ഡബ്ലിൻ: അലർലൻഡിലെ ഡ്രൈവിംഗ് ടെസ്റ്റിൽ അടിമുടി മാറ്റം. പുതിയ നിയമം ഈ മാസം 9 മുതൽ രാജ്യത്ത് പ്രാബല്യത്തിൽവരും. ഇൻഷൂറൻസ് രേഖ നിർബന്ധമാക്കുന്നത് ഉൾപ്പെടെയുള്ള മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്.
ഒൻപത് മുതൽ പരീക്ഷയ്ക്ക് വാഹനം ഹാജരാക്കുന്നവർ പുതുക്കിയ ഇൻഷൂറൻസ് രേഖകളും ഹാജരാക്കണമെന്ന് റോഡ് സേഫ്റ്റി അതോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്. ഈ ഇൻഷൂറൻസ് സർട്ടിഫിക്കറ്റിൽ നിങ്ങളുടെ പേര് ഉണ്ടായിരിക്കണം. ഇല്ലെങ്കിൽ അതിന് തെളിവെന്ന രീതിയിൽ ഇൻഷൂറൻസ് ദാദാവിൽ നിന്നും രേഖാമൂലമുള്ള സ്ഥിരീകരണം വേണം. അടുത്തിടെ ഫോർസയിലെ അംഗങ്ങളായ ഡ്രൈവിംഗ് ടെസ്റ്റർമാർ സമരം സംഘടിപ്പിച്ചിരുന്നു. ഇതേ തുടർന്നാണ് നിയമത്തിൽ മാറ്റങ്ങൾ വരുത്തിയിരിക്കുന്നത്.
Discussion about this post

