ്റം, കുറഞ്ഞ കോർപ്പറേറ്റ് നികുതി വരുമാനം എന്നിവയാണ് നിലവിലെ കുറവിന് കാരണം എന്നാണ് വിവരം. 2024 ൽ ആപ്പിളിൽ നിന്നുള്ള 14 ബില്യൺ യൂറോ സർക്കാരിന് ലഭിച്ചിരുന്നു. എന്നാൽ ഈ തുക മുഴുവൻ സർക്കാർ ചിലവിട്ടു. ഇതിന് പുറമേ അഭയാർത്ഥി സംരക്ഷണത്തിനായുള്ള നിയന്ത്രണംവിട്ടുള്ള ചിലവും തിരിച്ചടിയായി.
Discussion about this post

